ഹസ്തിനപുരിയിൽ കൗരവന്മാരെയും പാണ്ഡവന്മാരെയും ദ്രോണാചാര്യർ ആയുധവിദ്യ പഠിപ്പിക്കുന്ന കാലം. അവരോടൊപ്പം അസ്ത്രവിദ്യ പഠിക്കാൻ കൊതിച്ച് സൂതപുത്രനായ കർണ്ണനും ദ്രോണരുടെ ശിഷ്യനായി ചേർന്നു. എല്ലാ കാര്യങ്ങളിലും കർണ്ണൻ അർജുനനോടൊപ്പമായിരുന്നു. അർജുനനോട് കൂടുതൽ വാത്സല്യമുള്ള ദ്രോണർ , അർജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചു കൊടുത്തു. അപ്പോൾ കർണ്ണൻ തനിക്കും ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. പക്ഷേ, ദ്രോണർ പറഞ്ഞു: ''നീ ക്ഷത്രിയനല്ലല്ലോ. ക്ഷത്രിയന്മാർ ക്കും ബ്രാഹ്മണശ്രേഷ്ഠന്മാർക്കും മാത്രമേ ബ്രഹ്മാസ്ത്രവിദ്യ പഠിക്കാൻ പാടുള്ളൂ!''
നിരാശനാകാതെ കർണ്ണൻ അത്യപൂർവമായ വിദ്യ പഠിക്കാൻ ഒരു വഴി കണ്ടുപിടിച്ചു. മഹേന്ദ്രഗിരിയിൽ താമസിക്കുന്ന പരശുരാമൻ ബ്രാഹ്മണബാലന്മാരെ ആയുധവിദ്യ ശീലിപ്പിക്കുന്നുണ്ടെന്ന് കർണ്ണൻ അറിഞ്ഞു. വൈകാതെ കർണ്ണൻ ഒരു ബ്രാഹ്മണബാലൻറെ വേഷത്തിൽ പരശുരാമനെ ചെന്നുകണ്ടു. താൻ പരശുരാമൻറെ സ്വന്തം കുലമായ ഭൃഗുവംശത്തിൽ ജനിച്ച ബ്രാഹ്മണബാലനാണെന്നും തന്നെയും അസ്ത്രാഭ്യാസം ചെയ്യിക്കണമെന്നും അപേക്ഷിച്ചു. ഒറ്റനോട്ടത്തിൽ ത്തന്നെ കർണ്ണനെ പരശുരാമന് ഇഷ്ടമായി. അദ്ദേഹം അതുവരെ മറ്റാർ ക്കും പറഞ്ഞുകൊടുക്കാതിരുന്ന പല വിദ്യകളും കർ ണനെ പഠിപ്പിച്ചു.
ഒരു ദിവസം ആശ്രമത്തിനടുത്ത് വില്ലും അമ്പുമെടുത്ത് തന്നെത്താൻ പരിശീലിച്ചുകൊണ്ടിരുന്ന കർണ്ണൻ മാനാണെന്നു കരുതി ഒരു മഹർ ഷിയുടെ പശുവിനെ അമ്പെയ്തു കൊന്നു! അതറിഞ്ഞ മഹർ ഷി കർ ണനെ ശപിച്ചു: ''നീ തോൽ പിക്കാൻ ശ്രമിക്കുന്ന ശത്രുവിനോട് പോരിനു നിൽ ക്കുമ്പോൾ നിൻറെ തേർ ച്ചക്രങ്ങൾ ഭൂമിയിൽ താണുപോവും. ആ സമയത്ത് ശത്രു നിന്നെ കൊന്നുകളയുകയും ചെയ്യും!'' കർണ്ണൻ ശാപമോക്ഷത്തിന് യാചിച്ചുവെങ്കിലും മഹർഷി കനിഞ്ഞില്ല.
പരശുരാമൻ അതൊന്നും അറിഞ്ഞില്ല. മിടുക്കനായ ശിഷ്യനോട് വാത്സല്യം തോന്നിയ അദ്ദേഹം കർ ണന് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചു. ഒരു ദിവസം ആശ്രമത്തിൻറെ ഇറയത്ത് കർണ്ണൻറെ മടിയിൽ തലവെച്ച് പരശുരാമൻ കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഒരു വലിയ വണ്ട് എവിടെനിന്നോ പറന്നെത്തി കർ ണ്ണൻറെ തുട തൻറെ കൂർ ത്ത കൊമ്പുകൾകൊണ്ട് തുളച്ചു തുടങ്ങി. സഹിക്കാൻ വയ്യാത്ത വേദനയുണ്ടായെങ്കിലും ഗുരുവിൻറെ ഉറക്കത്തിന് തടസ്സം വരരുതെന്നു കരുതി കർണ്ണൻ വേദന സഹിച്ചുകൊണ്ടിരുന്നു. വണ്ട് തുളച്ചുതുളച്ച്കയറിയപ്പോൾ കർണ്ണൻറെ തുടയിലെ മുറിവിൽ നിന്ന് ചോര ഒഴുകി പരശുരാമൻറെ ദേഹം നനഞ്ഞു. അദ്ദേഹം ഉണർ ന്നു. ''എന്തുപറ്റി, ഭാർ ഗവകുമാരാ?'', പരശുരാമൻ ചോദിച്ചു.
കർണ്ണൻ വണ്ടിനെ കാണിച്ചുകൊടുത്തു. പരശുരാമൻ നോക്കിയ ഉടൻ വണ്ട് ചത്തുവീണ് രാക്ഷസൻറെ രൂപമെടുത്തു. 'ദംശൻ' എന്ന രാക്ഷസനായിരുന്നു അവൻ. പണ്ട് ഭൃഗുമുനിയുടെ ഭാര്യയെ കട്ടുകൊണ്ടുപോകാൻ ശ്രമിച്ച അവൻ മുനിശാപം മൂലം വണ്ടായിത്തീർ ന്നതായിരുന്നു.
ദംശൻപോയ ഉടൻ പരശുരാൻ കർണ്ണനോടു ചോദിച്ചു: ''യഥാർ ഥത്തിൽ നീ ആരാണ്? ഇത്ര കടുത്ത വേദന സഹിക്കാനുളള കഴിവ് ബ്രാഹ്മണർക്കില്ല. ക്ഷത്രിയർക്കേ അതു സാധ്യമാവൂ. സത്യം പറയൂ!''
കർണ്ണൻ പരശുരാമൻറെ കാൽക്കൽ വീണു: ''സൂതനായ അധിരഥൻറെയും രാധയുടെയും മകനായ കർണ്ണനാണ് ഞാൻ. ബ്രഹ്മാസ്ത്രവിദ്യ അഭ്യസിക്കാനാണ് ഞാൻ കളവു പറഞ്ഞ് അങ്ങയുടെ ശിഷ്യനായത്. എന്നോടു ക്ഷമിക്കണം!''
പരശുരാമൻ കോപം സഹിക്കാനാകാതെ കർണ്ണനെ ശപിച്ചു: ''വഞ്ചകാ! നിൻറെ ശത്രുവിനോട് പോരിനു നിൽക്കുമ്പോൾ നിനക്ക് ഞാൻ പഠിപ്പിച്ച ആയുധവിദ്യകളൊന്നും ഓർമ്മവരാതാകട്ടെ!''
കുറ്റബോധത്തോടെ തലകുനിച്ചിരുന്ന കർണ്ണനോട് സഹതാപം തോന്നി പരശുരാമൻ ഇങ്ങനെയും പറഞ്ഞു: ''നിന്നെപ്പോലെ വീരനും യോഗ്യനുമായി മാറ്റൊരു ക്ഷത്രിയനുണ്ടാവില്ലെന്ന് ഗുരുവെന്ന നിലയ്ക്ക് ഞാൻ അനുഗ്രഹിക്കുന്നു!''
പരശുരാമൻറെ ശാപവും അനുഗ്രഹവും വാങ്ങി സന്തോഷമില്ലാതെ കർണ്ണൻ ഹസ്തിനപുരിയിൽ തിരിച്ചെത്തി. പിന്നീട് കുരുക്ഷേത്രയുദ്ധത്തിൽ അർജുനനോട് പോരാടുന്ന നേരത്ത് മഹർഷിയുടേയും പരശുരാമന്റേയും ശാപങ്ങൾ ഫലിക്കുകയും ചെയ്തു.
No comments:
Post a Comment