ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 16, 2017

സ്വാമിയേ ശരണമയ്യപ്പാ” എന്ന നവാക്ഷരീ മന്ത്രം


“സ്വാമിയേ ശരണം അയ്യപ്പാ” എന്ന ശരണം വിളി ഒൻപതു അക്ഷരങ്ങളുള്ള ഒരു നവാക്ഷരീ മന്ത്രമാകുന്നു .പൊരുൾ അറിയാതെയെങ്കിലും ഇത് ഉച്ചരിക്കാത്ത അയ്യപ്പ ഭക്തന്മാരില്ല. ഹൃദയ നിർഭരമായ ഭക്തിയാൽ ഈ മന്ത്രം ഉച്ചരിക്കുമ്പോൾ , ഏതൊരു ഭക്തമനസ് ആണ് ആനന്ദ സാഗരത്തിൽ ആരാടാത്തത്?. ശരനാരവങ്ങൾ എങ്ങും മുഖരിതമാകുന്ന ഈ വൃശ്ചികപുലരിയിൽ , ഈ ദിവ്യ മന്ത്രത്തിന്റെ പൊരുൾ അറിയുമ്പോൾ അയ്യപ്പ ഭക്തർ കൂടുതൽ സന്തുഷ്ട്ടരാകും.


സ്വാമിയെന്നും ശരണം എന്നും അയ്യപ്പൻ എന്നും ഉള്ള മൂന്നു വചനങ്ങളാണ് ഈ മന്ത്രത്തിലെ ഉള്ളടക്കം


സ്വാമി എന്ന മഹത്തായ പദം സനാതന ധർമ്മത്തിന്റെ ആദിമ പ്രചോദനമാകുന്നു .  എല്ലാ ഭാഷയിലും ഈ പദം സ്ഥാനം പിടിച്ചിരിക്കുന്നു . അതുകൊണ്ടുതന്നെ ലോകം മുഴുവൻ ആദരിക്കപ്പെട്ടിട്ടുള്ള ഒരു ശബ്ദമാണ് “സ്വാമി” എന്നതു . സ്വാമി എന്നാൽ അധിപൻ എന്നാണർഥം. ഉടമസ്ഥൻ എന്നും ഇതിനു അർത്ഥമുണ്ട് . മണ്ഡല വ്രതം തുടങ്ങിയാൽ അയ്യപ്പന്മാര്ക്ക് കാണുന്നതൊക്കെ “സ്വാമി” ആണ് . പണ്ട് കാലത്ത് സ്ത്രീകൾ ഭർത്താക്കന്മാരെ സ്വാമി എന്ന് വിളിച്ചിരുന്നതായി പുരാണങ്ങളിൽ കാണാം . ആധുനിക യുഗത്തിൽ ഇങ്ങനെ ബഹുമാന സുചകമായ ഒരു പദം സ്ത്രീകൾക്ക് അന്യമായിരിക്കുന്നു . സ്വാമി എന്ന പദത്തിൽ ഈശ്വരീയത ഉണ്ടെന്നുള്ളത് ആർക്കും നിക്ഷേധിക്കനാവില്ല .പക്ഷെ ഉച്ചാരണ ശുധിയില്ലാത്തവർ പലപ്പോഴും “സാമി” എന്ന് പറയാറുണ്ട്. ഈ ഉച്ചാരണം അർത്ഥ ശൂന്യമാകുന്നു . ആസാമി എന്ന പദം ലോപിച്ചാൽ സാമി ആകും . കയ്യിലിരുപ്പു മോശമായവൻ എന്ന് ഈ പദത്തിന് അർത്ഥ വ്യാഖാനം ചെയ്യാം .

ഭൌതിക പ്രപഞ്ചം ഉപേക്ഷിച്ചു ആധ്യാത്മിക ലോകത്തിന്റെ ഉടമയായി തീര്ന്നതുകൊണ്ടാണ് സന്യാസിമാരെ സ്വാമി എന്ന് വിളിക്കുന്നത്‌ . ഇന്ദ്രീയ ജയം നേടിയ യോഗിയെ സ്വാമി എന്ന് തന്നെ വിളിക്കണം . സ്വന്തം ആത്മാവിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിഞ്ഞു ആ സ്വത്വത്തെ സ്വംശീകരിച്ചവൻ ആരോ ആ വ്യക്തിയാണ് സ്വാമി. ഹൈന്ദവ കുലത്തിന്റെ അനാദിയായ സംസ്കാരമാനുസരിച്ചു ദൈവങ്ങളെയും ദൈവതുല്യരായ മനുഷ്യാത്മാക്കളെയും സ്വാമി എന്ന് വിളിക്കുന്നു. ശ്രീ രാമസ്വാമി, ശ്രീ കൃഷ്ണ സ്വാമി, ഹനുമാൻ സ്വാമി , അയ്യപ്പ സ്വാമി എന്നിങ്ങനെ . അപ്പോൾ സ്വാമി എന്ന് വിളിക്കുമ്പോൾ , എല്ലാവരാലും ആദരിക്കപ്പെടുകയും , എല്ലാത്തിന്റെയും അധിപനായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു മഹത്തായ ശക്തിയാണെന്ന് ധരിക്കണം.


ശരണം എന്ന വാക്ക് ഹൃദയപൂർവമായ ഒരു സമർപ്പണത്തിന്റെ സന്ദേശമാണ് . ജീവിത യാത്രയിൽ , കാല ചക്രത്തിന്റെ അനസ്യുതമായ ഭ്രമണത്തിൽ സ്വന്തമെന്നു കരുതിയതെല്ലാം നഷ്ടമാകുമ്പോൾ അവസാനത്തെ ആശ്രയത്തിനായി എന്തോ ഒന്ന് ബാക്കിയുണ്ട് എന്നുള്ള പ്രതീക്ഷയാണ് ഈശ്വരൻ . ശരണം എന്നത് എല്ലാവരും കൈ വെടിയുമ്പോൾ, എല്ലാതിനാലും ഉപേക്ഷിക്കപെടുമ്പോൾ , ലഭിക്കുന്ന അവസാനത്തെ ആശ്രയതിന്റെ പൊരുൾ ആകുന്നു . ആ ആശ്രയം സ്വശതമാകുന്നു. അഭയം പ്രാപിക്കാൻ ഇനിയും ഒരത്താണി ബാക്കിയുണ്ട് എന്ന വിശ്വാസമുള്ളവർക്ക് മാത്രമേ ശരണം എന്ന വാക്കിന്റെ അർഥം ഉൾകൊള്ളാൻ കഴിയുകയുള്ളൂ. ആ വിസ്വസമില്ലാതവൻ ശരണം ഇല്ലാത്തവനാകുന്നു.


എല്ലാം നല്കാനും, ഉപദേശിക്കുവാനും, രക്ഷകനായി വർതിക്കുവാനും കഴിയുന്ന വ്യക്തിയെ അച്ഛൻ എന്നോ അപ്പൻ എന്നോ വിളിക്കാം . അയ്യപ്പന്മാർകിടയിൽ ഏറ്റവും പരിചയസമ്പന്നനായ വ്യക്തിയാണ് ഗുരുസ്വാമി ആകുന്നത്. ആധ്യാത്മിക ജ്ഞാനത്തിലുടെ, നന്മ നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുന്ന ഗുരുവിനെ പിത്രുസമാനനായി കാണുന്നു . ജന്മം നല്കിയ ആൾ പിതാവായി അറിയപ്പെടുന്നത് പോലെ , എല്ലാം നല്കിയ ഈശ്വരൻ അയ്യപ്പൻ ആയി അറിയപ്പെടുന്നു . അയ്യൻ എന്നതു വിഷ്ണുവിന്റെയും അപ്പൻ എന്നതു ശിവന്റെയും സങ്കല്പ്പമാകുന്നു അപ്പോൾ എല്ലാത്തിന്റെയും അധിപനോട് ആശ്രയതിനുവേണ്ടിയുള്ള ഒരു ഭക്തന്റെ യാചനയാണ്‌ ഈ മന്ത്രത്തിന്റെ പൊരുൾ.


എന്റെ ജീവനും, ആത്മാവിനും, പ്രപഞ്ചത്തിനും, നാഥൻ ആയുള്ളവനെ, എന്റെ ജന്മവും, ജീവിതവുമാകുന്ന മഹാ ക്ലെശങ്ങളിൽ നിന്നും , അശുഭങ്ങൾ ആകുന്ന ശത്രുക്കളിൽ നിന്നും , അജ്ഞാനമാകുന്ന ദുഷ്പ്രവർതികളിൽ നിന്നും മോചിപ്പിച്ചു നിത്യവും അങ്ങയുടെ അധീനത്തിലുള്ള ആത്മ സാമ്രാജ്യത്തിന്റെ അധികാരിയായി എന്നെഉയർത്തണമേ, എനിക്ക് ആശ്രയം നല്കേണമേ എന്ന പ്രാർത്ഥന ചുരുക്കി പറഞ്ഞാൽ “സ്വാമിയേ ശരണമയ്യപ്പാ” എന്ന നവാക്ഷരീ മന്ത്രമായി .അങ്ങനെ ഈ മണ്ഡല കാലം ധന്യമാകട്ടെ .

No comments:

Post a Comment