ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 15, 2017

ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ - പുരാണകഥകൾ


ഓം നമഃശിവായ


കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള് തോട്ടത്തില് പോയി പൂപറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്ത്തി പൂജ നടത്തിയിരുന്നു.

അവളോരിക്കല് ഗർഗ്ഗമുനിയെ  കാണുവാനിടയായി. അവള് മുനിയേ വണങ്ങി. ഭക്തയായ അവളില് സന്തോഷം തോന്നിയ മുനി അവള്ക്ക് പല കഥകളും പറഞ്ഞുകൊടുത്തു. ഒരിക്കല് അദ്ദേഹം ചോദിച്ചു.
മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും  ഈശ്വരനുതുല്യംകണ
ക്കാക്കുന്നു.   എന്തുവരമാണ് നിനക്കുഞാന് നൽകേണ്ടത്?
മുനിയുടേ ചോദ്യം കേട്ട കലാവതി പറഞ്ഞു. മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.


നീ ഇന്നുമുതല് ശിവായ നമഃ എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. മുനിയുടെ നിര്ദേശപ്രകാരം കലാവതി അദ്ദേഹത്തേ നമസ്കരിച്ച് അ ആശ്രമത്തില് നിന്നു മടങ്ങി..
ഗാര്ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകൊണ്ടു കാലങ്ങള് തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില് സന്തുഷ്ടനായ മഹേശ്വരന് അവളെ എല്ലാ പാപങ്ങളില്നിന്നും മോചിപിച്ചു.
കാലം അവളില് പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു
കാശിരാജന് അവളുടെ വിവാഹം നടത്താന് നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.


ദശാര്ഹന് എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള് എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്ദേശപ്രകാരം ദശാര്ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന് കാശിരാജന് തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്നിന്നുള്ള   രാജാക്കന്മാരും ആ മംഗളകര്മത്തില് പങ്കെടൂക്കാനെത്തി. ശുഭമുഹുര്ത്തമായപ്പോള് കലാവതി ദശാര്ഹ രാജാവിന്റെ കഴുത്തില് വരണമാല്യം ചാര്ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്ക്കും ആനന്ദമുളവാക്കി.


ദശാര്ഹന് രാജകുമാരിക്ക് യോജിച്ചവരന് തന്നെ എന്നു ചിലര് അഭിപ്രായ പ്പെട്ടപ്പോള് അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്ഹന് യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര് അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്ഹന് ആദ്യരാത്രിയിന്ല് അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന് ശ്രമിച്ചതും ഞെട്ടിപ്പിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞ്ഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും  ശിവാനുഗ്രഹത്താല് പെട്ടന്ന്അവള്ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില് അവളിപ്രകാരം പറഞ്ഞു .


നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തോടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.

ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്ക്കുന്ന ഭര്ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്ന്നു- പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള് തോടന് പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?


പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന് മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന് ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന് പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന് ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില് അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്ദേശിക്കാതിരിക്കില്ല.

അടുത്ത ദിവസം തന്നെ ദശാര്ഹനെയൂം കൂട്ടി കലാവതി ഗാര്ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മൂനിയെ കണ്ട് നമസ്കരിച്ചു.. ഭര്ത്രുസമേതയായി തന്റെ മുന്പില് നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. പക്ഷേ നിന്റെയുള്ളില് എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ? രാജാവേ, അങ്ങയുടെ മുഖവുംമ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?
മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്ഹന് പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില് വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.


മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള് ദശാര്ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള് നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.


ഹേ രാജന്, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്ഹന് അദ്ദേഹത്തിനു നന്ദി പരഞ്ഞുകൊണ്ട് ആശ്രമത്തില്നിന്നുഃ യാത്ര തിരിച്ചു...
നടന്നു നടന്ന് അവര് കാളിന്ദീ തീരത്തെത്തിയപ്പോള് കലാവതി പരഞ്ഞു.
പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്ത്ഥിച്ചുകൊണ്ട് ഈ കാളിന്ദീ നദിയില് ഇറങ്ങി മുങ്ങുക.


കാളിന്ദീ നദിയില് മുങ്ങിയ ദശാര്ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്നിന്നു കുറെ കാക്കകള് പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള് അങ്ങയുടെ ശരീരത്തില്നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന് കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള് എന്നെ വിട്ടുപോയി.
കാക്കകളുടെ രൂപത്തില് പുറത്തുവന്ന പക്ഷികള് എന്റെ പാപങ്ങളാന്ന്..

എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമന്ന് അങ്ങയുടെ പാപം വിട്ടുമാരിയത്. എന്ന് കലാവതി പറഞ്ഞു..


ഗാർഗമുനിയെ ഒരിക്കല്കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല് ദശാര്ഹന് ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.
മന്ത്രജപം കൊണ്ട് ജഗദീശ്വരന് വേഗം പ്രസാദിക്കും.. അങ്ങനേയുള്ള മന്ത്രങ്ങളില് ശ്രേഷ്ം പഞ്ചാക്ഷരമാണ്.. പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്, കാശി,പ്രയാഗ, രാമേശ്വരം  , ഗോകർണം  , കാളഹസ്തി,  കുംഭകോണം, മഹാാളക്ഷേത്രം,  ചിതംബരം,  ദക്ഷിണകൈലാസം എന്നു വിശേഷിപിക്കുന്ന വൈക്കം.


ഓം നമഃശിവായ.

No comments:

Post a Comment