അമൃതവാണി
ഗുരു, ശരീരത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന വ്യക്തിയല്ല. ഗുരുവിനോട് നിഷ്‌ക്കാമ പ്രേമമുണ്ടാകുമ്പോള്‍, ഗുരുവിനെ ഒരു ശരീരത്തില്‍ മാത്രമല്ല, സര്‍വ ചരാചരങ്ങളിലും കാണാന്‍ കഴിയും. ഓരോന്നും ഗുരുവിന്റെ ശരീരമാണെന്ന് കണ്ട് സേവിക്കാന്‍ കഴിയണം.
ആശ്രമമാണ് അമ്മയുടെ ശരീരം, മക്കളാണ് അമ്മയുടെ ജീവന്‍. ആശ്രമത്തിനുവേണ്ടി ചെയ്യുന്ന സേവനമെല്ലാം മക്കള്‍ അമ്മയ്ക്കുവേണ്ടിയാണ് ചെയ്യുന്നത്. ആശ്രമം ആരുടെയും സ്വകാര്യസ്വത്തല്ല. അത്, ലോകത്തിന് മുഴുവന്‍ ശാന്തിയും സമാധാനവും പകരാനുള്ള ഉപാധിയാണ്.
ആശ്രമമാണ് അമ്മയുടെ ശരീരം, മക്കളാണ് അമ്മയുടെ ജീവന്‍. ആശ്രമത്തിനുവേണ്ടി ചെയ്യുന്ന സേവനമെല്ലാം മക്കള്‍ അമ്മയ്ക്കുവേണ്ടിയാണ് ചെയ്യുന്നത്. ആശ്രമം ആരുടെയും സ്വകാര്യസ്വത്തല്ല. അത്, ലോകത്തിന് മുഴുവന്‍ ശാന്തിയും സമാധാനവും പകരാനുള്ള ഉപാധിയാണ്.
അമ്മയില്‍നിന്ന് മന്ത്രം സ്വീകരിക്കുന്ന മക്കള്‍ക്ക് ഒരു ചിട്ടയും നിഷ്ഠയും വേണം. അവര്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കണം. വിവാഹം കഴിയുന്നതുവരെ ബ്രഹ്മചര്യം പാലിക്കണം. വിവാഹം കഴിഞ്ഞാലും അമ്മ പറഞ്ഞിട്ടുള്ള രീതിയില്‍ വേണം ജീവിക്കുവാന്‍. മക്കളേ, ഗുരുവിനോട് എല്ലാം തുറന്നുപറയണം; ഒന്നും ഒളിച്ചു വയ്ക്കുവാന്‍ പാടില്ല. കുട്ടിക്ക് സ്വന്തം അമ്മയോട് എന്നപോലെ, ശിഷ്യന് ഗുരുവിനോട് സ്‌നേഹവും ബന്ധവും വേണം. എന്നാലേ വളര്‍ച്ചയുണ്ടാകൂ. മന്ത്രജപവും ധ്യാനവും മുടങ്ങാതെ ശീലിക്കണം. അങ്ങനെയുള്ളവര്‍ക്കേ മന്ത്രത്തിന്റെ പ്രയോജനമുള്ളൂ. അഗ്രികള്‍ച്ചര്‍ പഠിച്ചതുകൊണ്ട് മാത്രമായില്ല; അത് പ്രയോഗത്തില്‍ കൊണ്ടുവന്നാലേ നല്ല വിള കിട്ടൂ.
അമ്മയ്ക്ക്, നിങ്ങള്‍ എല്ലാവരും മക്കളാണ്. മക്കളുടെ എന്തുകുറവും അമ്മയ്ക്ക് സാരമില്ല. എന്നാല്‍ ഗുരു എന്നു സങ്കല്‍പിക്കുമ്പോള്‍, ആചാരപൂര്‍വം പെരുമാറേണ്ടത് ശിഷ്യന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്. മക്കളുടെ എല്ലാ തെറ്റും അമ്മ പൊറുക്കും. എന്നാല്‍ പ്രകൃതിക്ക് ചില നിയമങ്ങളുണ്ട്. അതാണ് തെറ്റുകള്‍ക്ക് ശിക്ഷയായി വരുന്നത്. ഏതു ദുഃഖവും, ഏത് ശിക്ഷയും തന്റെ വളര്‍ച്ചയ്ക്കാണെന്ന് കാണാന്‍ മക്കള്‍ക്ക് കഴിയണം.
No comments:
Post a Comment