ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 4, 2017

അറിഞ്ഞിരിക്കേണ്ട കഥ - ശുഭചിന്ത



നമ്മളില് മിക്കവരും മറ്റുള്ളവരെ കുറ്റപ്പെടുത്തി, കളിയാക്കി സംസാരിക്കും. അപവാദം പറയും.ഇതു വീട്ടില്, ഓഫീസില്,കോളേജില്, ക്ലബ്ബില്, എഫ് ബി യില് ഒക്കെ നടക്കുന്നു.ഇതിന്റെ പരിണത ഫലം എന്താണ്? നമുക്ക് താഴെ വിവരിക്കുന്നത് വായിക്കാം:


പറയി പെറ്റ പന്തിരുകുലത്തിലെ  പാക്കനാരും ഭാര്യയും കൂടി ഒരിക്കല് കാട്ടില് വിറകിന് ചുള്ളി ഒടിച്ചുകൊണ്ട് നില്ക്കുമ്പോള് ഒരു ബ്രാഹ്മണന് ആ വഴി വന്നു; തീണ്ടലും തൊടീലും ഉള്ള അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില് പറയന് ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞു കൊടുക്കണമായിരുന്നു. പാക്കനാര് വഴി മാറി നിന്നിട്ട് ഭാര്യയോടും അങ്ങനെ ചെയ്യാന് പറഞ്ഞു. അപ്പോള് അവര്, 

“മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന് എന്തിനു വഴി മാറി കൊടുക്കണം” എന്ന് ചോദിച്ചു. പാക്കനാര് :” ആ ഒരു അട്ട നിനക്കും ആയി” എന്ന് മറുപടി പറഞ്ഞു.അതെപ്പറ്റി അറിയാന് പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.


പാക്കനാര് പറഞ്ഞു തുടങ്ങി:” ഈ ബ്രാഹ്മണന് പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി; അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില് വെന്തുകൊണ്ടിരിക്കുമ്പോള്, ചൂടേറ്റു മുകളിലെ ഓലയില് നിന്ന് ഒരു അട്ട ചെമ്പില് വീണു. വെന്തു വാര്ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര് ചത്ത അട്ടയെ കണ്ടത്. ഉടനെ അവര് നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്ക്ക് കൊടുക്കാന് നിര്ദേശിച്ചു. അങ്ങനെ വാല്യക്കാര് അട്ട വീണ ചോറ് കഴിച്ചു.

കര്മ ഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന് മരിച്ചു പരലോകത്ത് ചെല്ലുമ്പോള് തീറ്റാന് ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കി.
ഈ ബ്രാഹ്മണന് എന്നും കിടക്കുമ്പോള് “ഓം ചിത്ര ഗുപ്തായ നമ:” എന്ന് ജപിക്കുക പതിവുണ്ട്.അതിനാല് യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവു തോന്നി. ചിത്ര ഗുപ്തന് ഒരു രാത്രിയില് സ്വപ്നത്തില് വന്നു ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദു:സ്ഥിതി ഉണ്ടെന്ന് അറിയിച്ചു.ബ്രാഹ്മണന് പശ്ചാത്തപിച്ചു.മാപ്പ് ചോദിച്ചു. അപ്പോള് ചിത്രഗുപ്തന് ഒരു ഉപായം പറഞ്ഞു കൊടുത്തു.നാളെ മുതല് അങ്ങയുടെ കാര്യങ്ങള് ഒക്കെ നോക്കാന് പ്രായം ആയ മൂത്ത മകളോട് പറയുക.

അങ്ങനെ പിറ്റേന്ന് മുതല് ബ്രാഹ്മണന് കുളിക്കാന് എണ്ണ കൊടുക്കുക, മുണ്ട്എടുത്തു കൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന് കൊടുക്കുക, കാല് തിരുമ്മി കൊടുക്കുക എല്ലാം മകള് ചെയ്തുതുടങ്ങി. വാല്യക്കാര് മുഖേന ഈ വിവരം വെളിയില് അറിഞ്ഞു. നാട്ടുകാര് നമ്പൂതിരി മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി.

നിരപരാധി ആയ ബ്രാഹ്മണനെ പറ്റി അപവാദം പറയുന്നവര്ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര് “ആ ഒരു അട്ട നിനക്കുമായി” എന്ന് ഭാര്യയോട് പറഞ്ഞത്.
പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില് ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള് പറയുന്നവര്ക്ക് വരും. 


ഇനിമേല് പരദൂഷണം നിര്ത്തുക.പരദൂഷണം പറയണം എന്ന് തോന്നുമ്പോള് നാരായണ,നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില് നിന്നും കഴിവതും ഒഴിഞ്ഞു നില്ക്കുക

No comments:

Post a Comment