ഗുരു പരബ്രഹ്മം
ഗുരുവരം
മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ക്കും മേലെ നില്‍ക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ശക്തി പകരുന്ന സ്രോതസ്സാണ് ഗുരുശക്തി. ബ്രഹ്മശക്തിയില്‍ നിന്ന് നേരിട്ടുള്ള പകര്‍ച്ച. ബ്രഹ്മശക്തിയാണ് ഋഷിമാര്‍ പരമസത്യമായി ഗ്രഹിച്ചിട്ടുള്ളത് എന്നിരിക്കെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ നമിക്കുന്ന ഗുരു എന്നത് ആ പരമസത്യത്തോട് യോജിച്ചുനില്‍ക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ ഗുരുവിനെ മനുഷ്യരൂപത്തില്‍ തന്നെയാണ് ശ്രീശങ്കരനിലൂടെ വ്യാസന്‍ ഗുരുഗീതയില്‍ അവതരിപ്പിക്കുന്നത്. എന്നുവെച്ചാല്‍ ദൈവം മനുഷ്യനായി വരുന്നു എന്ന് സാരം. ഏതൊക്കെ യുഗസന്ധികളില്‍ ഏതെല്ലാം ദേശങ്ങളില്‍ ഏതെല്ലാം പ്രകാരം അങ്ങനെ വന്നിരിക്കം എന്ന് ഊഹിക്ക വയ്യ.
പല ഗുരുശിഷ്യവഴികളും ഗുരുഗീതയെ ആധികാരികഗ്രന്ഥമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മൂലഗ്രന്ഥത്തിലെ എല്ലാ ശ്ലോകങ്ങളും ഒരേപോലെ എടുക്കുന്നില്ല. നൂറുശ്ലോകങ്ങളായിരിക്കാം ചിലര്‍ സ്വീകരിക്കുക. ചിലര്‍ ഇരുനൂറും ചിലര്‍ അതില്‍ കൂടുതലും എടുക്കുന്നു. ഗുരുഗീത എന്ന പേരു കേട്ടിട്ടില്ലാത്തവര്‍ക്കു പോലും പരിചയമുള്ള ഒരു ഗുരുഗീതാശ്ലോകമുണ്ട്. ‘ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ദ്ദേവോ മഹേശ്വരഃ / ഗുരുഃ സാക്ഷാത് പരം ബ്രഹ്മഃ തസ്‌മൈ ശ്രീ ഗുരവേ നമഃ.’ ഭാരതത്തില്‍ എല്ലായിടത്തും പ്രചാരമുള്ള ശ്ലോകമാണത്. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെയും ഊര്‍ജ്ജം ഗുരുവാണെന്ന് പരമശിവന്‍ ശ്രീപാര്‍വതിക്ക് വ്യക്തമാക്കുകയാണു. ആ ഗുരു പരബ്രഹ്മമാണെന്ന് പറയുകയാണ്.
എന്റെ മനസ്സിലും ആദ്യം കുടിയേറിയ ശ്ലോകം മേല്‍പറഞ്ഞതു തന്നെ. ഏറെനാള്‍ കഴിഞ്ഞ്, രണ്ടാമത് കേട്ടത് ‘ധ്യാനമൂലം ഗുരോര്‍മ്മൂര്‍ത്തിഃ പൂജാമൂലം ഗുരോഃ പദം / മന്ത്രമൂലം ഗുരോര്‍വാക്യം മോക്ഷമൂലം ഗുരോഃ കൃപാ’ എന്നതായിരുന്നു. ധ്യാനത്തിനു ഗുരുരൂപം. ഗുരുപാദങ്ങള്‍ പൂജക്ക്. ഗുരുവചനം മന്ത്രം. ഗുരുവിന്റെ കനിവ് മുക്തിക്ക് കാരണം. ഉദാത്തമായ സങ്കല്‍പം എന്ന് ഉള്ളില്‍ കുറിച്ചിട്ടു. ഗുരുഗീതാശ്ലോകമാണതെന്ന് ആ സന്ദര്‍ഭത്തിലും അറിഞ്ഞില്ല. പിന്നെയും എത്രയോ കഴിഞ്ഞാണ് ഗുരുഗീത വായിക്കുന്നത്.
ഈ രണ്ടു ഗുരുഗീതാശ്ലോകങ്ങളില്‍ നിന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ പൂര്‍വികരുടെ ചില ആശയങ്ങള്‍ മനസ്സിലാക്കാനാവും. മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ക്കും മേലെ നില്‍ക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ശക്തി പകരുന്ന സ്രോതസ്സാണ് ഗുരുശക്തി. ബ്രഹ്മശക്തിയില്‍ നിന്ന് നേരിട്ടുള്ള പകര്‍ച്ച. ബ്രഹ്മശക്തിയാണ് ഋഷിമാര്‍ പരമസത്യമായി ഗ്രഹിച്ചിട്ടുള്ളത് എന്നിരിക്കെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ നമിക്കുന്ന ഗുരു എന്നത് ആ പരമസത്യത്തോട് യോജിച്ചുനില്‍ക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ ഗുരുവിനെ മനുഷ്യരൂപത്തില്‍ തന്നെയാണ് ശ്രീശങ്കരനിലൂടെ വ്യാസന്‍ ഗുരുഗീതയില്‍ അവതരിപ്പിക്കുന്നത്. എന്നുവെച്ചാല്‍ ദൈവം മനുഷ്യനായി വരുന്നു എന്ന് സാരം. ഏതൊക്കെ യുഗസന്ധികളില്‍ ഏതെല്ലാം ദേശങ്ങളില്‍ ഏതെല്ലാം പ്രകാരം അങ്ങനെ വന്നിരിക്കം എന്ന് ഊഹിക്ക വയ്യ.
ഇതു പറയുമ്പോള്‍ ഞാന്‍ എന്റെ ഗുരുവുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍ത്തുപോകയാണ്. ഗുരുഭക്തനായ ഒരു ചെറുപ്പക്കാരന്‍ കണ്ണന്‍ എന്നോട് പറഞ്ഞതാണിത്. എംബിഎക്കാരനായ കണ്ണനു പ്രത്യേകിച്ച് ഒന്നിലും വിശ്വാസമോ ഭക്തിയോ ഉണ്ടായിരുന്നില്ല. ചില അതീന്ദ്രിയാനുഭവങ്ങള്‍ കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരു ദിവസം ഒരു ശബ്ദം തന്നോട് പറയുന്നതായി കേട്ടിരുന്നു: ‘നിന്റെ ഗുരുവിനെ നീ എന്തുകൊണ്ട് പോയി കാണുന്നില്ല?’ കണ്ണന്‍ അതൊന്നും കാര്യമായി എടുക്കുന്നില്ലായിരുന്നു.
യാദൃച്ഛികമായി കരുണാകരഗുരുവിന്റെ സന്നിധിയിലെത്തുകയും അകാരണമായി ഗുരുവിനോട് മറ്റാരോടും തോന്നാത്ത സ്‌നേഹം തോന്നുകയും പണ്ടുകേട്ട അശരീരി സൂചിപ്പിച്ച തന്റെ ഗുരു ഇതാണെന്ന് തോന്നുകയും ചെയ്തതുകൊണ്ട് ഇടക്ക് ഗുരുവിനെ കാണാന്‍ വരിക പതിവായി. അങ്ങനെയൊരിക്കല്‍ ഗുരു അന്നു താമസിച്ചിരുന്ന കുടിലില്‍ കണ്ണന്‍ ചെന്നു. നാലഞ്ചുപേര്‍ ഇരിക്കുന്നു, കണ്ണന്‍ അല്‍പം മാറി നില്‍ക്കുന്നു. ഗുരു സംസാരിക്കുമ്പോള്‍ കണ്ണന്റെ മനസ്സ് കലമ്പിക്കൊണ്ടിരുന്നു: ഗുരു എന്നത് ദൈവമാണോ? ഏയ് ഇല്ല. ദൈവം മനുഷ്യനാവുമോ? ഏയ് അതെങ്ങനെ?
സംസാരിച്ചു കഴിഞ്ഞ് ഗുരു അവിടെ ഇരുന്നവര്‍ക്ക് പ്രസാദവും കൊടുത്ത് പറഞ്ഞയച്ച ശേഷം കണ്ണനെ അരികിലേക്ക് വിളിച്ചു. ‘ഇക്കാണായ പ്രപഞ്ചമൊക്കെ ആരുണ്ടാക്കിയതാണ്?’ ഗുരു ചോദിച്ചു. ഉള്ളില്‍ ബിഗ് ബാങ്ങ് തിയറി വന്നെങ്കിലും ഗുരുവിനോട് മര്യാദ പാലിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു: ‘ദൈവം.’ പിന്നെയും ഗുരു ചോദിച്ചു: ‘ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ?’ കണ്ണന്‍ ഉത്തരം ആവര്‍ത്തിച്ചു. ചോദേ്യാത്തരം അല്‍പനേരം കൂടി തുടര്‍ന്നു. ഉത്തരത്തില്‍ ഉറച്ചുനിന്ന കണ്ണനോട് ഗുരു ചോദിച്ചു.
‘ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ദൈവത്തിനു കേവലം മനുഷ്യനായി വരാന്‍ കഴിയില്ലേ?’ തന്റെ ഉള്ളറിഞ്ഞതു മാത്രമല്ല കണ്ണനെ ആശ്ചര്യപ്പെടുത്തിയത്, ഗുരുവിന്റെ യുക്തിയും കൂടിയാണ്. സര്‍വശക്തനും സര്‍വ്വജ്ഞനും സര്‍വവ്യാപിയുമാണു ദൈവമെന്ന് കരുതുന്ന ദൈവവിശ്വാസികള്‍ക്കെങ്കിലും ഈ യുക്തി ബോധ്യപ്പെടേണ്ടതാണ് എന്ന് കണ്ണന്‍. നമ്മള്‍ മനുഷ്യര്‍, ദൈവവിശ്വാസികള്‍ പോലും, ദൈവം നമ്മുടെ ഇഷ്ടപ്പടി പ്രകടമാവണമെന്ന് കരുതുന്നവരായിപ്പോയി. ദൈവത്തിന്റെ ഇഷ്ടം അറിയാത്തവരുമായി. അതുകൊണ്ട് മനുഷ്യനു വഴികാട്ടികളായി ദൈവം നേരിട്ടു പറഞ്ഞയക്കുന്നവരെ ഗുരുക്കന്മാരെ ദ്രോഹിച്ച ചരിത്രമാണ് നമുക്കുള്ളത്.
ഒ.വി. ഉഷ
No comments:
Post a Comment