ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 2, 2017

മൂലാധാരം



മൂലാധാരം , - ശരീരമദ്ധ്യത്തിൽ സുഷുമ്നയുടെ ഏറ്റവുമടിത്തട്ടിൽ, താമരപ്പൂവിന്റെ ആകൃതിയിൽ നാല്‌ ദളങ്ങളോടുകൂടി സ്ഥിതിചെയ്യുന്നു; അവിടെയാണ്‌ കുണ്ഡലിനി ചുറ്റായി ഉറങ്ങുന്നത്‌- അത്‌ ചതുർദളപത്മമാണ്‌. അതിലെ അക്ഷരങ്ങൾ വ, ശ, ഷ, സ, ഹ-(വസ) നിറഞ്ഞിരിക്കുന്ന അക്ഷരങ്ങൾക്കനുസരിച്ചുള്ളതാണ്‌ അതിന്റെ രൂപം.


സ്വാധിഷ്ഠാനം- മൂലാധാരത്തിനുമുകളിൽ നാഭിക്കുതാഴെയാണ്‌; ആറ്‌ ഇതളുകളുള്ള താമരപോലെയാണത്‌. അവിടെയാണ്‌ ദേവത രാഗിണി. അതി ലെ അക്ഷരങ്ങൾ ബ, ഭ, മ, യ, ര, ല-(ബല).


മണിപൂരകം(നാഭീചക്രം)- പത്ത്‌ ദളങ്ങളുള്ള താമരപോലെയാണത്‌; ഉദയസൂര്യന്റെ വർണ്ണത്തിലുള്ള ത്രികോണമാണ്‌. ത്രികോണത്തിന്റെ ബാഹ്യഭാ ഗം മൂന്ന്‌ സ്വസ്തികം ചേർന്നതുപോലെയാണ്‌. അവിടെയാണ്‌ ദേവത ലാകിനി. അതിലെ അക്ഷരങ്ങൾ ഡ, ഢ, ണ, ത, ഥ, ധ, ന, പ, ഫ-(ഡഫ). ഈ മൂ ന്നുചക്രങ്ങളിൽ കൗളമാർഗ്ഗമനുസരിച്ച്‌ ഉപാസനയുണ്ട്‌; ശുഭാഗമങ്ങളനുസരിച്ച്‌ ഇല്ല. രാവണൻ, കുംഭകർണ്ണൻ മുതലായവരൊക്കെ ഈ മൂന്നുചക്രങ്ങളിൽ ഉപാസിച്ചവരാണ്‌- ഇതിൽ ഉപാസിക്കുന്നത്‌ വളരെ അപകടകരമാണ്‌. ഉപാസനയ്ക്കിടയിൽ പ്രശ്നസങ്കീർണ്ണതകളുണ്ടാകാത്ത ഒരു നിമിഷംപോലുമില്ല- പ്രശ്നങ്ങൾ രസമായെടുക്കുന്നവർക്കുള്ള ഉപാസനയാണിത്‌.


അനാഹതം(ഹൃദയകമലം)-കടുത്ത ചുകപ്പുനിറമുള്ള താമരപോലെയാണത്‌;പന്ത്രണ്ട്‌ ദളങ്ങളുള്ള പത്മമാണ്‌. അത്‌ വായുവിന്റെ ഇരിപ്പിടമാണ്‌. ദേവത കാകിനിയുടെ സ്ഥാനമാണ്‌- ഇതിന്റെ ഉപാസനയെ പറയുന്ന ഉപനിഷത്താണ്‌ `കഠം`. ഇത്‌ ഉദരോപാസനയാണ്‌. അതിലെ അക്ഷരങ്ങൾ ക, ഖ, ഗ, ഘ, ങ, ച,ഛ, ജ, ഝ, ഞ, ട, ഠ-(കഠ). ഇത്രയും അക്ഷരങ്ങൾ അതി ൽ നിറച്ചതുകൊണ്ടാണ്‌ അതിന്‌ കഠോപനിഷത്ത്‌ എന്നുപറയുന്നത്‌. ഈ അക്ഷരങ്ങൾക്കനുസരിച്ചാണ്‌ അതിന്റെ `യന്ത്രം` ഉണ്ടാകുന്നത്‌. ആ യന്ത്ര ത്തെ ദ്വിമാനമായും ത്രിമാനമായും സങ്കൽപ്പിച്ച്‌ മൂർത്തിരൂപേണ ഉപാസിക്കുന്നു- അമൂർത്തങ്ങളായ സത്യങ്ങൾക്ക്‌ ശാബ്ദിക പ്രസക്തി നൽകുകയും ശാബ്ദികമായ സാധനകൾകൊണ്ട്‌ മതിവരാതിരിക്കുകയും ചെയ്യുമ്പോഴാണ്‌, ശാബ്ദിക പ്രസക്തിയുള്ളവയ്ക്ക്‌ ദ്വിമാനങ്ങളും ത്രിമാനങ്ങളുമായ രൂപങ്ങൾ നൽകി ഉപാസിക്കുന്നത്‌- ഇത്‌ താന്ത്രികരീതിയുടെ ഒരു മഹിമയാണ്‌.


വിശുദ്ധിചക്രം- പതിനാറ്‌ ദളങ്ങളോടുക്കൂടിയ വെളുത്ത താമരയാണ്‌. അവിടെയാണ്‌ ദേവത ലാകിനിയുടെ ഇരിപ്പിടം. അ, ആ തുടങ്ങിയ മുഴുവ ൻ സ്വരാക്ഷരങ്ങളുമാണ്‌ അക്ഷരങ്ങൾ. അതിന്‌ ഭാരതി എന്നും പേരുപറയും. ഭാസിൽ രതിയുള്ളവർ ഉപാസിക്കുന്നത്‌ ഇവിടെയാണ്‌; കണ്ഠം- സരസ്വതിയുടെ ഇരിപ്പിടമാണ്‌.


ആജ്ഞാചക്രം- പുരികങ്ങൾക്ക്‌ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഇതിനെ പരമകലയെന്നും വിശേഷിപ്പിക്കും. തന്ത്രാഭിരുചിയുള്ളവർ; സാധനയിലുടെ സിദ്ധന്മാരായിത്തീർന്നവർ ഇതിനെ വിളിക്കുന്നത്‌ മുക്തത്രിവേണിയെന്നാണ്‌- ത്രിവേണീസംഗമം ഇവിടെയാണ്‌ . ഇതിന്റെ ബാഹ്യരൂപമായാണ്‌ ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും സംഗമത്തെ കാണുന്നത്‌. അന്തർധാരയായ സരസ്വതിയും ബാഹ്യധാരകളായ ഗംഗയും യമുനയും സംഗമിക്കുന്ന ആ സംഗമസ്ഥാനത്തെയാണ്‌ ത്രിവേണിയെന്ന്‌പറയുന്നത്‌. തന്ത്രസാധനയിൽ പലകാര്യങ്ങൾ ചെയ്യുന്നതും പരമകലയോട്‌ ബന്ധപ്പെട്ടാണ്‌; പല അടയാളങ്ങളും വഹിക്കുന്നത്‌ പരമകലയാണ്‌.


ആജ്ഞാചക്രം ശ്വേതനിറത്തിലുള്ള രണ്ട്‌ ദളങ്ങളോടുകൂടിയ താമരയാണ്‌- ഇവിടെനിന്നും മൂന്ന്‌ നാഡികൾ വ്യാപിക്കുന്നു.ഇവിടെയാണ്‌ ചിന്താമണീബീജമായ ഹ, ക്ഷ എന്നീ അക്ഷരങ്ങളുള്ളത്‌. അതിലെ ദേവത ഹാകിനി. ഹ, ക്ഷ എന്നതിൽ ക്ഷ ആണ്‌ ചിന്താമണിക്ക്‌ കാരണമായത്‌; കാമേശ്വരമൂലമന്ത്രമാണ്‌ അവിടെ ഇരിക്കുന്നത്‌. ഈ ഗുഹയാണ്‌ ഗുരു ഇരിക്കുന്ന ഇടം- തന്ത്രാഗമങ്ങൾ ഏറ്റവുംപ്രാധാന്യം കൊടുക്കുന്നത്‌ ഗുരുവിനാണ്‌. ഈ കാര്യഗുരുവിനെ സാധകന്‌ കാണിച്ചുകൊടുക്കുന്ന ബാഹ്യഗുരുക്കന്മാരെ കാരണഗുരുക്കന്മാരെന്ന്‌ അറിയപ്പെടുന്നു- ആജ്ഞാചക്രത്തിൽ ദേവത ഹാകിനിയോടൊപ്പം ഇരിക്കുന്ന കാര്യഗുരുവിനെ ശിഷ്യന്‌ കാണിച്ചുകൊടുക്കും; ശിഷ്യനെ ഗുരു നമസ്കരിച്ച്‌ ദീക്ഷ പൂർണ്ണമാക്കും- അതോടെ ശിഷ്യൻ പൂ ർണ്ണദീക്ഷിതനുമാകും.


ഈ ആറ്‌ ചക്രങ്ങളെ `അഥർവ്വവേദം` ലലനാചക്രമെന്നും സഹസ്രാരചക്രമെന്നും പറയും- (നെറ്റിത്തടത്തിലും മൂർദ്ധാവിലും)

No comments:

Post a Comment