അമൃതവാണി
മക്കളേ, പഴയ വസ്ത്രങ്ങള്‍ പഴന്തുണിയായിക്കണ്ട് നശിപ്പിക്കാതെ അലക്കി വൃത്തിയാക്കി സാധുക്കള്‍ക്ക് നല്‍കണം. ഏത് പ്രവൃത്തിയും പ്രതീക്ഷ വെയ്ക്കാതെ ചെയ്യുക. പ്രതീക്ഷകളാണ് ദുഃഖത്തിന് കാരണം. നമ്മുടെ ജീവിതം ഭഗവാന് സമര്‍പ്പിക്കൂ. അവിടുന്ന് കാത്തുകൊള്ളും എന്നുകാണുക. ഭഗവാനില്‍ സര്‍വാര്‍പ്പണ ബുദ്ധി വളര്‍ത്താന്‍ വേണ്ട പരിശീലനമാണ് ഗൃഹസ്ഥാശ്രമത്തിലൂടെ നാം നേടേണ്ടത്.
ഭാര്യയും കുട്ടികളും, ബന്ധുക്കളും ഒന്നും തന്റേതോ, താന്‍ അവരുടേതോ അല്ല എന്ന് മക്കള്‍ അറിയണം. എല്ലാം ഭഗവാന്റേതാണെന്ന് ദൃഢമായി ബോധ്യപ്പെടണം. അപ്പോള്‍ നമ്മുടെ സകലഭാരവും ഭഗവാന്‍ സ്വയം ഏറ്റെടുക്കും. നമ്മെ ലക്ഷ്യത്തിലേക്ക് കൈപിടിച്ച് നയിക്കും.
നാം കഴിക്കുന്ന ഒരു വറ്റുപോലും നാം തനിയെ ഉണ്ടാക്കിയെടുക്കുന്നതല്ല.
നാം കഴിക്കുന്ന ഒരു വറ്റുപോലും നാം തനിയെ ഉണ്ടാക്കിയെടുക്കുന്നതല്ല.
സഹജീവികളുടെ അദ്ധ്വാനവും പ്രകൃതിയുടെ കനിവും ഈശ്വരകാരുണ്യവുമാണ് അന്നത്തിന്റെ രൂപത്തില്‍ നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നത്. കോടി രൂപ കയ്യിലിരുന്നാലും വിശപ്പിന് ഭക്ഷണംതന്നെ വേണ്ടേ? രൂപ തിന്നുവാന്‍ പറ്റുമോ? അതിനാല്‍ വിനയപൂര്‍വം പ്രാര്‍ത്ഥിക്കാതെ ഒരിക്കലും ഒന്നും ഭക്ഷിക്കരുത്.
No comments:
Post a Comment