ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, February 12, 2017

മനസാ, വാചാ, കര്‍മണാ - ശുഭചിന്ത,


അമൃതവാണി
amruthaരാവിലെ ഉണര്‍ന്നാലുടനെ വലതുവശം തിരിഞ്ഞെണീറ്റ് ഇഷ്ടദേവന്‍, അല്ലെങ്കില്‍ ഗുരു മുന്നില്‍ നില്‍ക്കുന്നതായി ഭാവന ചെയ്ത്, ആ പാദങ്ങളില്‍ നമസ്‌കരിക്കണം. അതിനുശേഷം, കിടക്കയില്‍ത്തന്നെയിരുന്ന് അഞ്ച് മിനിറ്റെങ്കിലും ധ്യാനം ചെയ്യണം. 
”ഈശ്വരാ, ഇന്നത്തെ ദിവസം, നിന്റെ സ്മരണ എന്നില്‍ നിരന്തരമായി ഉണ്ടാകണേ; ഇന്നത്തെ എന്റെ ഓരോ ചിന്തയും ഓരോ വാക്കും ഓരോ പ്രവൃത്തിയും നിന്നിലേക്കടുപ്പിക്കുന്നവയായിരിക്കണേ. മനസാ, വാചാ, കര്‍മണാ ആരേയും വേദനിപ്പിക്കാന്‍ ഇടവരുത്തരുതേ ഒരുനിമിഷവും എന്നെ പിരിയരുതേ.” എന്നിങ്ങനെ ഉള്ളുതുറന്ന് പ്രാര്‍ത്ഥിക്കണം.

No comments:

Post a Comment