അമൃതവാണി
നമ്മുടെ പാരമ്പര്യത്തെക്കുറിച്ചും അടിസ്ഥാനമായ ആത്മീയതത്ത്വത്തെക്കുറിച്ചും ഉള്ള അജ്ഞത നമ്മുടെ സമൂഹത്തിന്റെ ശാപമാണ് അതുമാറണം. അമ്മ ലോകത്തില്‍ എത്രയോ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. എത്രയോജനങ്ങളെ നേരില്‍ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം അവരുടെ പാരമ്പര്യത്തക്കുറിച്ചും ആചാരത്തെകുറിച്ചും വലിയ മതിപ്പും അഭിമാനവുമാണുള്ളത്.
ആസ്‌ത്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയിലും എല്ലാമുള്ള വനവാസികള്‍ക്കും അവരുടെ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്. എന്നാല്‍ നമുക്കാവട്ടേ നമ്മുടെ സംസ്‌കാരത്തെ കുറിച്ച് വലിയ അറിവില്ല. അഭിമാനവുമില്ല. മിക്കവാറും പേര്‍ക്ക് അതിനെപറ്റി പുച്ഛവുമാണ്. അടിത്തറ ആഴത്തില്‍ പണിതാല്‍ മാത്രമേ കെട്ടിടം ഉയരത്തില്‍ പണിയാന്‍ കഴിയൂ. പൈതൃകത്തെകുറിച്ചും ഭൂതകാലത്തെകുറിച്ചും അറിവും അഭിമാനവും ഉണ്ടായാല്‍മാത്രമേ ശോഭനമായ ഒരുവര്‍ത്തമാനവും ഭാവിയും സൃഷ്ടിക്കാന്‍ നമുക്ക് കഴിയൂ.
No comments:
Post a Comment