മക്കളേ, പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്‍പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി കുതിച്ചുകയറുന്ന ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളിലാണ് മനുഷ്യനിന്ന് ജീവിക്കുന്നത്. എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വകനല്‍കാത്ത സംഭവങ്ങളാണ് ദിവസവും നമുക്കുചുറ്റും നടക്കുന്നത്.
വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു. മദ്യപാനവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും യുവാക്കള്‍ക്കിടയില്‍ കണക്കില്ലാതെ പെരുകുന്നു.
No comments:
Post a Comment