അമൃതവാണി
അര്‍ച്ചന നടത്തുമ്പോള്‍, ഇഷ്ടമൂര്‍ത്തിയുടെ ചിത്രം മുമ്പില്‍ വയ്ക്കുന്നത് നല്ലതാണ്. അര്‍ച്ചന തുടങ്ങുന്നതിന് മുന്‍പായി അഞ്ച് മിനിറ്റ് കണ്ണടച്ച് ധ്യാനിക്കണം. ഈ സമയം ഇഷ്ടമൂര്‍ത്തിയെ കേശാദിപാദം, പാദാദി കേശം വ്യക്തമായും കാണണം.
ഹൃദയകമലത്തില്‍ നിന്ന് ഇഷ്ടമൂര്‍ത്തിയെ, നമ്മുടെ മുന്‍പില്‍ ഒരു പീഠം സങ്കല്‍പ്പിച്ച് അതില്‍ ഇരുത്തുന്നതായി ഭാവന ചെയ്യണം. ഓരോ മന്ത്രം ജപിക്കുമ്പോഴും ഇഷ്ടദേവതയുടെ പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍ച്ചിക്കുന്നതായി കാണണം. ഹൃദയത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വൃക്ഷം കണ്ട് അതില്‍നിന്നും വെളുത്ത പുഷ്പങ്ങള്‍ ഇറുത്ത് അര്‍ച്ചിക്കുന്നതായി സങ്കല്‍പ്പിക്കണം. അര്‍ച്ചന നടത്തുവാന്‍ പുഷ്പങ്ങള്‍ ഇല്ലെങ്കില്‍, ഈ മാനസപുഷ്പങ്ങള്‍കൊണ്ട് അര്‍ച്ചന നടത്താം. ഭഗവാന് ഏറ്റവും പ്രിയമായിട്ടുള്ളത്, ഭക്തിയോടുകൂടി സമര്‍പ്പിക്കുന്ന നമ്മുടെ മാനസ പുഷ്പമാണ്. വിനയവും ഭക്തിയും അര്‍പ്പണഭാവവുമാണ് മാനസപുഷ്പം.
ഏതേത് വസ്തുക്കളാണോ നമ്മെ ബന്ധിപ്പിക്കുന്നത്, ഏതിനോടാണ് നമുക്ക് ഏറ്റവും ഇഷ്ടം തോന്നുന്നത്, അത് വേണം ഭഗവാന് അര്‍പ്പിക്കുവാന്‍. ഒരമ്മ തനിക്കേറ്റവും നല്ലത് എന്ന് തോന്നുന്നത് മാത്രമല്ലേ കുഞ്ഞിന് കൊടുക്കൂ?
No comments:
Post a Comment