കൃഷ്ണനാമംജപിയ്ക്കേണമെപ്പോഴും,
കൃഷ്ണഗീതികള്‍കേള്‍ക്കേണമെപ്പോഴും,
കൃഷ്ണവിഗ്രഹംകണ്ടുതൊഴുകണം,
കൃഷ്ണനെന്നുള്ളിലെന്നുംവിളങ്ങണം.
കൃഷ്ണതീര്‍ത്ഥമെന്‍ദാഹമകറ്റണം,
കൃഷ്ണതുളസിക്കതിരുകള്‍ചൂടണം,
കൃഷ്ണചന്ദനംനെറ്റിയില്‍ചാര്‍ത്തണം,
കൃഷ്ണനൈവേദ്യമല്പംനുകരണം.
കൃഷ്ണഗാഥകള്‍പാടിത്തെളിയണം,
കൃഷ്ണപൂജകള്‍ചെയ്യാന്‍കഴിയണം,
കൃഷ്ണഭക്തരെന്‍കൂട്ടുകാരാവണം,
കൃഷ്ണപക്ഷവുമുത്സവമാകണം.
കൃഷ്ണചക്രമെന്‍പാതതെളിയ്ക്കണം,
കൃഷ്ണപത്മമായെന്‍മനംവിടരണം,
കൃഷ്ണമന്ദിരമെന്‍ഗൃഹമാകണം,
കൃഷ്ണാനിന്നെപ്പിരിയാതിരിയ്ക്കണം.
കൃഷ്ണലീലകള്‍ചുറ്റിലുംകാണണം,
കൃഷ്ണാനീചാരെപിച്ചവെച്ചീടണം,
കൃഷ്ണാനേര്‍വഴിനീതന്നെകാട്ടണം,
കൃഷ്ണപാദത്തിലഭയംലഭിയ്ക്കണം.
കൃഷ്ണഗീതമെനിയ്ക്കൊന്നെഴുതണം,
കൃഷ്ണകാകളിനടനമാടീടണം,
കൃഷ്ണനെസ്വപ്നംകണ്ടൊന്നുറങ്ങണം,
കൃഷ്ണാനീതന്നെയെന്നെയുണര്‍ത്തണം.
കൃഷ്ണഗീതയെന്‍ശ്വാസമായ് തീരണം,
കൃഷ്ണാനീയെന്നെരാധയായ്ചേര്‍ക്കണം,
കൃഷ്ണനെല്ലാത്തതെല്ലാംമറക്കിലും,
കൃഷ്ണരൂപംമറക്കാതിരിയ്ക്കണം.
കൃഷ്ണനല്ലാത്തതെല്ലാംമറക്കിലും
കൃഷ്ണരൂപംമറക്കാതിരിയ്ക്കണം!!
No comments:
Post a Comment