അമൃതവാണി
മക്കളേ, ഈ അടുത്ത കാലത്ത് ഒരു മോന്‍ അമ്മയോടു പറഞ്ഞു: ‘ഞാന്‍ ഗള്‍ഫിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു. സമ്പാദിച്ച പണമെല്ലാം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. അച്ഛന്‍ വരുത്തിവെച്ച കടമെല്ലാം വീട്ടി. പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചു. അമ്മയ്ക്കും സഹോദരന്മാര്‍ക്കും താമസിക്കാന്‍ നല്ലൊരു വീടു വെച്ച് കൊടുത്തു. ഞാന്‍ നാട്ടില്‍ തിരിച്ചു വന്നപ്പോള്‍, എനിക്കും എന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ഒന്നുമില്ലാതെയായി. ഞങ്ങളെ ആര്‍ക്കും വേണ്ട. താമസിക്കാന്‍ സ്വന്തം വീടില്ല.
ഒരു വീടു വെക്കാമെന്നു കരുതി വീതം ചോദിച്ചപ്പോള്‍ അതിനാര്‍ക്കും സമ്മതമില്ല. കഷ്ടപ്പെട്ട്, ചോര നീരാക്കി എല്ലാവര്‍ക്കും വേണ്ടത് ഞാന്‍ ചെയ്തുകൊടുത്തു. ഇപ്പോള്‍ എന്നെ സഹായിക്കാന്‍, സ്വന്തമെന്നു കരുതിയ എന്റെ ബന്ധുക്കളോ സഹോദരങ്ങളോ ആരുമില്ല. ഞാന്‍ ഗള്‍ഫില്‍ ഇരുപത് വര്‍ഷം ജോലി ചെയ്തു. പക്ഷെ, ഇപ്പോള്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമ്പാദിച്ചതെല്ലാം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കി. അവരിന്ന് ശത്രുക്കളായി. സഹായിക്കാനാരുമില്ലാതെ ഞാനിന്നൊരു അനാഥനെ പോലെ നടക്കുകയാണ്. എനിക്ക് ജീവിക്കണമെന്ന് പോലും തോന്നുന്നില്ല. ഇത്തരം അനുഭവമുള്ള എണ്ണമറ്റ ആളുകളെ നമുക്കു ചുറ്റും കാണാം.
നമുക്ക് ആപത്ത് വരുമ്പോള്‍, മറ്റുള്ളവര്‍ സഹായിക്കും എന്നു ധരിക്കുന്നത് വെറുതെയാണ്. പലപ്പോഴും അത് നിരാശയില്‍ കലാശിക്കും.ബന്ധുക്കള്‍ സഹായിക്കും. സുഹൃത്തുക്കള്‍ സഹായിക്കും എന്നൊക്കെ പലപ്പോഴും നമ്മള്‍ വിചാരിക്കാറുണ്ട്. പക്ഷെ, ഒരു സന്ദര്‍ഭം വരുമ്പോള്‍ അത്തരം പ്രതീക്ഷകള്‍ വെറുതെയായിരുന്നു എന്ന് ബോദ്ധ്യമാകും. ഒരാള്‍ക്ക് അത്യാവശ്യമായി പതിനായിരം രൂപ വേണം. വളരെ അടുത്തൊരു സുഹൃത്തുണ്ട്. അയാളോട് ചോദിച്ചാല്‍ കിട്ടും എന്ന് പ്രതീക്ഷിച്ച് അവിടെ ചെല്ലുന്നു. ചിലപ്പോള്‍ ചോദിച്ച തുക തന്നെന്നിരിക്കും. എന്നാല്‍ സ്‌നേഹം കൊണ്ട് പതിനായിരത്തിനു പകരം സുഹൃത്ത് പതിനയ്യായിരം രൂപ തന്നെന്നും വരാം
No comments:
Post a Comment