ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 11, 2017

ശിവമായിട്ടുള്ളതിനെ നമിക്കുക - ശുഭചിന്ത


അമൃതവാണി
ammaമക്കളെ, ദിവസവും രാവിലെയും വൈകിട്ടും കുറഞ്ഞത് അരമണിക്കൂര്‍ വീതമെങ്കിലും സാധനക്കുവേണ്ടി നീക്കിവെയ്ക്കണം. രാവിലെ കുളി കഴിഞ്ഞ് വന്നതിനുശേഷം അച്ഛനും അമ്മയും മക്കളും എല്ലാവരും ഒരുമിച്ചിരുന്ന്, അഷ്‌ടോത്തരശതനാമമോ സഹസ്രനാമമോ ചൊല്ലി അര്‍ച്ചന നടത്തണം. ജപധ്യാനങ്ങളും കീര്‍ത്തനങ്ങളും ആകാം.

ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഈശ്വരസ്മരണ വിടാതെ കാത്തുസൂക്ഷിക്കണം. എവിടെ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും, ആ സ്ഥലം തൊട്ടു വന്ദിച്ചതിനുശേഷമേ ആകാവൂ. പേന, പുസ്തകം, വസ്ത്രം, പാത്രം, പണിക്കുള്ള സാധനങ്ങള്‍ എന്നിങ്ങനെ എന്തും തൊട്ടു വന്ദിച്ചെടുക്കുന്ന ശീലം വളര്‍ത്തണം. ഈശ്വരസ്മരണ നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ ശീലം മറ്റുള്ളവരിലും ആ സ്വഭാവം വളര്‍ത്താന്‍ സഹായിക്കും.
പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈശ്വര സ്മരണ ഉണര്‍ത്തുന്ന വാക്കുകള്‍ വേണം ആദ്യം പറയുവാന്‍. 
ഓം നമഃശിവായ, 
ഹരിഃ ഓം, 
ജയ് മാ 
തുടങ്ങിയവയൊക്കെ നല്ലതാണ്. കുട്ടികളെയും ഇങ്ങനെ ചെയ്യാന്‍ പഠിപ്പിക്കണം. ഓം നമഃശിവായ എന്നാല്‍, ശിവമായിട്ടുള്ളതിനെ നമിക്കുന്നു എന്നാണര്‍ത്ഥം. ഒരു കൈ ഉയര്‍ത്തി റ്റാറ്റാ പറയുമ്പോള്‍, തമ്മില്‍ അകലുകയാണ്. ഇരുകൈകളും ചേര്‍ത്ത് തൊഴുമ്പോള്‍, ഹൃദയം പരസ്പരം അടുക്കുന്നു.

No comments:

Post a Comment