അമൃതവാണി
മക്കളേ, എല്ലാവരും പ്രഭാതത്തില്‍ അഞ്ചുമണിക്കുമുന്‍പുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. ധ്യാനം, ജപം തുടങ്ങിയ ആദ്ധ്യാത്മിക സാധനകള്‍ക്ക് ഉത്തമമായ സമയം ബ്രാഹ്മമുഹൂര്‍ത്ത(മൂന്നു മുതല്‍ ആറ് വരെ)മാണ്. ഈ സമയം പ്രകൃതിയില്‍ സത്വഗുണം മുന്നിട്ടുനില്‍ക്കും.
ബുദ്ധിക്ക് തെളിച്ചവും ശരീരത്തിന് ഉന്മേഷവും ലഭിക്കും. സൂര്യോദയത്തിന് ശേഷവും കിടന്നുറങ്ങുന്ന ശീലം ഒരിക്കലും നല്ലതല്ല. ഉണര്‍ന്നിട്ടും കുറച്ചുകഴിഞ്ഞ് എഴുന്നേല്‍ക്കാമെന്ന് കരുതരുത്. അത് ആലസ്യവും തമസ്സും വര്‍ധിപ്പിക്കും. വളരെവേഗം ഉറക്കം കുറയ്ക്കുവാന്‍ കഴിയാത്തവര്‍ക്ക്, സമയം കുറെശ്ശേ കുറച്ചുകൊണ്ടുവരാം. സാധന നല്ലവണ്ണം ചെയ്യുന്നവര്‍ക്ക് അധികം നിദ്രയുടെ ആവശ്യമില്ല.
No comments:
Post a Comment