ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 10, 2017

ഞാൻ ശിവൻ ആണ്


 ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിൻറെ ധർമ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിർത്തുന്നു , അതിനുശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാൻ അതിനെ സംഹരിക്കുന്നു.

ഞാൻ മംഗള മൂർത്തി ആണ്. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവൻ മംഗളം നല്കുന്ന ഞാൻ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവൻഅധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവൻ സന്തോഷം നല്കുന്ന ഞാൻ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയുംചെയ്യുന്നുണ്ട് ആയതിനാൽ ചുടല എന്നത് നമ്മുടെശരീരമായും കാണാം . ചുരുക്കി പറഞ്ഞാൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ തന്നെ കുടികൊള്ളുന്നു.


സംഹാരമൂർത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാൻ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യുഎന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. )

ഒരുവൻറെഎല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയു ം നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാൻ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീർക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാൻ സാധിക്കുകയില്ല. മനുഷ്യൻറെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും,രാജാവുംപ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പിൽ സമന്മാരാണ്. ഭസ്മം നെറ്റിയിൽ ധരിക്കുന്ന ഒരാള് ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആർജിച്ചിരിക്കുകയാണ്.


 ഭസ്മം സ്ഥിരമായി അണിയുന്നവൻറെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാൻ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിൻറെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലുംകൈകാലുകളിലുംഭസ്മം ധരിക്കാം. കൈയിൽ ധരിച്ചാൽ കൈയാൽ ചെയ്ത പാപവും,മാറിൽ ധരിച്ചാൽ മനഃകൃതമായപാപവും,കഴുത്തിൽ ഭസ്മം ധരിച്ചാൽ കണ്ഠത്താൽ ചെയ്ത പാപവും നശിക്കും. എൻറെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാൽ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതുംനാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തർത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ് തുറന്നാൽ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അർത്ഥ ശൂന്യമാണ്. തലയിൽ ചൂടിയചന്ദ്രന് വളർച്ചയും തളർച്ചയുമില്ല.


നിങ്ങള് എന്നെങ്കിലും പൂർണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളർച്ചയും തളർച്ചയും ഇല്ലാതാവണമെങ്കില് സൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനുസമയം ഇല്ലാതാവണം, ശിവൻ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അർത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയ ും പാപത്തെ കഴുകികളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.) ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിൻറെ പ്രതീകമായി തരംഗ രൂപത്തിൽ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാൻ .



 ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകിഎന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുൽ ആയും പത്മൻ പിംഗളൻ എന്ന സർപ്പങ്ങളെ കണ്ടലങ്ങള് ആയുംധനഞ്ജയൻ കംബളൻ എന്നി നാഗങ്ങളെ തോള് വളയായും അശ്വതരൻ എന്ന നാഗം വലം കയ്യിലും തക്ഷകൻ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാന്ജനത്തിന്റെ നിറമുള്ള നീലൻ എന്ന നാഗം അരഞ്ഞാണമായും ഭഗവാൻ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണംതമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരുശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്തി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.


 ഭക്തരക്ഷയ്കായി ഞാൻ പല രൂപത്തിലും അവതരിക്കും . ( സജ്ജനങ്ങള്ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലൻ .ഈ അവതാരത്തിന്റെ ശക്തി രൂപമായിമഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരിൽ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ്ശക്തിസ്വരൂപംഷോഡ ശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തിൽ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്.ഈ അവതാരത്തിൽ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതിഎന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ്. ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും . ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)

No comments:

Post a Comment