ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, February 15, 2017

അയിലൂർ ശിവക്ഷേത്രം - അയലൂർ ശ്രീ അഖിലേശ്വര ക്ഷേത്രം


പാലക്കാട് ജില്ലയിലെ നെന്മാറക്കടുത്ത് അയിലൂർപുഴയുടെ തീരത്താണ് അയിലൂർ ശിവക്ഷേത്രം.

മഹേശ്വര ചൈതന്യ സൂചകമായ ശിവലിംഗ പ്രതിഷ്ഠയും ശൈവ തന്ത്ര - ആരാധനാ സമ്പ്രദായത്തിലുള്ള ഉപാസനാദികളോടു കൂടിയനിത്യ - നൈവേദ്യ പൂജകളും നടന്നുവരുന്ന ഈ ക്ഷേത്രത്തിലെ പ്രധാനമൂര്ത്തി ശിവനാണ്. ഖരപ്രതിഷ്ഠയാണെന്നാണ് പുരാണ-കാലം തൊട്ടുള്ള, വിശ്വാസികളായ പഴമക്കാരുടെ അഭിപ്രായം. അയിലൂര്,തൃപ്പാളൂർ, തൃപ്പല്ലാവൂർ എന്നിവിടങ്ങളിൽ ഖരമഹർഷി പ്രതിഷ്ഠ നടത്തിയത് ഒരേദിവസമായിട്ടാ ണെന്ന് ഐതിഹ്യം!


കിഴക്കോട്ട് ദര്ശനമായിട്ടുള്ള ഈ ക്ഷേത്രത്തില് മൂന്ന് പൂജയും ശീവേലിയും ഉണ്ട്. തപോനിഷ്ട്ടയായ പാര്വതീ സമേതനായ ശിവന് അനുഗ്രഹദായകനായി ഇവിടെ ഭക്തരുടെ പൂജകൾ കൈക്കൊള്ളുന്നു എന്നാണ് സങ്കല്പം. ശ്രീകോവിലിന്റെ തെക്കു ഭാഗത്തു പുറംചുവരിനോട് ചേർന്നും എന്നാൽ കിഴക്കു മുഖമായും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നത് അയലൂർ ശ്രീ അഖിലേശ്വര ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്! നന്ദികേശ്വരന് പ്രദോഷദിവസം സന്ധ്യയ്ക്കു വിശേഷാൽ അഭിഷേകവും പൂജകളും പതിവുണ്ട്.ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നീ മൂന്ന് ഉപദേവന്മാർക്കും ശ്രീകോവിലിനകത്തു തെക്കു - പടിഞ്ഞാറേ മൂലയിലാണ്പ്രതിഷ്ഠയും പൂജകളും. നന്ദികേശ്വരന്റെ വലതുവശത്തു, പ്രദക്ഷിണവഴിയിൽ ആദ്യം വന്ദിക്കപ്പെടേണ്ട പ്രതിഷ്ഠാ സങ്കല്പങ്ങളാണ് ഏഴുമാതൃസ്വരൂപങ്ങൾ. ഇവർക്ക് രണ്ടുവശത്തുമായി സംരക്ഷണമേകുന്നതിനായി നിലകൊള്ളുന്നത് ഗണപതിയുംവീരഭദ്രനും. ബ്രഹ്മാണി , മാഹേശ്വരി , വൈഷ്ണവി ,കൗമാരി ,ഇന്ദ്രാണി , വാരാഹി ,ചാമുണ്ഡി എന്നിവരാണ് ഏഴു മാതൃസ്വരൂപങ്ങൾ. സിംഹവാഹിനിയായി സങ്കല്പിക്കപ്പെടുന്ന ദേവിയുടെസാന്നിധ്യം സ്മരിച്ചു


നന്ദി പ്രതിഷ്ഠയുടെ തൊട്ടു പിറകിൽ (പടിഞ്ഞാറ് ഭാഗം) വിളക്ക് വയ്ക്കുന്നു. നന്ദി പ്രതിഷ്ഠക്കു മുകളിൽശ്രീകോവിലിന്റെ മുകളറ്റത്ത് തെക്കു മുഖമായിജ്ഞാനദാതാവായ ദക്ഷിണാമൂർത്തിയുടെ രൂപവും കൊത്തിവച്ചിട്ടു ണ്ട്. നന്ദികേശ്വരന്റെ വലതുവശത്തുള്ള സപ്തമാതൃക്കൾ, അവർക്കു കാവൽക്കാരായി നിലകൊള്ളുന്ന ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രദക്ഷിണം വച്ച് നേരെ വടക്കോട്ടു തിരിഞ്ഞു തൊഴുതുവന്ദിച്ചശ േഷം,നന്ദികേശ്വരന്റെ ഏറ്റവും മുകളിലായി നേരെ നോക്കിയാൽ തെക്കോട്ടു നോക്കി ഇരുന്നരുളുന്ന ദക്ഷിണാമൂർത്തി രൂപംകാണാം. സർവ-ലോകത്തിനും ഗുരുവായി ഭാവരോഗത്തിനു വൈദ്യനാഥനായി പ്രണവ- ജ്ഞാന സ്വരൂപനായി നിലകൊള്ളുന്ന ദക്ഷിണാമൂർത്തിയെ വണങ്ങുന്നതും ഇവിടുത്തെ പതിവാണ്.



ശ്രീകോവിലിനു പുറത്ത് തെക്കു പടിഞ്ഞാറേ മൂലയിൽ നാഗ പ്രതിഷ്ഠയും പതിവ് പൂജകളും ഉണ്ട്. തുലാംമാസത്തിലെ കറുത്തവാവ് ആറാട്ടായി നടത്തിവരുന്ന ഉത്സവത്തിന് കുളങ്ങാട്ട്നായര ുടെ അകമ്പടിയോടെ അയലൂര് പുഴയിലാണ് ആറാട്ട് ചടങ്ങുകൾ. ആറാട്ടു കടവിനടുത്തായി ആരാധിച്ചു വരുന്ന ആൽത്തറ ഗണപതി പ്രതിഷ്ടയും ചെറിയ അമ്പലവും ഉണ്ട്. ധനുമാസത്തിലെ (മാർഗഴി) തിരുവാതിര നാളിലാണ് അയലൂർഅഖിലേശ്വര ശിവന്റെ രഥോത്സവം ആഘോഷിക്കാറ്.

അഖിലേശ്വര ക്ഷേത്രത്തിൽ സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെത്തന്നെ തന്ത്ര -ആഗമങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള അർദ്ധപ്രദക്ഷിണം മാത്രമേ ചെയ്യാൻ പാടുള്ളുവെന്നാണ് പണ്ഡിതാഭിപ്രായം. സപ്തമാതൃക്കൾക്കും ശ്രീകോവിലിന്റെ ചുറ്റിലുമായി പ്രദക്ഷിണവഴിയിലുള്ള ബലിക്കല്ലുകളും വലതുവശത്തു വരത്തക്കവണ്ണം തൊഴുകൈയ്യോടെ പ്രദക്ഷിണമായി ചുറ്റി ശ്രീകോവിലിന്റെ വടക്കുഭാഗത്തെത്തിയാൽ, കിണറിനു പടിഞ്ഞാറുവശം ഓവിന്റെ വടക്കുഭാഗത്തായു ള്ള ഒടുവിലത്തെ ബലിക്കല്ലിനെയും വലതുഭാഗം വരത്തക്കവണ്ണം തെന്നെ ചുറ്റി ഓവിലെ തീർത്ഥം (ഓവുതൊടാതെ) ഉള്ളം കയ്യിലെടുത്തു മൂർദ്ധാവിൽ തളിച്ചശേഷം ബലിക്കല്ലിനും ശ്രീകോവിലിനും ഇടയിലൂടെതിരിച്ചു നടന്ന് നന്ദികേശ്വരന്റെ പിറകിൽ സിംഹവാഹിനിയായ പരാശക്തിയെയും തുടർന്ന് നന്ദിയെയും വണങ്ങി നമസ്കാരമണ്ഡപത്ത ിന്റെ കിഴക്കുവശത്തേക്കു നടക്കുക. നേരെ വടക്കോട്ടു പോയി കിണറിനടുത്തായുള്ള ചണ്ഡേശ്വരന്റെ പ്രതിഷ്ഠയെ വലതുവശം വരത്തക്കവണ്ണം കിണറിനും ചണ്ഡേശ്വരനും ഇടയിലൂടെഓവിന്റെ സമീപം വരെ നടക്കുക. ഓവുമുറിച്ചു കടക്കാതെ ശ്രീകോവിലിന്റെ മേല്കൂരയിലേയ്ക്ക് താഴെ വടക്കുദർശനമായി ഇരുന്നരുളുന്ന കുബേരനെതൊഴുതുവണങ്ങി വലതുതിരിഞ്ഞു ചണ്ഡേശ്വരനെ ഞൊട്ടയിട്ടു വിളിച്ചു പ്രാർത്ഥിച്ചു വണങ്ങി, നേരെ തെക്കു ഭാഗത്തേയ്ക്ക് തന്നെ നടന്ന് തുടങ്ങുക. വീണ്ടും ശ്രീകോവിലിന്റെ മുകൾഭാഗത്തു മേൽക്കൂരയ്ക്ക് താഴെയായി നേരെ കിഴക്കോട്ടു മുഖമായിഇരിക്കുന്ന ബ്രഹ്മാവിനെ തൊഴുതുവണങ്ങുക. മുന്നോട്ട് തെക്കോട്ടുതന്നെ നടന്ന് അഖിലേശ്വരന്റെ നടയിൽ (സ്ത്രീകൾ അവരവരുടെവലതുമാറിയും പുരുഷന്മാർ അവരവരുടെഇടതുമാരിയും നിന്ന് തൊഴുതുവണങ്ങുക. ശരീരം കുനിഞ്ഞുള്ള നമസ്കാരം പതിവില്ല (വേദജ്ഞരായ ബ്രാഹ്മണർ ജപിക്കാനും വേദോച്ചാരണ ശേഷവുംനമസ്കാരമണ്ഡപത്തിൽ സാഷ്ടാംഗ നമസ്കാരം പതിവുണ്ട്.



കൊടകര നായരുടെക്ഷേത്രം ആയിരുന്നു ഇത് എന്ന് പറയപ്പെടുന്നു. കൊടകര-നായരുടെ സേനാനിയായിരുന്ന കുളങ്ങാട്ട് നായർ ക്ഷേത്രത്തിന്റെ ചുമതലക്കാരനായിരുന്നു എന്നും പറയപ്പെടുന്നു. ഈ ക്ഷേത്രം പല്ലവ കാലത്ത് നിര്മിച്ചതാണെന്ന് കരുതപ്പെടുന്നു. അഖിലേശ്വേരപുരം എന്നായിരുന്നു പേരെന്നും അകില് ധാരാളമായി ഉണ്ടായിരുന്നതിനാല് അയിലൂർ(അകിലൂർ/അയലൂർ) എന്ന പേര് ഉണ്ടായി എന്നുമാണ് സങ്കല്പം.

ഇടക്കാലത്തു കുറേക്കാലങ്ങളോളം ഈ ക്ഷേത്രം ഏതാനും ചില നമ്പൂതിരി കുടുംബങ്ങളുടെ സ്വന്തമായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീട് കൊച്ചി'രാജാവിന്റെ ക്ഷേത്രമായിയിത്തീർന്നു. ഇപ്പോള് കൊച്ചിന് ദേവസ്വം ബോഡിന്റെ കീഴിലാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ, നെന്മാറ ദേവസ്വം സബ്-ഓഫീസിന്റെ ഭരണപരിധിയിലാണ് ഈ ക്ഷേത്രം.

No comments:

Post a Comment