ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 4, 2017

ഏകലവ്യൻ - പുരാണകഥാപാത്രങ്ങൾ- 11


പുരാണങ്ങളിലെ ഗുരുഭക്തിയുടെ  മൂർത്തീഭാവം

ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ. ഗുരുഭക്തിയുടെയും ഗുരുദക്ഷിണയുടെയും പരാമർശങ്ങളിൽ കടന്നുവരുന്ന കഥാപാത്രം.


ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായിരുന്നു ഏകലവ്യൻ
കൗരവഗുരുവായ ദ്രോണാചാര്യരുടെശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. താണകുലത്തിൽപ്പെട്ടവനായതിനാൽ ദ്രോണർ ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ അർജ്ജുനനെ വെല്ലുന്ന മികച്ച യോധാവായി മാറുകയും ചെയ്തു.ആ സമയം ആയുധവിദ്യ പഠിക്കുന്ന രാജകുമാരന്മാരുടെ വളര്ത്തുനായ , ഏകലവ്യൻ ആയുധവിദ്യ അഭ്യസിക്കുന്ന സ്ഥലത്ത് കുരച്ചുകൊണ്ടു എത്തിചേര്ന്നു . ഏകലവ്യൻ ഉടനെതന്നെ , പതിനാലു അസ്ത്രങ്ങൾ ഒരേസമയം തുല്യവേഗത്തോടെ പ്രയോഗിച്ചു നായയുടെ വായ്‌ മൂടിക്കളഞ്ഞു . പട്ടി കരഞ്ഞുകൊണ്ട് രാജകുമാരന്മാരുടെ സമീപത്തെത്തി .


 ഇതാരുടെ പണിയെന്നു കണ്ടു അവർ നടുങ്ങി . ഒടുവിൽ അന്വേഷിച്ചപ്പോൾ ആയുധവിദ്യ സ്വയം അഭ്യസിക്കുന്ന ഏകലവ്യന്റെ സമീപമെത്തി . "നിന്റെ ഗുരുവാര് ?" എന്ന് തിരക്കിയതിൽ "ദ്രോണരാണ്" എന്ന് പ്രതിമയെ ചൂണ്ടിക്കാട്ടി മഹാനായ ഏകലവ്യൻ മറുപടി നല്കി . ഈ വിവരം ദ്രോണരും അര്ജുനനും അറിഞ്ഞു . അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അര്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി . അദ്ദേഹം അര്ജുനനെയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു .



 "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ." "എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി . "നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് ." ദ്രോണര് പറഞ്ഞു. ഏകലവ്യനെ ചതിക്കാനാണ് ദ്രോണര് ഇത് ചോദിച്ചതെങ്കിലും ഗുരുത്വത്തിന്റെ എക്കാലത്തെയും മകുടോദാഹരണമായ ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി . അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി . പെരുവിരൽ മുറിച്ചുമാറ്റപ്പെട്ട ഏകലവ്യന് അസ്ത്രാഭ്യാസത്തിലും മറ്റുമുണ്ടായിരുന്ന പ്രാവീണ്യം നഷ്ടപ്പെട്ടു. അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി . ഇത്തരത്തിൽ ദ്രോണരുടെ കുബുദ്ധി ഫലിക്കുകയും അർജുനന് സമാധാനമാവുകയും ചെയ്തു.

No comments:

Post a Comment