ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 17, 2017

വീട്ടിൽ ഐശ്വര്യം നിറയാൻ


ജീവിതത്തിൽ സർവ്വൈശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ലധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മിയെയാണ്.

ഐശ്വര്യം പ്രധാനം ചെയ്യുന്നത് ധനലക്ഷ്മി യാണ്.

സമ്പൽസമൃദ്ധി പ്രധാനം ചെയ്യുന്ന എട്ട് ലക്ഷ്മിമാരാണ്. ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാർ.

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന  വഴികൾ ഇതാ...



1 വൃത്തിയും വെടിപ്പും

താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ കാര്യങ്ങവ്ശ്രദ്ധിക്കുക.


2 നെല്ലിമരം

നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണമനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.


3 ശിവക്ഷേത്ര ദർശനം

പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.


4 വിഷ്ണുവിന്റെ ചിത്രം വീട്ടിൽ

വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു


5 സാധുക്കളെ സഹായിക്കുക

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കാൻ.


സ്തോത്രം

ധനലക്ഷ്മി .

നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!


ധാന്യലക്ഷ്മി 

നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി 

സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!


ശൗര്യലക്ഷ്മി 

സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!


വിദ്യാലക്ഷ്മി 

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!


കീർത്തിലക്ഷ്മി

സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!


വിജയലക്ഷ്മി 

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!


രാജലക്ഷ്മി 

ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ !!


#ഭാരതീയചിന്തകൾ

No comments:

Post a Comment