പന്ഥാര്‍പൂരില്‍ ഒരു കൃഷ്ണഭക്തന്‍ ഉണ്ടായിരുന്നു. കൃഷ്ണദാസ് എന്നാണ് പേര്. കൃഷ്ണദാസിന്റെ വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും മാത്രമേയുള്ളൂ.
അച്ഛനമ്മമാര്‍ക്കുവേണ്ടതെല്ലാം ഒരുക്കിക്കൊടുത്തശേഷം കൃഷ്ണദാസ് ക്ഷേത്രത്തിനടുത്തുള്ള വനത്തിലേക്ക് പോകും. അവിടെ അയാള്‍ക്ക് ഒരു ചങ്ങാതിയുണ്ട്. ചങ്ങാതിക്കൊപ്പം കളിചിരികളില്‍ മുഴുകി വൈകിട്ടേ മടങ്ങൂ.
അച്ഛനമ്മമാര്‍ക്കുവേണ്ടതെല്ലാം ഒരുക്കിക്കൊടുത്തശേഷം കൃഷ്ണദാസ് ക്ഷേത്രത്തിനടുത്തുള്ള വനത്തിലേക്ക് പോകും. അവിടെ അയാള്‍ക്ക് ഒരു ചങ്ങാതിയുണ്ട്. ചങ്ങാതിക്കൊപ്പം കളിചിരികളില്‍ മുഴുകി വൈകിട്ടേ മടങ്ങൂ.
ചങ്ങാതി വേറെ ആരുമായിരുന്നില്ല. സാക്ഷാല്‍ ഉണ്ണികൃഷ്ണന്‍ തന്നെ. അയാള്‍ക്ക് അത് അറിയാം. എങ്കിലും ഭയഭക്തി ബഹുമാനാദികളൊന്നും കാണിക്കാറേയില്ല. നല്ല സ്‌നേഹിതര്‍ എന്ന മട്ടിലാണ് എപ്പൊഴുമുള്ള പെരുമാറ്റം.
ഒരു ദിവസം പതിവ് സമയത്ത് കൃഷ്ണദാസിനെ കാണാതായപ്പോള്‍ ഉണ്ണികൃഷ്ണന്‍ അയാളുടെ വീട്ടുമുറ്റത്തു ചെന്നു വിളിച്ചു.
കൃഷ്ണദാസ് നോക്കിയപ്പോള്‍, പുറത്തു പടിവാതില്‍ക്കല്‍ നില്‍ക്കയാണ് ഭഗവാന്‍! അയാള്‍ പറഞ്ഞു:
കൃഷ്ണദാസ് നോക്കിയപ്പോള്‍, പുറത്തു പടിവാതില്‍ക്കല്‍ നില്‍ക്കയാണ് ഭഗവാന്‍! അയാള്‍ പറഞ്ഞു:
”അല്‍പ്പനേരം ക്ഷമിക്കണേ ചങ്ങാതീ! അച്ഛനമ്മമാര്‍ക്ക് ഇന്ന് ചില പ്രയാസങ്ങളുണ്ട്. അവരുടെ പരിചരണം പൂര്‍ത്തിയാക്കിയേ എനിക്ക് വരാന്‍ പറ്റൂ. അതുവരെ അവിടെ കാത്തിരിക്കൂ.”
കൃഷ്ണന്‍, അനുസരണയുള്ള കുട്ടിയെപ്പോലെ, ഭക്തനായ ചങ്ങാതി വരുന്നതും കാത്ത് ഇരുന്നു!
കൃഷ്ണന്‍, അനുസരണയുള്ള കുട്ടിയെപ്പോലെ, ഭക്തനായ ചങ്ങാതി വരുന്നതും കാത്ത് ഇരുന്നു!
മാതാപിതാക്കളെ ശ്രദ്ധാപൂര്‍വം പരിചരിക്കല്‍ അതിമഹത്തായ കര്‍മമാണ്. അതുകഴിഞ്ഞേ ആരോടായാലും, പ്രേമവും ചങ്ങാത്തവുമൊക്കെയുള്ളൂ; ഭഗവാനോടായാലും!
ഇത്തരം വിശിഷ്ടകര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം ഭഗവാന്‍ ഉറ്റ ചങ്ങാതിയായും ഭക്തദാസനായുമാണ് വരിക. അതിനാല്‍ നമുക്കും സദാ സല്‍കര്‍മങ്ങളില്‍ മുഴുകാം.
No comments:
Post a Comment