ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 21, 2017

തിരുവില്വാമല ഏകാദശി - 22 ഫെബ്രുവരി 2017 ബുധനാഴ്ച

Image result for തിരുവില്വാമല ഏകാദശി

ശ്രീവില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം കുംഭമാസത്തിലെ കറുത്ത ഏകാദശിയാണ്. വില്വാദ്രിനാഥനിൽ ശൈവചൈതന്യവും കുടിയിരിയ്ക്കുന്നതാണ് കറുത്ത ഏകാദശി ആഘോഷിയ്ക്കാൻ കാരണമെന്ന് പറയപ്പെടുന്നു (തൃപ്രയാറിലും ഇതുതന്നെയാണ് കഥ). ഏകാദശി ഉത്സവത്തിന് അഷ്ടമിനാളിൽ തന്നെ ചുറ്റുവിളക്ക് തുടങ്ങും. തുടർന്നുള്ള നാലുദിവസങ്ങളിലും തിരുവില്വാമല ഗ്രാമം മുഴുവൻ ഭക്തജനങ്ങളെക്കൊണ്ട് നിറയും. ഈ ദിവസങ്ങളിൽ 101 പറ അരികൊണ്ട് ഭക്തർക്ക് സദ്യ നടത്തിവരുന്നുണ്ട്. പണ്ടിത് 600 പറയുണ്ടായിരുന്നു. ഈ നാലുദിവസങ്ങളിലും 
വൈകീട്ട് നാദസ്വരവും രാത്രി തായമ്പകയും കേളിയുമുണ്ടാകും. 1970ൽ 'ശ്രീവില്വാദ്രിനാഥ സംഗീതോത്സവം' എന്ന പേരിൽ ഒരു സംഗീതോത്സവം ഏകാദശിയോടനുബന്ധിച്ച് തുടങ്ങി. പ്രശസ്തരായ നിരവധി കലാകാരന്മാർ ഇവിടെ വന്ന് കച്ചേരി അവതരിപ്പിയ്ക്കാറുണ്ട്. ദശമിനാളിൽ പൂജ, ദീപാരാധന സമയങ്ങളൊഴികെ എല്ലാ സമയത്തും ക്ഷേത്രനട തുറന്നിരിയ്ക്കും. ഏകാദശിനാളിൽ ഭക്തർ ഉപവാസം അനുഷ്ഠിയ്ക്കുന്നു, എന്നാൽ ഭഗവാന്മാർക്ക് അന്നും സാധാരണപോലെ നിവേദ്യങ്ങളാണ്. അന്ന് ഉച്ചയോടെ ഏകാദശിപൂജകൾ കഴിയുന്നു. അന്ന് അത്താഴപ്പൂജ നടത്തുന്നത് ഇന്ദ്രാദിദേവകളാണെന്നാണ് വിശ്വാസം. അതിനാൽ ശ്രീകോവിലുകൾക്കടുത്ത് ഒരു താത്കാലിക പന്തൽ പണിതുവയ്ക്കുന്നു. അത് തുറന്നുവച്ചിട്ടുണ്ടാകും. ദ്വാദശിനാളിൽ പുലർച്ചെ അഞ്ചുമണി വരെ വിളക്കാചാരവും കലാപരിപാടികളുമുണ്ടാകും. ഭഗവാന്മാർ ശ്രീലകങ്ങളിലേയ്ക്കെഴുന്നള്ളുന്നു. അതോടെ ഏകാദശിമഹോത്സവത്തിന് പരിസമാപ്തിയാകുന്നു

No comments:

Post a Comment