അമൃതവാണി
ഏത് കാര്യം തുടങ്ങുമ്പോഴും ആദ്യം ഈശ്വരന് സ്ഥാനം നല്‍കണം. വീട്ടില്‍ പ്രത്യേകം പൂജാമുറി തീര്‍ക്കുവാന്‍ സൗകര്യമില്ലാത്തവര്‍, മുറിയുടെ ഏതെങ്കിലും ഒരുഭാഗത്ത് അല്‍പം സ്ഥലം ജപധ്യാനാദികള്‍ക്കുവേണ്ടി മാറ്റിവയ്ക്കണം. അവിടെ കീര്‍ത്തനങ്ങള്‍ ചെല്ലുന്നതിനും ജപധ്യാനങ്ങള്‍ നടത്തുന്നതിനും മാത്രമുള്ളതായിരിക്കണം. കോണിപ്പടിയുടെ കീഴില്‍ അല്ല ഈശ്വരന് സ്ഥാനം നല്‍കേണ്ടത്. ഭഗവാന്റെ ദാസരായി വേണം നാം ജീവിക്കുവാന്‍. ഈശ്വരന് വേലക്കാരന്റെ സ്ഥാനം കൊടുക്കുകയല്ല വേണ്ടത്.
സന്ധ്യാസമയം നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ വീട്ടിലുള്ള അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലണം. അല്‍പസമയം ധ്യാനിക്കണം. വീട്ടില്‍, വിശ്വാസമില്ലാത്തവരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കേണ്ട. അവര്‍ വന്നില്ല എന്നു കരുതി വിഷമിക്കുകയും വേണ്ട. സന്ധ്യാസമയത്ത് നാമം ചൊല്ലുന്ന പതിവ് പണ്ടുകാലത്ത് എല്ലാ ഗൃഹങ്ങളിലും ഉണ്ടായിരുന്നു. ഇന്നത് നഷ്ടമായി. അതിന്റെ ദോഷഫലങ്ങള്‍ നാമനുഭവിക്കുന്നുമുണ്ട്. രാത്രിയും പകലും അല്ലാത്ത സമയമാണ് സന്ധ്യ.
ഈ സമയം അന്തരീക്ഷം ദുഷിച്ച സൂക്ഷ്മാണുക്കളെക്കൊണ്ട് നിറഞ്ഞിരിക്കും. കീര്‍ത്തനങ്ങളിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ഏകാഗ്രത മൂലം നമ്മുടെ മനസ്സും അന്തരീക്ഷവും ശുദ്ധമാകും. ആ സമയം അന്യവര്‍ത്തമാനങ്ങളിലോ പ്രവൃത്തികളിലോ ഏര്‍പ്പെട്ടാല്‍, ലൗകിക തരംഗങ്ങള്‍ മൂലം മനസ്സ് മലിനപ്പെടും.
No comments:
Post a Comment