ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, February 21, 2017

സാം​സ്‌​കാ​രി​ക​ വി​ദ്യാ​ഭ്യാ​സം​ - ശുഭചിന്ത


അമൃതവാണി
ammaവിദ്യാഭ്യാസം എന്തിനുവേണ്ടിയാണെന്ന് മക്കള്‍ ചിന്തിക്കണം. ഇന്ന്, ആധുനികവിദ്യാഭ്യാസത്തിലൂടെ മനുഷ്യന്‍ തന്റെ ലക്ഷ്യമായി കാണുന്നത് കേവലം പണവും അധികാരവും മാത്രമാണ്. പക്ഷേ, അതുകൊണ്ടു മാത്രം നമുക്കു മനസ്സമാധാനം നേടാന്‍ കഴിയുന്നില്ലെന്നത് ഒരു വസ്തുതയണല്ലോ. ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം മനസ്സിന്റെ സംസ്‌കാരമാണെന്ന കാര്യം മക്കള്‍ മറക്കരുത്.

അതിനാല്‍, കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം സംസ്‌കാരം കൂടി നല്‍കുവാന്‍ മുതിര്‍ന്നില്ലെങ്കില്‍, രാമന്മാരെ സൃഷ്ടിക്കുന്നതിനു പകരം രാവണന്മാരെയായിരിക്കും നമ്മള്‍ സൃഷ്ടിക്കുന്നത്. പുല്ലു വളര്‍ന്നു നില്‍ക്കുന്ന പറമ്പിലൂടെ പത്തു പ്രാവശ്യം നടന്നാല്‍ അവിടെ വഴി തെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്ത് കൂടി എത്ര തവണ നടന്നാലും പാത തെളിയില്ല. അതുപോലെ ഇളംമനസ്സില്‍ നാം പകരുന്ന സംസ്‌കാരം പെട്ടെന്ന് ഉറച്ചുകിട്ടും.

വലുതാകുമ്പോള്‍, അതവനു മാര്‍ഗ്ഗദര്‍ശിയായിത്തീരും. ചെളി, ചുടുന്നതിന് മുന്‍പു് അതില്‍ ഏതു രൂപവും മെനെഞ്ഞെടുക്കാം. ചുട്ടു കഴിഞ്ഞാല്‍, പിന്നീടു രൂപം മാറ്റുവാന്‍ കഴിയില്ല. അതുകൊണ്ട് ബാല്യത്തില്‍ തന്നെ നമ്മള്‍ കുട്ടികള്‍ക്കു നല്ല സംസ്‌കാരം പകരണം. ഒരു നല്ല നാളേയ്ക്ക് ഇതനിവാര്യമാണ്.

No comments:

Post a Comment