ദുര്‍ഗ്ഗാം ധ്യായതുദുര്‍ഗ്ഗതി പ്രചമനീം ദുര്‍വ്വാദളശ്യാമളാം
ചന്ദ്രാര്‍ദ്ധോജ്വല ശേഖരാം ത്രിനയനാ മിപീത വാസോവസം
ചക്രം ശംഖമിഷും ധനുശ്ചദധതീം കോദണ്ഡബാണാം ശയോര്‍
മുദ്രേ വാഭയ കാമദേ സകടിബന്ധാഭീഷ്ടമാം വാനയോഃ
അര്‍ത്ഥം
ദാരിദ്ര്യനാശനശീലയും കറുകനാമ്പുപോലെ പച്ചനിറത്തോടും ചന്ദ്രക്കലയോടും കൂടിയ ശിരോലങ്കാരത്തോടും കൂടിയും മൂന്നു തൃക്കണ്ണുകളോടും മഞ്ഞപ്പട്ടും ധരിച്ചും ചക്രം, ശംഖ്, ശരം, ധനുസ് അല്ലങ്കില്‍ ശരവും ധനുസും അഭയവും വരദവുമായിട്ടും അതുമല്ലാതെ ശരം കടിബന്ധവും ധനുസ് വരദവും ആയിട്ടുള്ള ദുര്‍ഗ്ഗയെ ധ്യാനിക്കുന്നു
No comments:
Post a Comment