ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 3, 2017

ജ‍ാംബവധർമ്മം


നമ്മുടെ വാക്കുകള്‍ പ്രചോദനാത്മകമായിരിക്കണം. ജ‍ാംബവധര്‍മ്മമാണ് ന‍ാം സ്വീകരിക്കേണ്ടത്. ഉറങ്ങിക്കിടക്കുന്ന സാധ്യതയെ തിരിച്ചറിയുക, ഓര്‍മ്മപ്പെടുത്തി ഉണര്‍ത്തുക. എന്നാല്‍ ഇന്ന് പലരും ശല്യരുടെ ധര്‍മ്മമാണ് അനുഷ്ഠിക്കുന്നത്. കര്‍ണസാരഥിയായ ശല്യര്‍ കര്‍ണനോട് പറഞ്ഞുകൊണ്ടിരുന്നതു പോലെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണ് പറയുന്നത്. എല്ലാ സാധ്യതകളേയും തച്ചുടയ്ക്കുന്ന വാക്കുകളാണ് ശല്യരുടേത്.


നമ്മൾ ഓരോരുത്തരിലും നമ്മുടേതായ മഹത്വം ഒളിഞ്ഞിരിപ്പുണ്ട്‌. അത്‌ നാമോരോരുത്തരും തിരിച്ചറിയണം. മഹാഭാരതയുദ്ധത്തിൽ ശല്യർ കർണനോട്‌ പറയുന്നത്‌- ‘നീയുണ്ടോ യുദ്ധത്തിൽ ജയിക്കുന്നു’ എന്നാണ്‌. ഇത്‌ കർണന്റെ ശക്തിയെ ഉത്തേജിപ്പിക്കുകയല്ല ചെയ്തത്‌. മറിച്ച്‌ കർണന്റെ ശക്തി കുറഞ്ഞുവരാൻ കാരണമായി. തന്നിലുള്ള മഹത്വം വിവേചിച്ചറിയാനുള്ള കഴിവ്‌ കർണന്‌ നഷ്ടപ്പെടുകയായിരുന്നു ഈ ഒരൊറ്റ സംഭാഷണത്തിലൂടെ.
എന്നാൽ രാമായണകഥയിലാകട്ടെ ‘നീ നിന്റെ മഹത്വം അറിയുന്നില്ല’ എന്ന്‌ ജാംബവാൻ ചോദിച്ചതാണ്‌ ഹനുമാന്റെ ശക്തി ഉണരുവാൻ കാരണമായത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു. എത്ര ദൂരേയ്ക്ക്‌ ചാടുവാനും ഹനുമാന്‌ കഴിഞ്ഞത്‌ ഇതിനാലായിരുന്നു. അവനവന്റെ മഹത്വം തിരിച്ചറിയുവാൻ ഈ കഥ ഓർമിപ്പിക്കുന്നു..

No comments:

Post a Comment