ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 18, 2017

സ​മ​ർ​പ്പ​ണം​ - ശുഭചിന്ത


അമൃതവാണി
ammaമഹാഭാരത യുദ്ധത്തിനു മുൻപു്, തന്റെ സഹായം തേടി എത്തിയ ദുര്യോധനനോടോ അർജ്ജുനനോടോ ഭഗവാൻ യാതൊരു പക്ഷഭേദവും കാട്ടിയില്ല. രണ്ടുപേർക്കും അവർ ആവശ്യപ്പെട്ടതു നൽകി. ദുര്യോധനൻ യാദവസൈന്യത്തെ ആവശ്യപ്പെട്ടു. ഭഗവാൻ യാതൊരു വിസമ്മതവും കൂടാതെ സൈന്യത്തെ നല്കി.

അർജ്ജുനനാകട്ടെ, ഭഗവാനെ ഒഴിച്ചു യാതൊന്നും ആവശ്യപ്പെട്ടില്ല. യുദ്ധത്തിൽ താൻ ആയുധമെടുക്കില്ലെന്ന് ഭഗവാൻ പറഞ്ഞിട്ടും അർജ്ജുനന്റെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ദുര്യോധനനു ഭഗവാനെ വേണ്ട, സൈന്യം മതി. അർജ്ജുനന് സൈന്യത്തെ വേണമെന്നില്ല, ഭഗവാനെ മതി. അർജ്ജുനന്റെ നിഷ്‌കാമഭക്തിയും പൂർണ്ണശരണാഗതിയുംകൊണ്ടാണ് ഭഗവാൻ പാണ്ഡവപക്ഷം ചേർന്നത്. അല്ലാതെ മമത മൂലമല്ല.

അവിടുന്ന് തന്റെ വാക്കനുസരിച്ചു് അർജ്ജുനന്റെ തേരാളിയായി. ഭഗവാൻ തന്റെ വിശ്വരൂപം ദുര്യോധനനും അർജജുനനും കാട്ടിക്കൊടുത്തു. ദുര്യോധനൻ അതു കൺകെട്ടാണെന്ന് പറഞ്ഞു പുച്ഛിച്ചു. അർജ്ജുനനാകട്ടെ, വിശ്വാസപൂർവ്വം അവിടുത്തെ പാദങ്ങളിൽ തന്നെത്തന്നെ സമർപ്പിച്ചു. ശിഷ്യഭാവത്തിൽ തന്നിൽ ശരണാഗതിയടഞ്ഞ അർജ്ജുനന് സ്വധർമ്മം എന്തെന്ന് അവിടുന്ന് വ്യക്തമാക്കിക്കൊടുത്തു.

അങ്ങനെ മമതാരഹിതമായിത്തീർന്ന അർജ്ജുനനിലെ കർമ്മശക്തിക്ക് ഭഗവാൻ പകർന്നു നൽകിയ ആത്മജ്ഞാനം വഴികാട്ടിയായി. ആ വിശ്വാസവും വിനയവുമാണ് അർജ്ജുനനെ വിജയിയാക്കിയത്.

No comments:

Post a Comment