ബ്രഹ്മജ്ഞാനികള്‍ ഭൗതികകാലത്തില്‍ നേരത്തെ മരിച്ചുകഴിഞ്ഞവരാണ്. അവരെ മരണത്തിന് ഒന്നും ചെയ്യാനാവില്ല. എല്ലാ ജീവികളിലും ജീവാത്മാവായി വര്‍ത്തിക്കുന്ന ചൈതന്യമാണ് ബ്രഹ്മം. ശരീരം നശിക്കുന്നതാണെങ്കിലും അതിനെ നിലനിര്‍ത്തുന്ന ആത്മാവിന് നാശമില്ല. വൈദ്യുതി ഉപകരണങ്ങള്‍ നശിക്കുമ്പോഴും വൈദ്യുതി നശിക്കുന്നില്ല എന്നതുപോലെയാണത്.
കഠോപനിഷത്തില്‍ നചികേതസ്സ് യമധര്‍മനോട് ചോദിക്കുന്ന മൂന്നാമത്തെ വരം മൃത്യുരഹസ്യത്തെക്കുറിച്ചാണ്. ”മരണാനന്തരം ആത്മാവ് നിലനില്‍ക്കുമെന്ന് ചിലരും, നിലനില്‍ക്കില്ല എന്ന് മറ്റ് ചിലരും പറയുന്നു. അങ്ങയാല്‍ ശിക്ഷിതനായിട്ട് ഞാനിതറിയട്ടെ.” ഇതാണ് ചോദ്യം.
പക്ഷെ മരണശേഷം ആത്മാവ് ബാക്കിയുണ്ടാകുമോ ഇല്ലയോ എന്ന് യമധര്‍മന്‍ പറയുന്നില്ല. പകരം ആത്മാവിനെ ഇപ്പോള്‍ ഇവിടെ വച്ചുതന്നെ സാക്ഷാല്‍ക്കരിക്കണം എന്നാണ് പറയുന്നത്. ഇതിനുകാരണം യമധര്‍മ്മനും നചികേതസ്സും ഈ ചോദ്യവുമെല്ലാം ബ്രാഹ്മണന്റെ സൃഷ്ടിയാണ് എന്നുള്ളതാണ്. അവര്‍ക്കറിയാവുന്ന മറുപടി മാത്രമേ യമധര്‍മ്മന് പറയാന്‍ കഴിയൂ.
ബ്രഹ്മസാക്ഷാല്‍ക്കാരം നേടിയ ബ്രാഹ്മണനെ മൃത്യുവിന് പോലും പിടിക്കാന്‍ കഴിയില്ല എന്ന് യോഗവാസിഷ്ഠത്തില്‍ പറയുന്നത് കഠോപനിഷത്തിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ആ കഥ ഇങ്ങനെയാണ്.
ആകാശജന്‍ എന്നുപേരായ ബ്രാഹ്മണന്‍ എത്രയോ കാലമായി മരണത്തിന് പിടികൊടുക്കാതെ ചിരഞ്ജീവിയായി കഴിയുകയായിരുന്നു. ഒരിക്കല്‍ മൃത്യു അദ്ദേഹത്തെ പിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ മൃത്യുവിന് അദ്ദേഹത്തിന്റെ അടുത്തുപോലും ചെല്ലാനായില്ല. മൃത്യുദേവന്‍ തന്റെ യജമാനനായ യമധര്‍മ്മ മഹാരാജാവിന്റെ അടുക്കല്‍ ചെന്ന് ചോദിച്ചു, ”എല്ലാവരേയും നിസ്സാരമായി പിടിക്കുന്ന എനിക്ക് എന്തുകൊണ്ടാണ് ഈ ബ്രാഹ്മണനെ മാത്രം പിടിക്കാന്‍ കഴിയാത്തത്?”യമധര്‍മന്‍ മറുപടി പറഞ്ഞു,
”അല്ലയോ മരണമേ, നിനക്ക് സ്വയമേവ ആരെയും പിടിക്കാനുള്ള കഴിവില്ല. ഓരോരുത്തരുടെയും കര്‍മ്മമാണ് അവരെ നിന്റെ കൈകളിലെത്തിക്കുന്നത്.” ഈ ബ്രാഹ്മണന്റെ കര്‍മങ്ങള്‍ എന്തൊക്കെയാണെന്നന്വേഷിക്കുക. അതിലൂടെ അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിക്കുക.
ഇവിടെയാണ് ബ്രാഹ്മണ്യത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയുന്നത്. മൃത്യു വീണ്ടും മടങ്ങി വന്നു.
ഇല്ല. ബ്രാഹ്മണന്റെതായി ഒരു കര്‍മവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടദ്ദേഹത്തെ പിടികൂടാനും കഴിഞ്ഞില്ല.
ഇത്തവണ യമധര്‍മ്മന്‍ സത്യം വെളിപ്പെടുത്തി. ”അല്ലയോ മൃത്യോ, ആകാശജന്‍ എന്നുപറഞ്ഞാല്‍ ആകാശത്തിലേക്ക് ജനിച്ചവന്‍, ആകാശംപോലെ ശുദ്ധബോധസ്വരൂപമായിത്തീര്‍ന്നവന്‍ എന്നാണര്‍ത്ഥം. ആകാശത്തെ ആര്‍ക്കും പിടിക്കാനാവില്ലല്ലൊ. അതുകൊണ്ട് ദ്വിജന്മാരെയും പിടിക്കാന്‍ കഴിയില്ല. ആ ശ്രമം ഉപേക്ഷിച്ചേക്കൂ.
ബ്രാഹ്മണന്റെ കര്‍മങ്ങളെല്ലാം നിഷ്‌കാമം അഥവാ ബ്രാഹ്മാര്‍പ്പിതമായിരിക്കും എന്നതുകൊണ്ട് കര്‍മഫലങ്ങളൊന്നും അവരെ ബാധിക്കുകയില്ല. അവര്‍ക്ക് കര്‍തൃത്വബോധമോ ഭോക്തൃത്വബോധമോ ഇല്ലാത്തതുകൊണ്ട് അവരുടെതായ കര്‍മങ്ങളും ഉണ്ടാവില്ല. കര്‍മത്തില്‍ അകര്‍മ്മം എന്ന് ഗീത പറയുന്നതിതാണ്. വേദോപനിഷത്തുകളിലും ഇതിഹാസ പുരാണങ്ങളിലുമൊന്നും ഗ്രന്ഥകര്‍ത്താവിന്റെ പേര് കാണാന്‍ കഴിയാത്തത് ഇതുകൊണ്ടാണ് (ശ്രുതികള്‍ ആദികാലത്ത് വാമൊഴികളായിട്ടായിരുന്നു നിലനിന്നത് എന്നതും ഒരു കാരണമാകാം).
ഈ തത്വം അനുസരിച്ചാണ് ഇവിടെത്തന്നെ ആത്മാസാക്ഷാത്ക്കാരം നേടിയാല്‍ നീ അമൃതനായിത്തീരും എന്ന് യമധര്‍മ്മന്‍ നചികേതസ്സിനെ ഉപദേശിക്കുന്നത്. എല്ലാ ജീവികളെയും യഥാസമയം പിടികൂടുക എന്നുള്ളതാണ് യമധര്‍മ്മന്റെ കര്‍ത്തവ്യം. അങ്ങനെയുള്ള യമധര്‍മ്മനാണ് നചികേതസ്സിന് അമൃതത്വം ഉപദേശിക്കുന്നത്. എല്ലാവരും അമൃതത്വം നേടിയാല്‍ യമധര്‍മ്മന് അദ്ദേഹത്തിന്റെ ധര്‍മ്മം നിര്‍വഹിക്കാന്‍ കഴിയാതെ വരും. പിന്നെയെന്തുകൊണ്ടാണ് കഠോപനിഷത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്.
ഇത് മനസ്സിലാകണമെങ്കില്‍ ആദ്യം എന്താണ് ബ്രഹ്മജ്ഞാനം എന്ന് മനസ്സിലാക്കണം.
ഇത് മനസ്സിലാകണമെങ്കില്‍ ആദ്യം എന്താണ് ബ്രഹ്മജ്ഞാനം എന്ന് മനസ്സിലാക്കണം.
ബ്രഹ്മജ്ഞാനികള്‍ ഭൗതികകാലത്തില്‍ നേരത്തെ മരിച്ചുകഴിഞ്ഞവരാണ്. അവരെ മരണത്തിന് ഒന്നും ചെയ്യാനാവില്ല. എല്ലാ ജീവികളിലും ജീവാത്മാവായി വര്‍ത്തിക്കുന്ന ചൈതന്യമാണ് ബ്രഹ്മം. ശരീരം നശിക്കുന്നതാണെങ്കിലും അതിനെ നിലനിര്‍ത്തുന്ന ആത്മാവിന് നാശമില്ല. വൈദ്യുതി ഉപകരണങ്ങള്‍ നശിക്കുമ്പോഴും വൈദ്യുതി നശിക്കുന്നില്ല എന്നതുപോലെയാണത്. നശ്വരമായ ഈ ശരീരമാണ് ഞാന്‍ എന്ന ധാരണയില്‍നിന്ന് ഒരിക്കലും നശിക്കാത്ത ആത്മസ്വരൂപനാണ് ഞാന്‍ എന്ന ബോധത്തിലേക്ക് എത്തുന്നതിനെയാണ് ബ്രഹ്മജ്ഞാനം എന്നുപറയുന്നത്.
അങ്ങനെയുള്ള ജ്ഞാനികള്‍ക്ക് ശരീരബോധം അഥവാ ദേഹാഭിമാനം ഉണ്ടാവില്ല എന്നതുകൊണ്ട് ശരീരത്തിന് പിന്നെ എന്ത് സംഭവിക്കുന്നു എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. അതുകൊണ്ട് അവരെ അമൃതന്മാര്‍ എന്നുപറയുന്നു. ഇതാണ് കഠോപനിഷത്തില്‍ യമധര്‍മ്മന്‍ നചികേതസ്സിന് ഉപദേശിക്കുന്ന അമൃതത്വം. കര്‍മങ്ങളോ കര്‍മ്മഫലങ്ങളോ ബ്രഹ്മജ്ഞാനികള്‍ക്ക് ബാധകമല്ലാത്തതുകൊണ്ട് അവര്‍ മരണത്തിനും പുനര്‍ജന്മത്തിനും അതീതരായിത്തീരുന്നു എന്നാണ് തത്വം. കര്‍മഫലങ്ങളാണ് പുനര്‍ജന്മഹേതുവായിത്തീരുന്നത് എന്ന് കണ്ടുപിടിച്ചതും ഇതേ ജ്ഞാനികള്‍ തന്നെയാണ് എന്നുള്ളതാണിതിന്റെ മറ്റൊരു വശം.
ബ്രഹ്മജ്ഞാനികള്‍ മരിക്കില്ല എന്നോ പുനര്‍ജനിക്കില്ല എന്നോ അല്ല ഈ പറഞ്ഞതിനര്‍ത്ഥം.
ബ്രഹ്മജ്ഞാനികള്‍ മരിക്കില്ല എന്നോ പുനര്‍ജനിക്കില്ല എന്നോ അല്ല ഈ പറഞ്ഞതിനര്‍ത്ഥം.
ജ്ഞാനികള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നു മാത്രമാണ്. മരണവും പുനര്‍ജന്മവുമൊക്കെ പ്രകൃതി നിശ്ചയമനുസരിച്ച് (ഈശ്വരനിശ്ചയമനുസരിച്ച്) നടക്കും. എല്ലാ ജീവികള്‍ക്കും എന്താണോ സംഭവിക്കുന്നത്, അതുതന്നെ മനുഷ്യനും സംഭവിക്കും. കാരണം അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു സാധാരണ ജീവി മാത്രമാണ്. ആ ജീവി സ്വയം കല്‍പ്പിച്ച പേരാണ് മനുഷ്യന്‍ എന്നത്. മനുഷ്യന്‍ എന്ന പേരില്‍ ഒരു ജീവിയെ ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ ജീവികള്‍ക്കുമുള്ള നിയമങ്ങള്‍ തന്നെയാണ് മനുഷ്യന്‍ എന്ന ജീവിക്കും ബാധകമാവുക.
No comments:
Post a Comment