ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 19, 2017

നല്ല വാക്കാണ് ആഭരണം


അമൃതവാണി

amruthanandamayiമക്കളേ, നിസ്വാര്‍ത്ഥത വളര്‍ത്തി എടുക്കണം. സ്വന്തം സുഖസൗകര്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികള്‍ കുറയ്ക്കണം. സാധകന്റെ ഒരു പ്രവൃത്തിയും സ്വന്തം സുഖത്തിനുവേണ്ടിയാകരുത്. സ്വകാര്യ സാധനങ്ങള്‍ പരമാവധി കുറച്ച്, ലളിതജീവിതം നയിക്കാന്‍ മക്കള്‍ ശ്രദ്ധിക്കണം.
കുറച്ച് ശ്രദ്ധിച്ചാല്‍ വീട് പണിയാന്‍ ചെലവാക്കുന്ന തുകയില്‍ നല്ലൊരു പങ്ക് ലാഭിക്കാം. ഒരു സാധാരണക്കാരന്‍ വീട് വയ്ക്കുന്നതോടുകൂടി അന്നുവരെ നേടിയ സമ്പാദ്യം മുഴുവന്‍ തീര്‍ക്കുക മാത്രമല്ല, കടക്കാരനായിത്തീരുക കൂടി ചെയ്യുന്നു. താമസിക്കുവാന്‍ സാമാന്യം നല്ലൊരു വീടുവേണം. അതില്‍ക്കവിഞ്ഞുള്ള അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കണം. നാലഞ്ചുപേരു മാത്രമുള്ള ഒരു കുടുംബത്തിന്, ലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് വീട് നിര്‍മിക്കുമ്പോള്‍, അന്തിയുറങ്ങുവാന്‍ ഒരു കൂരയില്ലാതെ, എത്രയോ സാധുക്കള്‍ മഞ്ഞത്തും മഴയത്തും കിടന്ന് നേരം വെളുപ്പിക്കുന്നുണ്ടെന്ന കാര്യം മക്കള്‍ മറക്കരുത്.
അധികം വര്‍ണപ്പകിട്ടുള്ളതും കടുംനിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് ഭംഗി. അന്യരുടെ ശ്രദ്ധയില്‍നിന്നു ഒഴിവായി നില്‍ക്കുന്നതിന് ഇവ സഹായിക്കും. മറ്റുള്ളവരുടെ ആകര്‍ഷണം നമ്മളിലേക്കാവുമ്പോള്‍, നമ്മുടെ ശ്രദ്ധ അവരിലേക്കും പോകുവാനിടയുണ്ട്. വസ്ത്രധാരണത്തിലും, ജീവിത രീതിയിലുമെല്ലാം ലാളിത്യം പുലര്‍ത്തുവാന്‍ നാം പരമാവധി ശ്രദ്ധിക്കണം. പെണ്‍മക്കള്‍ ആഭരണഭ്രമം ഉപേക്ഷിക്കണം. നല്ല വാക്കും പ്രവൃത്തിയുമാണ് ശരിയായ ആഭരണം.

No comments:

Post a Comment