ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 26, 2017

പൊതു ക്ഷേത്രാചാരങ്ങള്‍


1 . കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി  വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .


2 . പുലയില് 14 ദിവസവും  ബാലായ്മയില് 16ദിവസവും കഴിഞ്ഞ ശേഷമേ  ദര്‍ശനം  നടത്താന് പാടുള്ളൂ .


3 . സ്ത്രീകള് ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം  നടത്താന്‍ പാടുള്ളൂ .


4 . പ്രസവാനന്തരം കുഞ്ഞിന്‍റെ  ചോറൂണിനോ   അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം  നടത്താവൂ


5 . രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക . 


6 . ലഹരിപദാര്‍ത്ഥങ്ങള്  ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


7 . വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം  നടത്തുക .


8 . ക്ഷേത്രത്തില് സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള് ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം  നടത്തരുത് .


9 .സ്ത്രീകള് മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം  നടത്താന്‍ പാടില്ല .


10 .മൊബൈല് ഫോണ്,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .


11 . ചെറിയ കുട്ടികളെ കൂടുതല് സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .


12 . ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .


13 . ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില് പാടില്ല .


14 .കൈ തൊഴുതു പിടിച്ചു ചുണ്ടുകളില് ഈശ്വര സ്തുതിയും മനസ്സില് ഈശ്വര  ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .


15 . നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള് ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ  പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം  നടത്തുക .


16 . തീര്‍ത്ഥം  വാങ്ങി  ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക . ചന്ദനം ക്ഷേത്രത്തിനു  വെളിയില് ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില് വയ്ക്കുക ധൂപ ദീപങ്ങള് ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില് ചേര്‍ക്കുക .


18 . നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില് വീഴുവാന്‍  ഇടയാവരുത്  .

No comments:

Post a Comment