അമൃതവാണി
ക്ഷേത്രത്തിലെ ശിലാവിഗ്രഹത്തിന് ആരാണ് ചൈതന്യം പകരുന്നത്? മനുഷ്യന്‍ തന്നെയല്ലേ? മനുഷ്യന്‍ കൊത്തിയില്ല എങ്കില്‍ വിഗ്രഹം ആകുന്നില്ല. പ്രതിഷ്ഠ നടത്തിയില്ല എങ്കില്‍ ശക്തിയുമില്ല. എല്ലാം മനുഷ്യനെക്കൂടെ ആശ്രയിച്ചാണിരിക്കുന്നത്. അപ്പോള്‍, മഹാത്മാക്കളെ ഈശ്വരതുല്യം കാണണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? അവരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ അതിന്റേതായ വിശേഷചൈതന്യം ഉണ്ടാകും.
സത്യയുഗത്തില്‍ ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നു: ഗുരു ശിഷ്യപരമ്പര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷേത്രങ്ങള്‍, ദുര്‍ബലമനസ്സുകാര്‍ക്കു വേണ്ടിയുള്ളതാണ്. കണ്ണുകാണാത്തവരെ പേപ്പറില്‍ കുത്തുകളിട്ട് പഠിപ്പിക്കും. ഇങ്ങനെ എന്തിനാണ്? മറ്റു കുട്ടികളെ പഠിപ്പിക്കുന്നതുപോലെ പോരെ എന്നു ചോദിക്കാം; പോരാ, കണ്ണു കാണാത്തവരെ അങ്ങനെയേ പറ്റൂ. അതുപോലെ, ഇന്നത്തെ മനുഷ്യര്‍ക്ക് മനസ്സിനെ ഈശ്വരനുമായി ബന്ധിപ്പിക്കുവാന്‍ ക്ഷേത്രം ആവശ്യമാണ്.
ക്ഷേത്രപുനരുദ്ധാരണം എന്നാല്‍ വലിയ ഗോപുരങ്ങളും കാണിക്കമണ്ഡപവും പണിയുകയെന്നല്ല അര്‍ത്ഥം. പൂജാദികര്‍മങ്ങള്‍ യഥാവിധി നടത്താനും; ഭജന, സത്സംഗം മുതലായവ നടത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. ആചാരവും, ആഘോഷവുമല്ല, നമ്മുടെ ഭക്തിയും, ഭാവനയുമാണ് ക്ഷേത്രങ്ങള്‍ക്ക് ചൈതന്യം പകരുന്നത്. ഇതോര്‍ത്തുവേണം മക്കള്‍ ക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍.
No comments:
Post a Comment