ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 22, 2017

യതോ ധർമ്മസ്തതോ ജയ


കുരുക്ഷേത്ര യുദ്ധം ആരംഭം കുറിച്ച നാൾ ദുര്യോധനൻ സ്വമാതാവായ ഗാന്ധാരിയോട് ആശീർവാദംതേടി അന്തപുരത്തിലെത്തി.
കാൽതൊട്ട് വണങ്ങിയ മകന്റെ നെറുകയിൽ കൈവച്ച് ആ മാതാവ് പറഞ്ഞത് ‘ വിജയീ ഭവ’ എന്നായിരുന്നില്ല,


‘യതോ ധർമ്മസ്തതോ ജയ
(ധർമ്മം വിജയിക്കട്ടെ)
എന്നാണ്.

സ്വന്തം മക്കൾ ഓരോരുത്തരായി മരിച്ച വാർത്ത കേട്ടപ്പോഴും,
മകൻ പരാജയത്തിലേക്ക് പതിക്കുന്ന സത്യം തിരിച്ചറിഞ്ഞിട്ടും ആ വാക്യത്തിന് യുദ്ധം നീണ്ട 18 ദിവസങ്ങളിലും മാറ്റമുണ്ടായില്ല.

സ്വമാതാവ് ഒരു ദിവസം പോലും താൻ വിജയിക്കട്ടെ എന്ന് പറയാതിരിന്നിട്ടും 18 ദിവസവും ആ മാതാവിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാതെ ദുര്യോധനനും പടയ്ക്കിറങ്ങിയില്ല.

പതിവ്രതാ രത്നമായിരുന്ന തന്റെ ഒരു ആശീർവാദം മകനെ വിജയത്തിലെത്തിക്കുമെന്നറിഞ്ഞിട്ടും “ധർമ്മം ജയിക്കട്ടെ” എന്നു മാത്രം പറഞ്ഞ മാതാക്കന്മാരും,

സ്വന്തം പരാജയ ഉറപ്പാക്കിയിട്ടും  ഒരുനാൾ പോലും തനിക്ക് വിജയം നേരാത്ത മാതാവിന്റെ കാൽതൊട്ട് വണങ്ങാൻ മടിക്കാത്ത പുത്രന്മാരുടെയും പരമ്പരയാണ് നമ്മുടെ ഭാരതം.!….

No comments:

Post a Comment