ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 19, 2017

കോ​പം​ ഒ​രു​ ദൗർബല്യം - ശുഭചിന്ത


അമൃതവാണി
ammaഅഹം ഭാവത്തില്‍നിന്നുമാണ് കോപം ഉണ്ടാകുന്നത്. ഈ കോപത്തെ ഉള്ളില്‍ അടക്കുന്നതും പുറത്ത് പ്രകടിപ്പിക്കുന്നതും അപകടമാണ്. കോപത്തെ ഉള്ളിലടക്കിയാല്‍, അതു മനസ്സില്‍ ഉമിത്തീപോലെ ഇരുന്നു നീറും, നമ്മളെ രോഗികളാക്കി മാറ്റും. കോപം പുറത്ത് പ്രകടിപ്പിച്ചാല്‍ ലോകത്തിനും ദോഷമായിത്തീരും. രണ്ടു തലയും മൂര്‍ച്ചയുള്ള കത്തി പോലെയാണ് കോപം. അതു തന്നേയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും.

അതിനാല്‍ കോപം വരുന്നു എന്നു ബോധ്യപ്പെട്ടാല്‍, അതു പ്രകടിപ്പിക്കുകയോ ഉള്ളില്‍ അമര്‍ത്തുകയോ അല്ല, വിവേകബുദ്ധികൊണ്ട് അതിനെ ഇല്ലാതാക്കുകയാണ്‌വേണ്ടത്. കോപം നമ്മുടെ ദുര്‍ബ്ബലതയാണെന്ന് ആദ്യം മനസ്സിലാക്കണം. ക്ഷമയും വിവേകവും മാത്രമാണ് കോപത്തിനുള്ള മറുമരുന്ന്.

ദേഷ്യത്തോടുകൂടി ആര്‍ക്കെങ്കിലും കത്തെഴുതുകയാണെങ്കില്‍, അതയയ്ക്കുന്നതിനു മുമ്പ് പല തവണ വായിച്ചുനോക്കണം. ദേഷ്യം അല്പമൊന്നടങ്ങിയശേഷം വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ നമ്മുടെ ദൗര്‍ബ്ബല്യം മനസ്സിലാക്കാനുള്ള കഴിവ്‌ലഭിക്കും. കോപത്തിന്റെ നിസ്സാരത മനസ്സിലാകും. ക്ഷമിക്കുന്നതിന്റെ മഹത്ത്വം ബോദ്ധ്യമാകും. അപ്പോള്‍ നമ്മള്‍ എഴുതിവെച്ച കടുത്ത പല വാക്കുകളും നമുക്കൊഴിവാക്കുവാന്‍ സാധിക്കും. അതുവഴി നമ്മുടെ ഉള്ളിലെ സംഘര്‍ഷവും മാറിക്കിട്ടും.

No comments:

Post a Comment