ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 20, 2017

ഭരണങ്ങാനം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം - നാളെ ആറാട്ട് 21 - 01 - 2017

കോട്ടയം ജില്ലയിടെ പ്രശസ്തമായ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ ആറാട്ട്.. ആ ക്ഷേത്രത്തെ സംബന്ധിക്കുന്ന ചില അവിശ്വസനീയമെന്നു പറയാവുന്ന ചില കാര്യങ്ങൾ ...


കോട്ടയം ജില്ലയിൽ പാല - ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം കവലയിൽ  നിന്നും ഒരു കി.മി മാറി സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ശ്രീ കൃഷ്ണ ക്ഷേത്രമാണ് ഭരണങ്ങാനം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം..


വനവാസ കാലത്ത് പാണ്ഡവർ പ്രതിഷ്ടിച്ച വിഗ്രഹമാണിവിടുള്ളത്..
ഏകാദശി വ്രതം നോറ്റ പാണ്ഡവർക്ക് ദ്വാദശി  ദിവസം പാരണ വീടുന്നതിനായി യുധിഷ്ഠിരൻ പൂജിച്ചു വന്നിരുന്ന കൃഷ്ണ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്നു..


പാരണവീടിയ കാവ് എന്ന പേര് ഇവിടെ സ്ഥലനാമം ആയി വരികയും കാലക്രമേണ ആ നാമം ലോപിച്ച് ഭരണങ്ങാനം എന്നായി മാറുകയും ചെയ്തു..
ക്ഷേത്രത്തിലെ മണി കിണർ ഭീമസേനൻ തന്റെ ഗദ ഉപയോഗിച്ച് കുത്തിയതാണെന്ന് വിശ്വസിക്കുന്നു..


പൊന്നൊഴുകും തോട്.

ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കൂടെ ഗൗണാർ എന്നും കവണാർ എന്നും അറിയപ്പെടുന്ന ; കർക്കിടകത്തിലെ കറുത്തവാവു നാൾ നീല കൊടുവേലി ഒഴുകി വരുമെന്നു വിശ്വസിക്കുന്ന പുണ്യ നദിയായ മീനച്ചിലാർ ഒഴുകുന്നു.. ക്ഷേത്ര  കുളികടവിന്റെ നേരെ എതിരായി മീനച്ചിലാറ്റിലേക്ക് ഒഴുകി വരുന്ന ഒരു ചെറിയ തോട് ഉണ്ട്. ആ തോടിന്റെ പേരാണ് പൊന്നൊഴുകും തോട്. ആ പേരു വരാനുള്ള കാരണം പണ്ട് വർഷത്തിൽ ഒരു ദിവസം ആ തോട്ടിലൂടെ ചെമ്പ് പാത്രത്തിൽ സ്വർണ്ണാഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന ഒരു ശേഖരം ഒഴുകി വരുമായിരുന്നതിനാലാണ്..
ക്ഷേത്രം മേൽശാന്തിക്ക് ആ സമയം പുഴയിലിറങ്ങി 3 തവണ 2 കൈ നിറയെ പൊന്ന് വാരിയെടുക്കാമായിരുന്നുവെന്നും  ഒരിക്കൽ ഒരു മേൽശാന്തി നാലാമത്തെ തവണ പൊന്നെടുക്കാൻ ശ്രമിച്ചെന്നും അപ്പോൾ ചെമ്പു പാത്രം പുഴയിലേക്ക് താഴ്ന്ന് പോവുകയും പിന്നീട് മേലാൽ ആ തോട്ടിലൂടെ നിധി ഒഴുകി വന്നിട്ടില്ലെന്നുമാണ് വിശ്വാസം.  എന്തായാലും  ആ തോടിന്റെ പേര് ഇപ്പോഴും പൊന്നൊഴുകും തോട് എന്ന് തന്നെയാണ്..


ഇങ്ങനെ കിട്ടിയ നിധിശേഖരം ക്ഷേത്രം നാലമ്പലത്തിനകത്തുള്ള രഹസ്യ അറയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. നാലമ്പലത്തി കത്ത്  തുറക്കാത്ത പൂട്ടുകളുള്ള വാതിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്..



ക്ഷേത്രോത്സവ വിശേഷങ്ങൾ......

മകരസംക്രമത്തിന്റെ അന്നു കൊടികയറി 8 ദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ നടത്തുന്നത്.. ഗുരുവായൂർ തന്ത്രികളായ ചേന്നാസ് മനക്കാണ് ഇവിടെയും തന്ത്രം.. ക്ഷേത്രത്തിന് 4 ചുറ്റുമുള്ള 4 കരക്കാർ മാറി മാറി ഓരോ വർഷവും ഉത്സവം നടത്തുന്നു..


കിഴപറയാർ, ഇടമറ്റം , ഭരണങ്ങാനം , കീഴമ്പാറ എന്നീ കരകളാണ് അവ.


ക്ഷേത്രം കൊടികയറി കഴിഞ്ഞ് തേവർ ഈ നാലു കരകളിലേക്കും പറയെടുക്കാൻ പോകുന്നു.. ഊരുവലത്തിന് പോവുക എന്നാണ് ആ ചടങ്ങിന് പറയുന്നത്.. രാത്രി വളരെ വൈകി നാടുചുറ്റി തിരികെ വരുന്ന പറയെഴുന്നള്ളത്ത് ക്ഷേത്ര മതിൽക്കകത്ത് കയറി 9 പ്രദക്ഷിണം നടത്തുന്നു. അവസാന പ്രദക്ഷിണം ഓട്ട പ്രദക്ഷിണമാണ്.


7 മത്തെ ദിവസം കാഴ്ച ശീവേലി നടക്കുന്നു.
8 മത്തെ ദിവസം ആറാട്ട്.. കൊടിയിറക്കി ആറാട്ട് പോകുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനച്ചിലാറ്റിലാണ്  ആറാട്ട് നടക്കുന്നത്. വൈകിട്ട് 4 മണിക്ക് കൊടിയിറക്കി ആറാട്ടിനു പോകുന്ന ഭവാൻ വഴി നീളെ പറ സ്വീകരിച്ച് തിരികെ പിറ്റേ ദിവസം പുലർച്ചയേ തിരികെ എത്തു..



കേരളത്തിലല്ല ഇന്ത്യയിൽ തന്നെ ഒരു ക്ഷേത്രത്തിലും കേട്ടുകേൾവിയില്ലാത്ത മതമൈത്രി വിളിച്ചോതുന്ന ഒരു ചടങ്ങും ഉത്സവസമയത്ത് ഈ ക്ഷേത്രത്തിലുണ്ട്..

പാണ്ഡവർ പ്രതിഷ്ഠിച്ചതു മൂലം ഭരണങ്ങാനം എന്ന് പേര് കിട്ടിയ ഈ പ്രദേശം ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്..

സി. അൽഫോൻസയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന പള്ളി ഇവിടെയാണുള്ളത്. ആ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് പള്ളിയിൽ വച്ചിരിക്കുന്ന പുണ്യവാന്റ തിരുസ്വരൂപം ശ്രീകൃഷ്ണ സഹോദരനായ ബലരാമന്റെ യാണെന്ന് വിശ്വസിച്ചു വരുന്നു. ഈ പള്ളിയിലെ തിരുന്നാൾ ജനുവരി 21 നാണ്. ജനുവരി 14 ന് മകരസംക്രാന്തി കൊടികയറുന്ന ഭരണങ്ങാനം ആറാട്ട് 8 ആം ദിവസമായ ജനുവരി 21 നാണ്..
ക്ഷേത്രത്തിലെ ആറാട്ട് / പറ എഴുന്നെള്ളത്തും പള്ളിയിലെ രൂപം പ്രദക്ഷിണവും മുഖത്തോടു മുഖം വരാൻ പാടില്ല എന്നാണ് വിശ്വാസം..


ക്ഷേത്രത്തിൽ ആറാട്ട് ദിവസം ഭഗവാൻ ആറാട്ടിന് പുറപ്പെടുമ്പോൾ ആനപ്പുറത്ത് ചൂടുന്ന പട്ടിന്റെ കുട ആ പള്ളിയിൽ നിന്ന് എത്തിക്കുന്നതാണ്.അതു പോലെ തന്നെ പള്ളിയിലെ പ്രദക്ഷിണം പുറത്തേക്കിറങ്ങുന്നത് ക്ഷേത്രത്തിൽ നിന്നും കൊടുക്കുന്ന കോൽ വിളക്ക് / കുത്തുവിളക്കിന്റെ അകമ്പടിയോടെ ആണ്.. ഇത് കാലാകാലങ്ങളായി തുടർന്നു വരുന്നു.. എന്നാൽ ഏകദേശം ഒരു 40 വർഷങ്ങൾക്ക് മുൻപ് പള്ളി വികാരി ഈ ചടങ്ങ് വേണ്ട എന്നു വയ്ക്കുക ഉണ്ടായി..


ആ വർഷത്തെ പള്ളിയിലെ  പ്രദക്ഷിണം ഈരാറ്റുപേട്ട റോഡിലെ കയറ്റം കയറി ഭരണങ്ങാനം ടൗണിലേക്ക് വന്ന സമയത്ത് പാലായിൽ നിന്നും  ഈരാറ്റുപേട്ടക്ക് പോവുകയായിരുന്ന PTMS എന്ന ബസ് നിയന്ത്രണം വിട്ട് പ്രദക്ഷിണത്തിനിടയിലേക്ക് പാഞ്ഞുകയറി 18 ജീവൻ അപഹരിച്ചു. അതിനു ശേഷം ആ ചടങ്ങ് വീണ്ടും മുടക്കമില്ലാതെ ഇപ്പോഴും തുടർന്നു വരുന്നു... ഭഗവാന്റെ നിശ്ചയം തടയാൻ മനുഷ്യർക്കാവില്ലല്ലോ

No comments:

Post a Comment