അമൃതവാണി
ഊണുകഴിക്കുമ്പോള്‍, ഒരു ഉരുള വീതം ഭര്‍ത്താവ് ഭാര്യയ്ക്കും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കും ഉരുട്ടിക്കൊടുക്കുക. കുടുംബാംഗങ്ങളില്‍ പരസ്പരം സ്‌നേഹം ഊട്ടി ഉറപ്പിക്കുവാന്‍ ഇത് സഹായിക്കും.
പണ്ടുകാലങ്ങളില്‍, ഭര്‍ത്താവിന്റെ ഉച്ഛിഷ്ടം ഭാര്യ പ്രസാദമായി കരുതി കഴിച്ചിരുന്നു. അന്നൊക്കെ ഭാര്യയ്ക്ക്, ഭര്‍ത്താവ് കാണപ്പെട്ട ദൈവമായിരുന്നു. ഇന്ന് ആ മനോഭാവമുള്ള ഭാര്യയെയോ, അതിന് യോഗ്യതയുള്ള ഭര്‍ത്താവിനെയോ കണ്ടുകിട്ടാന്‍ പ്രയാസമാണ്. ഇന്ന് ഓരോ യുവാവും, സീതെയപ്പോലുള്ള ഭാര്യയെ വേണമെന്നാണ് പറയുന്നത്. എന്നാല്‍ താന്‍ സ്വയം രാമനായി ജീവിക്കുന്നുണ്ടോ എന്ന് നോക്കുന്നില്ല.
ആഹാരത്തില്‍ നിയന്ത്രണമില്ലാതെ, മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയില്ല. ഭക്ഷണം ആരോഗ്യം നിലനിര്‍ത്താനായിരിക്കണം; നാക്കിന്റെ രുചിക്കുവേണ്ടിയാകരുത്. നാക്കിന്റെ രുചി വിടാതെ ഹൃദയത്തിന്റെ രുചി അറിയാന്‍ സാധിക്കില്ല.
സാധന ചെയ്യുന്ന മക്കള്‍, സാത്വികാഹാരംതന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ ഉപ്പും മധുരവും എരിവും പുളിയും മറ്റും വര്‍ജിക്കുന്നത് നല്ലതാണ്. കാരണം, നാം കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സായിത്തീരുന്നത്. അന്നശുദ്ധി മനഃശുദ്ധിയിലേക്ക് നയിക്കും.
No comments:
Post a Comment