ദീര്‍ഘമംഗല്യത്തിന് ഏറ്റവും ഫലപ്രദമായ നൊയമ്പാണ് ധനുമാസത്തിലെ 'തിരുവാതിര വ്രതം'.
ശിവഭഗവാന്റെ ജന്മദിനമാണ് തിരുവാതിര. മകയിരം, തിരുവാതിര, പുണര്‍തം ഈ മൂന്നു ദിനങ്ങളുംകൂടി ചേര്‍ന്ന് വ്രതമിരിക്കുന്നത് ഉത്തമമാണ്. മകയിരം പുണര്‍തം നൊയമ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വഭാവത്തിനും ഉയര്‍ച്ച നല്‍കുന്നു.പാര്‍വ്വതീദേവിയാണ് തിരുവാതിരവ്രതം അനുഷ്‌ഠിച്ചിരുന്നത്.
ദേവി ഗംഗാസ്‌നാനം നടത്തിയാണ് വ്രതം അനുഷ്‌ഠിച്ചത്. അതിനാല്‍ കുളിക്കാനുപയോഗിക്കുന്ന ജലത്തില്‍ വിരല്‍മുക്കി മൂന്നുതവണ 'ഓം ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്‌മിന്‍ സിന്നിധി കുരു' എന്ന മന്ത്രം ചൊല്ലി വെള്ളത്തെ ശുദ്ധീകരിക്കണം. കുളികഴിഞ്ഞ് മഞ്ഞളും ചന്ദനവും ചേര്‍ത്ത് നെറ്റിയില്‍ തൊടണം. കണ്ണെഴുതി കുങ്കുമം സീമന്തരേഖയില്‍ തൊടുക. അരി ആഹാരം വര്‍ജ്‌ജ്യമാണ്. ചേന, ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്, ചെറുചേമ്പ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ഏത്തക്കായ ഇവ പുഴുങ്ങി നിവേദിക്കുക.
എട്ടങ്ങാടി, ഗോതമ്പ്, പയറ്, കടല, പഴവര്‍ഗം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കാം.'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ' എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുന്നത് ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന് ഉത്തമമാണ്.
ഉദ്ദിഷ്‌ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ 'ഓം സോമായ നമഃ' എന്ന് 108 പ്രാവശ്യം ഉരുക്കഴിക്കുക. 'ഓം ഉമാമഹേശ്വരായനമഃ' എന്ന് 108 തവണ ഉരുക്കഴിക്കുന്നതിലൂടെ ആണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരെ ലഭിക്കുന്നതാണ്.
തിരുവാതിര ദിനം ഉറക്കമിളയ്‌ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതമവസാനിപ്പിക്കുക ...
No comments:
Post a Comment