ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 15, 2017

യക്ഷൻ


ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. "യ"എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യാത്തിൽ കാണുന്നു. അതുപോലെ "ക്ഷ" എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു. 


യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ. സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ(യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത് മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്. വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്. ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു. അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ "മുനി"യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു. ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് "വൈശ്രവണൻ" എന്ന കുബേരൻ ആണ്. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി.


കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്
ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം.

യക്ഷി

ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്നഒരു ആരാധനാ മൂർത്തിയാണ് യക്ഷി.ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ "അമ്മദൈവ" സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷന്റെ സ്ത്രീരൂപമാണ് യക്ഷി. "ഈ" എന്നാൽ സമ്പത്ത്. അതായത് ലക്ഷ്മി. ഈ രീതിയിൽ അമരകോശത്തിൽ പ്രഥമകാണ്ധത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. 

അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി. തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർ മഹാദേവശാസ്ത്രികൾ. സൗന്ദര്യലഹരിയുട
െ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത് കിങ്കിണി ശാസ്ത്രത്തിലെ ഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്. മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷിയെ കുറുച്ചു പറയുന്നുണ്ട്. മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം. സമാന്തര മനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല.

No comments:

Post a Comment