ശിഖണ്ഡി...!!!!
മഹാഭാരതത്തില്‍ നിന്നും ഇത്രയധികം വികൃതമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു കഥാപാത്രം വേറെയില്ല എന്നു തോന്നുന്നു . അംബയുടെ പ്രതികാരത്തിന്‍റെ പുനര്‍ജന്മമായ് ഭീഷ്മ നിഗ്രഹത്തിനായ് ദ്രുപതന് പിറന്ന ഒരു നപുംസക ജന്മമാണോ ശിഖണ്ഡി ?
കാശി മഹാരാജാവിന്റെ പുത്രിയായിരുന്ന അംബയാണ് തപസ്സു ചെയ്തു വരസിദ്ധി നേടി പിന്നീട് ശിഖണ്ഡിയായി ജനിച്ചത്. ഭീഷ്മ നിഗ്രഹത്തിനായി ശിഖണ്ഡിയായി പുനർജ്ജനിച്ച അംബ രണ്ടാം ജന്മത്തിൽ തന്റെ ആഗ്രഹം സാധിക്കുകയുണ്ടായി.
കൌരവ പക്ഷത്ത് നേതൃനിരയില്‍ പിതാമഹനായ ഭീഷ്മര്‍ നിലയുറക്കും കാലം പാണ്ഡവര്‍ക്ക് ഈ യുദ്ധം ജയിക്കാനാവില്ല. ഈ സത്യം ദുര്യോധനനും അറിയാം. ഭീഷ്മരെ പരാജയപ്പെടുത്താന്‍ ഒരാള്‍ക്കേ കഴിയൂ. അതു ശിഖണ്ഡിക്ക് മാത്രം.
ലോകൈക വില്ലാളിയാണെങ്കിലും താന്‍ ഒരിക്കലും ഒരു സ്ത്രീയോടു പൊരുതുകില്ലെന്ന് ഭീഷ്മര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അംബയുടെ ഭീഷ്മവധപ്രതിജ്ഞ അതിനു കാരണവുമായിരുന്നു. കുരുക്ഷേത്ര യുദ്ധകാലത്ത് ഭീഷ്മരെ വധിക്കാതെ പാണ്ഡവ വിജയം ഉറപ്പിക്കാനാവില്ലെന്നു വന്നപ്പോള്‍, താനാഗ്രഹിക്കുമ്പോഴല്ലാതെ മരിണമില്ലെന്ന വരം നേടിയ സ്വച്ഛന്ദ മൃത്യുവായ ഭീഷ്മറെ എങ്ങനെ വീഴ്ത്താമെന്ന് ചോദിച്ച അര്‍ജ്ജുനന് ഭീഷ്മര്‍തന്നെയാണ് അക്കാര്യം പറഞ്ഞുകൊടുത്തത്, സ്ത്രീക്കെതിരേ ആയുധം എടുക്കില്ലെന്ന രഹസ്യം.
അംബയാണ് ശിഖണ്ഡിയെന്നുകൂടി അറിയാമായിരുന്ന ശ്രീകൃഷ്ണന്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തുക, സ്ത്രീ വേഷത്തില്‍ എന്നു നിര്‍ദ്ദേശിച്ചു. ഭീഷ്മരെ അര്‍ജ്ജുനന്‍ വീഴ്ത്തി. അംബ രണ്ടാം ജന്മത്തിലായാലും അതു സാധിച്ചു. രണ്ടാം ജന്മത്തിനു ശേഷമായാലും ഭീഷ്മര്‍ക്ക് അറിയാതെ ചെയ്ത പിഴവിന് ശിക്ഷ ലഭിച്ചു. ശിഖണ്ഡിയെ കുരുക്ഷേത്ര യുദ്ധാനന്തരം പടകുടീരത്തില്‍ വിശ്രമിക്കുമ്പോള്‍ അര്‍ദ്ധ രാത്രിയില്‍ പടകുടീരം ആക്രമിച്ച അശ്വത്ഥാമാവാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സ്ത്രീയെ അപമാനിച്ചാല്‍ പ്രതികരിക്കാതെ കണ്ണിരും ഒഴുക്കി മൂലയില്‍ ഒതുങ്ങും ഭാരതസ്ത്രീ എന്തു കൊണ്ട് അംബയെ മറക്കുന്നു. ശക്തനായ ഭീഷ്മരെ ശിക്ഷിക്കാന്‍ അഥവാ പ്രതികാരം തീര്‍ക്കാന്‍ പുനര്‍ജന്മം എടുത്ത അംബ !!
No comments:
Post a Comment