സ്ത്രീകളുടെ ശബരിമലയാണ് റാന്നി പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രം. ഹരിഹരപുത്രൻറെ ചൈതന്യം നിറഞ്ഞ ധർമ്മശാസ്താവാണ്
പ്രതിഷ്ഠ.കരസംക്രമ സന്ധ്യയിൽ ശബരീശനു ചാർത്തുന്ന തിരുവാഭരണം ശബരിമലയ്ക്കു പുറത്തു ചാർത്തി ദീപാരാധന നടത്തുന്ന ഏക ക്ഷേത്രം. കർശനമായ ആചാരനുഷ്ഠാനങ്ങളും ചിട്ടകളുമുളള ശബരിമലയിൽ മലചവിട്ടി അയ്യപ്പദർശനം നടത്താൻ കഴിയാത്ത സ്ത്രീകൾക്ക് തിരുവാഭരണം കണ്ടു തൊഴാം ഇവിടെ. ഈ പ്രത്യേകതയാണ് ഇവിടം സ്ത്രീകളുടെ ശബരിമലയായി മാറിയതും.
മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുളള മടക്കയാത്രയിലാണ് ഇവിടെ ചാർത്തുന്നത്.മകരം 7 ന് രാവിലെ നടയടച്ച് തിരിക്കുന്ന തിരുവാഭരണ മടക്കഘോഷയാത്ര അന്ന് ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങി പിറ്റേദിവസം രാവിലെ പെലുന്നാട്ടിൽ എത്തി സ്രാമ്പിക്കലെ തറവാട്ടുവീട്ടിൽ വിശ്രമിക്കും. അവിടെ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ് കാക്കോട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്.
ഉച്ചയ്ക്ക് തിരുവാഭരണം ചാർത്തുംഇത് കണ്ടു തൊഴാൻ ധാരാളം സ്ത്രീ ഭക്തർ എത്താറുണ്ട്. അർദ്ധരാത്രി വരെ തിരുവാഭരണം ചാർത്തി ദർശനമുണ്ട്. അതുകഴിഞ്ഞ് തിരുവാഭരണ ഘോഷയാത്ര 2 മണിയോടെ മടക്കയാത്ര ആരംഭിക്കും.
ചിന്മുദ്രാങ്കിതയോഗസമാധിയിലളള അയ്യപ്പ വിഗ്രഹമായതിനാൽ ശബരിമലയിൽ നിത്യ പൂജ പറ്റില്ല. ശബരീശൻറെ ശക്തിയും ചൈതന്യവും വർദ്ധിപ്പിക്കുന്നതിനു നിത്യ പൂജ നടത്താൻ പന്തളം രാജാവ് നിർമ്മിച്ച ക്ഷേത്രമാണിതെന്നു കരുതുന്നു. ശബരിമല ക്ഷേത്രം നിർമ്മാണ സമയത്ത് രാജാവ് ഇവിടെ താമസിച്ചു എന്നും അപ്പോൾ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതീക്ഷിച്ചത് എന്നും പറയുന്നു.
പണ്ട് ശബരിമലയിൽ 5 ദിവസവും ബാക്കി അഞ്ചു ദിവസം പെരുന്നാട്ടിലുമായിട്ടായിരുന്നു ഉത്സവം. ശബരിമലയിലും പെരുന്നാട്ടിലും ഉത്സവത്തിൻറെ പളളിവേട്ടയ്ക്ക് നായാട്ടുവിളിക്കാനും അകമ്പടി സേവിക്കാനുമുളള അവകാശം പന്തളം രാജാവ് ഇവിടുത്തെ കോയിക്കമണ്ണിൽ കുടുംബത്തിനു കല്പിച്ചുനൽകിയതാണ്.
No comments:
Post a Comment