ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 3, 2017

ഗണേശ മൂർത്തി പ്രതീകാർഥങ്ങൾ


ആനയുടെ മുഖം , മുറം പോലെയുള്ള ചെവികൾ, ചെറിയ കണ്ണുകൾ, നീണ്ട തുമ്പിക്കൈ, മുറിഞ്ഞ കൊമ്പ്, കുടവയർ, ചതുർബാഹുക്കളിൽ മോതകവും വേദങ്ങളും മഴുവും കൊളുത്തും വളയവും, വഹിച്ച് താമര ആസനത്തിലാണ് ഗണപതി ഇരിക്കുന്നത്. സഞ്ചരിക്കുന്നത് എലിയുടെ പുറത്തു കയറിയും. കിരീടധാരികൂടിയാണ് ഗണേശമൂർത്തി.


ഭാരതീയമായ ഏതൊരു മൂർത്തീസങ്കല്പതിനു പിന്നിലും ചിന്തോദ്ദീപകമായ പ്രതീകാർഥങ്ങൾ ഒളിഞ്ഞു കിടക്കുന്നുള്ളതായി കാണാം. ഗണേശ മൂർത്തിയുടെ പിന്നിൽ ഒളിഞ്ഞു കിടക്കുന്ന പ്രതീകാർഥങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊ ന്ന് പരിശോധിക്കാം.


വലിയ ചെവികൾ

ഗുരുമുഖത്തുനിന്നുംപുറപ്പെടുന്ന വിജ്ഞാനസംപത്ത് കേട്ടു പഠിക്കുക എന്ന ശിക്ഷണ സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് മഹാഭാരത രചന നടക്കുന്ന ത്.ഗണപതി അത് കേട്ടെഴുതിയതോടുകൂടി ആദ്യത്തെ ലിഖിത ഗ്രന്ഥം പുറത്തു വന്നു.

അതിഗഹനങ്ങളായ വിജ്ഞാന സംപത്തുക്കളാണ്  മഹാഭാരതത്തിലൂടെ വ്യാ സൻ പകർന്നു തരുന്നത്. ഒറ്റ ഇരിപ്പിലിരുന്ന് അതു  മുഴുവൻ കുറിച്ചെ ടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതീവ ശ്രദ്ധയും ജാഗ്രതയും അതിനാ വശ്യമാണ്. പുറം കാതു കൂർപ്പിച്ച് ശ്രദ്ധാപൂർവ്വം ശ്രവിച്ച് അകക്കാതിലേക്ക് സന്ദേശങ്ങൾ കൈമാറി മനനം നടത്തിയ ശേഷമായിരുന്നു വ്യാസന്റെ വരികൾ ഗണപതി പകർത്തിയത്. ശ്രവണ സൂക്ഷ്മതയുടെ പ്രതീകമാണ് മുറം പോലെയുള്ള വലി യ ചെവികൾ.


ചെറിയ കണ്ണുകൾ

മൂക്കിന്റെ ധർമ്മം ഘ്രാണനമാണ്. ഘ്രാണത്തിലൂടെ  ത്യാജ്യവും ഗ്രാഹ്യവും തിരിച്ചറിയാൻ കഴിയും. ഭോജ്യവും അഭോജ്യവും കണ്ടെത്താനുമാവും. ത്യാജ്യ -ഗ്രാഹ്യ വിവേചന ബുദ്ധിയുടെ ഗുരുത്വമാണ് ഗണപതിയുടെ നീണ്ട തുമ്പിക്കൈ പ്രതീകവൽക്കരിക്കുന്നത്.


മുറിക്കൊമ്പ്

ഗണപതി   മുറിക്കൊമ്പനാണ്. ഐതീഹ്യപ്രകാരം പരശുരാമനാണ് ഗണപതിയുടെ കൊമ്പു മുറിച്ചത്. ഈ ഐതീഹ്യത്തിനു പിന്നിൽ വലിയ ഒരു രഹസ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്.

ശിവൻ അബ്രാഹ്മണ്യ ദേവനാണ്.പരശുരാമൻ ബ്രാഹ്മണ്യവാദിയും. സാംസ്കാ രികമായി വിരുദ്ധ ധ്രുവങ്ങളിൽ   നിലയുറപ്പിച്ചിരുന്ന ഇരുവരും ഗുരു-ശിഷ്യ ബന്ധവും പുലർത്തിയിരുന്നു.
അനുവാദമില്ലാതെ ശിവനെ കാണാനെത്തിയ പരശുരാമനെ ഗണപതി തടഞ്ഞു. തന്റെ വ്യക്തിത്വത്തിന്മേലുള്ള ആട്മാവിശ്വാസമാണ്   ഗണപതിയെ അതിനു പ്രേരിപ്പിച്ചത്. കൊമ്പ് വ്യക്തിത്വത്തിന്റെ സൂചികയാണ്. വ്യക്തിത്വത്തിൽ അഹന്ത പാടില്ല എന്നാണ് പരശുരാമൻ നടത്തിയ ദന്തഭംജനത്തിന്റെ ഒരർഥം.

മുറിക്കൊമ്പുകൊണ്ട്    മഹാഭാരതം കേട്ടെഴുതിയ ഗണപതി പരശുരാമന്റെ നിലപാടിനെ പുല്ലുപോലെ പുഛിച്ചു തള്ളി.   അനാര്യസംസ്കാരത്തിന്റെ        പ്രചാരകനായിരിക്കെതന്നെ ആര്യസംസ്കാരത്തെ ഉൾക്കൊള്ളാൻകൂടി    തയ്യാറായവനാണ്  ഗണപതി. അതിന്റെ പ്രതീക സൂചകമായും മുറിക്കൊമ്പിനെ വ്യാഖ്യാനിക്കാം.


മോതകവും വേദങ്ങളും

ഇടതു കയ്യിൽ മോതകവും വലതു കയ്യിൽ വേദങ്ങളും വഹിച്ചാണ് ഗണപതി ഇരിക്കുന്നത്. മോതകം വിശപ്പടക്കാനും വേദങ്ങൾ വിജ്ഞാനദാഹം ശമിപ്പിക്കാനും ഉള്ളതാണ്.വിശപ്പ് ഭൗതീകവും വിജ്ഞാനദാഹം ആത്മീ യവുമാണ് ഈ രണ്ടാവശ്യങ്ങളും സാധിച്ചെടുക്കേണ്ടത്തിന്റെ അനിവാര്യതയിലേക്കാണ് മോതകവും വേദങ്ങളും വിരൽ  ചൂണ്ടുന്നത്.

ഗണപതിയുടെ ഉയർത്തിപ്പിടിച്ച കൈകളിലോന്നിൽ മഴുവും കൊളുത്തുമുണ്ട്. മറുകയ്യിൽ ചരടു കൊണ്ടുണ്ടാക്കിയ ഒരു വളയവും കാണാം. അജ്ഞാനമാകുന്ന  കാടുകളും പടലുകളും വെട്ടിത്തെളിച്ച് മനസ്സിനെ ശുദ്ധീകരിക്കാനുള്ള പ്രതീകായുധമാണ് മഴു. ആനയെ തോട്ടികൊണ്ട് നിയന്ത്രിക്കുന്നതുപോലെ മനസ്സിനെ നിയന്ത്രിച്ചു നിർത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് കൊളുത്ത് എന്ന പ്രതീക ചിഹ്നം വിരൽ ചൂണ്ടുന്നു.ഗണങ്ങൾ വഴി തെറ്റിയാൽ അവരെ പിടിച്ചുകെട്ടി നേർവഴിയിലൂടെ നയിക്കാനുള്ളതാണ് ചരടിൽ തീരത വളയം.
ഭൗതീക സംതൃപ്തി കൈവരിക്കാതെ ആത്മീയസംതൃപ്തി നേടാനാവില്ല. ഗണ പതിയുടെ കുടവയർ ഭൗതീകസംതൃപ്തിയുടെ  പ്രതീകചിഹ്നമാണ്.


ഭരണാധികാരികൾക്ക് കിരീടം ധരിക്കാൻ അവകാശമുണ്ട്. വിജ്ഞാനസമ്രാട്ടിന്റെ കിരീടമാണ് ഗണപതി ശിരസ്സിൽ അണിഞ്ഞിരിക്കുന്നത്. ജ്ഞാന സാമ്രാജ്യത്തിലെ സർവ്വാധിപതിയാണ് കിരീടം വെച്ച ഗണപതി.


എലി വാഹനം

കയ്യിൽ  മോതകം വഹിച്ച എലിയുടെ പുറത്തു കയറിയാണ് ഗണേശന്റെ സഞ്ചാരം. ഭൗതീകജീവിതത്തിന്റെ അടിസ്ഥാനം ആഹാരമാണ്. ചെറുതും വലുതുമായ എല്ലാ ജീവികൾക്കും ആഹാരം കൂടിയേ തീരൂ. എലിയുടെയും ഗണേശന്റെയും കൈകളിലെ മോതകം ആ അനിവാര്യതയുടെ പ്രതീക സൂചകമാണ്.


ഗജസമാനനായ ഗണപതിയ്ക്ക് വാഹനം ചുണ്ടെലി! ഹാസ്യാത്മകമായ ഈ സങ്കല്പ്പത്തിന്റെ പൊരുൾ എന്താണ്?

നിസ്സാരനായ ചുണ്ടെലിയ്ക്ക് ഭീമാകാരനായ ഗണേശനെ ചുമക്കണമെങ്കിൽ അഭൗമശക്തി കൂടിയേ തീരൂ. ആഹാരസമ്പാദനതിനു വേണ്ടിവരുന്ന അദ്ധ്വാനത്തിന്റെയും ലഭിക്കുന്ന പ്രതിഫലത്തിന്റെയും മൂല്യങ്ങൾ തമ്മിലുള്ള ഹാ സ്യാത്മകമായൊരു താരതമ്യമാണ് മൂർത്തീസങ്കൽപ്പം നടത്തിയ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞത്.


താമര ആസനം

താമരയിതളിന്റെ ആകൃതിയിലുള്ള ആസനതിലാണ് ഗണപതി ഇരിക്കുന്നത്. ധ്യാനജന്യമായ  ആധ്യാത്മജ്ഞാനത്തിന്റെ പ്രതീകമാണ് താമര. വിജ്ഞാനനിധിയായ ഒരു ഗുരുവിനല്ലാതെ   മറ്റൊരാൾക്കും അതിൽ ഇരിക്കാൻ യോഗ്യതയില്ല.

സാധാരണ ഭക്തന്മാർ മേല്പ്പറഞ്ഞ രഹസ്യങ്ങളൊന്നും അറിയാതെയാണ് ഗണേശ പൂജ നടത്തുന്നത്.

ഗണേശസങ്കൽപത്തിന്റെ പിന്നിലുള്ള പ്രതീക രഹസ്യങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ ഗണേശ പൂജയുടെ അനിവാര്യത കൂടി അറിഞ്ഞിരിക്കാൻ അത് സഹായിക്കും


#ഭാരതീയചിന്തകൾ

No comments:

Post a Comment