ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 23, 2017

ഗുരു പ്രത്യക്ഷ ദൈവം

6
അമൃതവാണി
amruthanandamayiആശ്രമങ്ങളും ഗുരുകുലങ്ങളുമാണ് നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകള്‍. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സാധന അനുഷ്ഠിക്കുന്നവര്‍ മറ്റെവിടെയെങ്കിലും പോകേണ്ട ആവശ്യമില്ല. അവര്‍ക്ക് വേണ്ടതെല്ലാം ഗുരുവില്‍നിന്നു ലഭിക്കും.
ഗുരു പ്രത്യക്ഷദൈവമാണെന്ന് കണ്ടാലേ വളര്‍ച്ചയുണ്ടാകൂ. ശരിക്കൊരു ത്യാഗിയാണോ,സത്യസന്ധനാണോ എന്ന് നേരില്‍ മനസ്സിലാക്കി, പൂര്‍ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ച് കഴിഞ്ഞാല്‍, അവിടെ പൂര്‍ണസമര്‍പ്പണം ഉണ്ടാകണം. എങ്കിലേ വളരുവാന്‍ കഴിയൂ. ഗുരുവിനോടുള്ള ഭക്തി എന്നുപറയുന്നത്, പൂര്‍ണ ശരണാഗതിയാണ്.
പൂര്‍വസംസ്‌കാരമുള്ള അപൂര്‍വം ചിലര്‍ക്കൊഴിച്ച് ആര്‍ക്കും ഗുരുകൃപ കൂടാതെ സാക്ഷാത്കാരം സാധ്യമല്ല. ഈ ലോകത്തില്‍ ഗുരുതന്നെയാണ് പ്രത്യക്ഷ ദൈവമെന്ന് കരുതി നീങ്ങണം. ഗുരുവിന്റെ ഏത് നിസ്സാരവാക്കും, ആജ്ഞയായിക്കരുതി അനുസരിക്കണം. അതാണ് ഗുരുസേവ. അതിനേക്കാള്‍ വലിയ തപസ്സ് വേറെയില്ല. അനുസരണയുള്ള ശിഷ്യനില്‍, അറിയാതെ ഗുരുകൃപ ഒഴുകിയെത്തും.

No comments:

Post a Comment