അമൃതവാണി
മക്കളെ, സ്വത്തുക്കള്‍ വേണ്ട എന്ന് അമ്മ പറയുന്നില്ല. എല്ലാ സ്വത്തുക്കളും നിങ്ങള്‍ സമ്പാദിച്ചുകൊള്ളൂ. എന്നാല്‍ വിനിയോഗിക്കേണ്ടതെങ്ങനെയെന്നുള്ള ‘മര്‍മം’ മനസ്സിലാക്കിത്തരുന്നത് ആത്മീതയാണ്. കോടിക്കണക്കിന് അമ്പെയ്യാന്‍ പഠിച്ചാലും അതിന്റെ ഉന്നം പഠിക്കാത്തവര്‍ അത്രയും അമ്പുകളും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ ഉന്നം പഠിച്ചിട്ട് അമ്പെയ്യുക. അതുപോലെ, നിങ്ങള്‍ ആത്മീയത മനസ്സിലാക്കി എത്ര സ്വത്തുക്കള്‍ സമ്പാദിച്ചാലും അത് നിങ്ങള്‍ക്കും ലോകത്തിനും ഗുണകരമായേ ഭവിക്കൂ. അതിനാല്‍ ആത്മീയതയെന്തെന്ന് നിങ്ങള്‍ ശരിക്കും മനസ്സിലാക്കുക, പഠിക്കുക. പഠിച്ചിട്ട് നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ച് മാറ്റങ്ങള്‍ വരുത്തുക.
ഓരോരുത്തരും സ്വയം നമ്മുടെ സമൂഹത്തെ സ്‌നേഹിക്കുകയും, സേവിക്കുകയും ചെയ്യുക. പാര്‍ട്ടി വേണ്ടെന്ന് പറയുന്നില്ല, വീട് വേണ്ടെന്ന് പറയുന്നില്ല. അതൊക്കെ ഇരുന്നാലും നിങ്ങള്‍ക്ക് ആത്മീയത മനസ്സിലാക്കുവാന്‍ കഴിയും. ശരിയായ പാതയില്‍ നീങ്ങുവാന്‍ സാധിക്കും.
പാര്‍ട്ടിയെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. സ്വന്തം കടമകള്‍ മറക്കുന്നു, അനേകം പേരെ ദ്രോഹിക്കുന്നു. ഇതുമാത്രമേ നമ്മളെക്കൊണ്ട് ചെയ്യുവാന്‍ പറ്റുന്നുള്ളൂ. പാര്‍ട്ടി ഒരിക്കലും നമ്മള്‍ക്ക് സന്മാര്‍ഗ്ഗം തെളിച്ചുതരില്ല.
പാര്‍ട്ടിയെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. സ്വന്തം കടമകള്‍ മറക്കുന്നു, അനേകം പേരെ ദ്രോഹിക്കുന്നു. ഇതുമാത്രമേ നമ്മളെക്കൊണ്ട് ചെയ്യുവാന്‍ പറ്റുന്നുള്ളൂ. പാര്‍ട്ടി ഒരിക്കലും നമ്മള്‍ക്ക് സന്മാര്‍ഗ്ഗം തെളിച്ചുതരില്ല.
രണ്ടു പാര്‍ട്ടിയുള്ള സ്ഥിതിക്ക് അവര്‍ക്ക് സത്യം പാലിച്ചുകൊണ്ടുപോകുവാന്‍ വേഗം പറ്റിയെന്ന് വരില്ല. എപ്പോഴും മറ്റുള്ളവരുടെ വോട്ടിലല്ലേ ഇവരുടെ നിലനില്‍പ്പ്?~ഒരാളുടെ വോട്ടുപോയാല്‍ മതി മന്ത്രിപദം പോകാന്‍. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇവര്‍ വളരുന്നത്. പരാശ്രയികള്‍ക്ക് മറ്റൊരാളെ രക്ഷിക്കാന്‍ കഴിയില്ല. വോട്ടിനുവേണ്ടി മാത്രം നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് സത്യസന്ധമായി നീങ്ങുവാന്‍ കഴിയുന്നില്ല അഥവാ സത്യമുണ്ടെങ്കിലും, അവര്‍ക്ക് വിപരീതബുദ്ധിയുണ്ട്. അതേ കണക്കിന് ആത്മീയത്തില്‍ അതില്ല.
No comments:
Post a Comment