അമൃതവാണി
പിന്നെ ഇതേരീതിയിയിൽ വളരുന്ന ഒരുപെൺകുട്ടിയെ വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമിയാക്കും. ധാർമ്മികമായ ജീവിതം നയിക്കും. നിസ്വാർത്ഥമായി അന്യരെ സേവിക്കും. അതിഥികളെ പൂജിക്കും. തലമുറയുടെ നിലനിൽപ്പിനുവേണ്ടി മാത്രം ഭാര്യ ഒരുകുഞ്ഞിനെ ഗർഭധാരണംചെയ്യും. കുഞ്ഞ് തള്ളയുടെ ഗർഭത്തിൽ കിടക്കുമ്പോൾ അമ്മ പലതരത്തിലുള്ള വ്രതങ്ങൾ അനുഷ്ഠിച്ച് ഈശ്വരസ്മരണയോടെ കഴിയും. അങ്ങനെ ജനിക്കുന്ന കുഞ്ഞ് ഉത്തമനും ബുദ്ധിമാനും ലോകത്തിന് ഉപകാരിയുമായിത്തീരും. സ്ത്രീയുടെ ഗർഭകാലത്തെ ചിന്താഗതികൾ കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കും. എന്നതിൽ സംശയമില്ല.
കുഞ്ഞ് ജനിക്കുന്നതോടെ തന്റെ തന്നെ അംശമായ കുഞ്ഞിനെ ജനിപ്പിച്ചതിന്നാൽ അന്നുമുതൽ ഭർത്താവ് ഭാര്യയെ അമ്മയായി കാണും. അമ്പതുവയസ്സാകുന്നതോടെ ദമ്പതികൾ ലോക ബന്ധങ്ങൾ വെടിഞ്ഞ് തപസ്സിനായി കാട്ടിലേയ്ക്ക് പോകും. അത്തരം കുടുംബജീവിതം ഇന്നത്തെ തലമുറകൾക്കും പ്രചോദനമാകട്ടേ.
No comments:
Post a Comment