ഒരു യോഗി കണിശമായും ശീലിക്കേണ്ട 5 ജീവിത ധർമ്മങ്ങളാണ് യമങ്ങൾ എന്ന് അറിയപ്പെടുന്നത്. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മതര്യം, അപരിഗ്രഹം എന്നിവയാണ്.
1.അഹിംസ ഒരു ജീവിയേയും മനസാ വാചാ കർമ്മണാ ഉപദ്രവിക്കാതെ ജീവിക്കു ക എന്നതാണ്.
2. സത്യം ഒരു വാക്കു കൊണ്ടും, മനസ്സു കൊണ്ടും, പ്രവർ ത്തി കൊണ്ടും വ്യാജമായി ചെയ്യാതിരിക്കുയാണ് സത്യം.
3. ആസ്തേയം അന്യൻറെ മുതൽ മോഷ്ടിക്കുകയോ, ആരേയും ചതിക്കുകയോ പാടി ല്ലാത്ത പ്രവർത്തിയാകുന്നു ഇത്.
4. ബ്രഹ്മചര്യം സദാ സമയവും ഞാൻ തന്നെയാണ് ബ്രഹ്മം എന്ന ചിന്തയോടു കൂടി ജീവിക്കുക എന്നതാണ് ബ്രഹ്മ ചര്യം. ഇതിനെ ആഭിന്തര ബ്രഹ്മചര്യം എന്നും മൈഥുനത്തിലുള്ള നിയന്ത്രണത്തെ ബാഹ്യ ബ്ര ഹ്മചര്യം എന്ന് പണ്ഡിത മതം.
5. അപരിഗ്രഹം ഒരുത്തനിൽ നിന്നും യാതൊന്നും ദാനമായോ, സംഭാവനായയോ, സമ്മാനമായോ സ്വീകരിക്കാ തെ ഇരിക്കുന്നതിനെ അപരിഗ്രഹം എന്ന് പറയുന്നു.
നിയമങ്ങൾ
ഒരു സാധകൻ കണിശമായും ഒരു വീഴ്ചയും കൂടാതെ പരിപാലി ക്കേണ്ട 5 നിയമങ്ങളാണ് 1.ശൌചം, 2. സന്തോഷം, 3. തപസ്സ്, 4. സ്വാദ്ധ്യാ യം, 5. ഈശ്വര പ്രണിധാനം.
1. ശൌചം മലമൂത്രാദികൾ വിസർജ്ജനം കഴിയമ്പോൾ ചെയ്യുന്ന ശാരീരിക ശു ദ്ധി ബാഹ്യ ശൌചവും ഇന്ദ്രീയ നിഗ്രഹം ആഭ്യന്തര ശൌചവുമാ കുന്നു.
2. സന്തോഷം ഉപാസകൻ എല്ലാ സമയവും സന്തോഷവാനായിരിക്കണം.ഏതൊരു വിഷയ മെടുത്താലും അതിൽ സന്തോഷത്തിൻറേയും സന്താപത്തിൻറേയും രണ്ടു വശങ്ങൾ കാണാം. അ തിലെ സന്തോഷ ത്തിൻറെ വശം സ്വീകരിക്കു കയും മറു വശം തിരസ്കരിക്കുകയും വേണം.
3. തപസ്സ് ശരീരത്തിനേയും മനസ്സിനേയും നിഷ്ഠകളിലൂടെ ധ്യാനം വഴി ഉറപ്പിച്ചു നിറുത്തുന്നു. ഈ സ്ഥിര പ്രക്രിയയുടെ ശീലമാണ് തപസ്സ്.
4. സ്വാദ്ധ്യായം നാം പ്രവർത്തിക്കുന്ന വിഷയത്തിൻറെ ശാസ്ത്ര തത്വ ങ്ങൾ പ്രതിപാ ദിക്കുന്ന ഉത്തമ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനെ സ്വാദ്ധ്യായം എന്ന് പറയപ്പെടുന്നു.
5. ഈശ്വര പ്രണിധാനം സദാ സമയവും പരമാത്മാവിനെ ചിന്തിച്ചുകൊണ്ട് ജിവിക്കുന്നതി നെ ഈശ്വര പ്രണിധാനം എന്ന് പറയുന്നു.
No comments:
Post a Comment