ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, February 20, 2017

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം

Image result for തിരുവില്വാമല ഏകാദശി
തൃശൂരിലെ തലപ്പിള്ളി താലൂക്കില്‍ തിരുവില്വാമലയില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമ ക്ഷേത്രമാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം. ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും, ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്ത് മാറി ഭാരതപ്പുഴ ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളില്‍ ആയതിനാല്‍ അവിടെ നിന്നും നോക്കിയാല്‍ ഭാരതപ്പുഴ കാണാം. ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ ലക്ഷ്മണന്‍, ഗണപതി, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്.


 ശ്രീരാമനും ലക്ഷ്മണനും പാല്‍പ്പായസവും ഹനുമാന് വടമാലയും അവില്‍ നിവേദ്യവുമാണ് പ്രധാന വഴിപാട്. ക്ഷേത്രത്തിനടുത്ത് കിഴക്ക് ഭാഗത്തായി ഉദ്ദേശം നൂറു മീറ്റര്‍ നീളമുള്ള ഒരു ഗുഹയുണ്ട്. പുനര്‍ജനി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുഹ വിശ്വകര്‍മാവ് നിര്‍മിച്ചതാണെന്നാണ് ഐതിഹ്യം. വൃശ്ചിക മാസത്തിലെ ഏകാദശി (ഗുരുവായൂര്‍ ഏകാദശി) നാള്‍ ഈ ഗുഹ നൂഴ്ന്നു കടക്കുന്നത് പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം.
പഴയ രേഖകളില്‍ ഈ ക്ഷേത്രത്തിന്റെ പേര്‍ തിരുമല്ലിനാഥ ക്ഷേത്രം എന്നാണ്. ലക്ഷ്മണന്‍ അനന്തന്റെ അവതാരമാണെന്നാണ് വിശ്വാസം. ഇതിനടുത്ത് പാമ്പാടി എന്ന സ്ഥലമുള്ളതും നാഗബന്ധത്തിന്‍ സൂചനയാണ്.


മൂവേഴുവട്ടം മഹാക്ഷത്രിയരെ മുടിച്ച മഹാപാപത്തില്‍ നിന്നും മുക്തി നേടാന്‍ വഴികാണാതെ അലയുന്ന പരശുരാമന്, പരമശിവന്‍ കൈലാസത്തില്‍ താന്‍ നിത്യപൂജ നടത്തിയിരുന്ന വിഷ്ണുവിഗ്രഹം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാന്‍ വില്വമല തണെ വിശേഷപ്പെട്ടതെന്ന് കരുതി പരശുരാമന്‍ ലോകാനുഗ്രഹത്തിനായി പ്രതിഷ്ഠിച്ചതാണു ശ്രീകോവിലിലെ വിഗ്രഹം എന്നാണ് ഐതിഹ്യം.

Image result for തിരുവില്വാമല ഏകാദശിവില്വാദ്രിനാഥ ക്ഷേത്രത്തിന് അടുത്തുള്ള അത്ഭുത സിദ്ധികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് പുനര്‍ജ്ജനി ഗുഹ. ഇതിനെ പാപനാശിനി ഗുഹ എന്നും പറയും. ക്ഷേത്രില്‍നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള വില്വമലയിലാണ് പുനര്‍ജനി. ഗുരുവായൂര്‍ ഏകാദശി ദിവസം തൊട്ടടുത്തുള്ള പാപനനശിനിയില്‍ കുളിച്ച് പുനര്‍ജനിയിലൂടെ നൂണ്ട് കടന്നാല്‍ പാപങ്ങള്‍ തീര്‍ന്ന് പുതിയ ജന്മമായി എന്നാണ് വിശ്വാസം. പഴയകാലത്ത് ഗുഹയില്‍ തടസമുണ്ടോ എന്നറിയാന്‍ നെല്ലിക്ക ഉരുട്ടുമായിരുന്നു. അതിനു ശേഷം പൂജാരിയാണ് ആദ്യം നൂളുക. ഇതിനു പിന്നിലാണ് മറ്റുള്ളവര്‍. ഏറ്റവും പരിചയമുള്ളവര്‍ക്കു നൂളാന്‍ അരമണിക്കൂറോളം വേണ്ടിവരും. ഗുഹയുടെ കിടപ്പ് പൊങ്ങിയും താഴ്ന്നും ആകയാല്‍ കമഴ്ന്നും മലര്‍ന്നും ഇരുന്നും ഞെരങ്ങിയും വേണം മുന്നേറാന്‍. പുരുഷന്മാര്‍ക്കു മാത്രമേ പ്രവേശനമുള്ളക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠകള്‍ ശ്രീരാമനും ലക്ഷ്മണനുമാണ്. നാലമ്പലത്തിനുള്ളില്‍ ഒരേ വലിപ്പത്തോടെയും ഒരേ പ്രാധാന്യത്തോടെയും അനഭിമുഖമായി രണ്ട് ചതുരശ്രീകോവിലുകളുണ്ട്. ഇവയില്‍ മുമ്പിലുള്ള ശ്രീകോവിലില്‍ ശ്രീരാമനും പിന്നിലുള്ള ശ്രീകോവിലില്‍ ലക്ഷ്മണനും യഥാക്രമം പടിഞ്ഞാട്ടും കിഴക്കോട്ടും ദര്‍ശനമായി വാഴുന്നു. ഇരുവര്‍ക്കും കൊടിമരമില്ല.


ചതുര്‍ബാഹുവായി ശംഖചക്രഗദാപത്മധാരിയായി നില്‍ക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇരുവരുടെയും പ്രതിഷ്ഠകള്‍. പടിഞ്ഞാട്ട് ദര്‍ശനമായ വിഗ്രഹമാണ് വലുത്. തുല്യപ്രാധാന്യത്തോടെയാണ് ഇരുവരെയും കാണാറുള്ളത് എന്നതിനാല്‍ ഇരുവര്‍ക്കും നിത്യപൂജകളും വഴിപാടുകളും ഒരുപോലെയാണ്. എന്നാല്‍ ചിലര്‍ പടിഞ്ഞാറേ നടയ്ക്കും ചിലര്‍ കിഴക്കേ നടയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പടിഞ്ഞാറേ നടയില്‍ ആദ്യം തൊഴുതാല്‍ മോക്ഷം ലഭിക്കുമെന്നും കിഴക്കേ നടയില്‍ ആദ്യം തൊഴുതാല്‍ ഭൗതിക ഐശ്വര്യങ്ങള്‍ ലഭിക്കുമെന്നും ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.


ക്ഷേത്രത്തിന് തെക്കുകിഴക്കുഭാഗത്ത് ചുറ്റമ്പലത്തിന്റെ പുറത്തായി പടിഞ്ഞാട്ട് ദര്‍ശനമായി ഹനുമാന്റെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തു തെക്കുപടിഞ്ഞാറുഭാഗത്തായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുടെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി ഏകദേശം അമ്പത് അടിയോളം താഴ്ചയിലാണ് അയ്യപ്പന്റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഇവിടേയ്ക്ക് ഇറങ്ങിചെല്ലുവാനായി പടികളും ഉണ്ട്. ക്ഷേത്രത്തില്‍ നിന്നും താഴെ കുഴിയില്‍ (കുണ്ട്) സ്ഥിതിചെയ്യുന്നത് കൊണ്ട്, ഇവിടത്തെ അയ്യപ്പനെ കുണ്ടില്‍ അയ്യപ്പന്‍ എന്നും വിളിച്ചു വരുന്നു. കിഴക്കോട്ടാണ് ദര്‍ശനം.കന്നി മാസത്തിലെ ആദ്യത്തെ വ്യഴാച്ച ഇവിടെ നിറമാല നടക്കുന്നു.


കുംഭമാസത്തിലെ  കറുത്ത ഏകാദശിയാണ് തിരുവില്വാമല ഏകാദശി. അഷ്ടമി വിളക്കു മുതല്‍ ഏകാദശി ഉത്സവം തുടങ്ങുകയായി.വളരെ പണ്ട് പരശുദായര്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം നമ്പ്യാതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. 16ാം നൂറ്റാണ്ടില്‍ സാമൂതിരിയും പാലക്കാട്ടു രാജാവും പുറക്കോയ്മയായും കക്കാട്ടു നമ്പ്യാതിരി അകക്കോയ്മയായും കൊച്ചിരാജാവ് മേല്‌കോയ്മയായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.

No comments:

Post a Comment