അമൃതവാണി
മക്കളേ, കലിയുഗത്തില്‍ അന്തഃകരണശുദ്ധിക്കും, ഏകാഗ്രതയ്ക്കും ഏറ്റവും എളുപ്പമായ മാര്‍ഗം മന്ത്രജപമാണ്. ജപം എപ്പോഴും ചെയ്യുവാന്‍ കഴിയും. അതിന് കാലഭേദങ്ങളില്ല, ശുദ്ധാശുദ്ധം നോക്കണ്ട; ഏതു ജോലി ചെയ്യുമ്പോഴും ജപം ചെയ്യാം.
ദിവസവും ഇത്ര സംഖ്യ ജപംചെയ്യും എന്നു തീരുമാനിക്കുന്നത്, ജപശീലം വളര്‍ത്താന്‍ സഹായിക്കും. ജപിക്കുവാന്‍ ഒരു മാല സദാ കൈയില്‍ കരുതുക. 108 മണിയുള്ള മാലയാണെങ്കില്‍ അതില്‍ ദിവസവും ഇത്ര മാല ജപിക്കും എന്നും തീരുമാനിക്കാവുന്നതാണ്. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം മനസ്സില്‍ മന്ത്രം ജപിക്കുവാന്‍ മറക്കരുത്.
ഗുരുവില്‍നിന്ന് നിന്ന് മന്ത്രം കിട്ടുന്നതുവരെ ”ഓം നമഃ ശിവായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ, ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ; ഓം പരാശക്തൈ്യ നമഃ, ഓം ശിവശക്തൈ്യക്യരൂപിണൈ്യ നമഃ” തുടങ്ങി ഏതെങ്കിലും ഇഷ്ടമന്ത്രം ജപം ചെയ്യാവുന്നതാണ്. ക്രിസ്തുവിന്റെയോ അള്ളാവിന്റെയോ, ബുദ്ധന്റെയോ നാമം ഇഷ്ടപ്പെടുന്നവര്‍ക്ക് അതും ആകാം.
No comments:
Post a Comment