കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ ഈ ജന്മത്തിലും ഓർക്കുന്ന നിരവധിപേരുടെ അനുഭവങ്ങൾ ലോകത്തിൻെറ നാനാഭാഗത്തു നിന്നും പലപ്പോഴും മാധ്യമങ്ങൾ വഴി പുറത്തു വന്നിട്ടുണ്ട്. ആധികാരികമായ പഠനങ്ങളും ഗവേഷണങ്ങളും മനഃശ്ശാസ്ത്രജ്ഞൻമാർ ഇക്കാര്യത്തിൽ നടത്തിയിട്ടുമുണ്ട്.ഭാരതീയ പുനർജന്മസിദ്ധാന്തത്തെ നൂറു ശതമാനം അനുകൂലിക്കുന്ന വിധത്തിലാണ് മിക്ക സംഭവങ്ങളും ഉരിത്തിരിഞ്ഞു വന്നത്. സയൻസും, യുക്തിയും പ്രായോഗിക ജ്ഞാനങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ഭാരതീയ ഋഷിമാർ വികസിപ്പിച്ചെടുത്ത സിദ്ധാന്തം 'ഭാരതീയവേദാന്തം'എന്ന പേരിൽ പ്രശസ്തമാണ്. വേദോപനിഷത്തുകളാണ് ഇതിൻെറ ആധാരം.
പുനർജന്മത്തിലേക്കുളള ഒരു തിരിച്ചു വരവ് ആഗ്രഹിക്കുമ്പോൾ എവിടേക്കെന്നും എന്തു കാരണത്താലാണെന്നും ആത്മാവ് തീരുമാനിക്കുന്നു. ചിലർ ഈ തിരിച്ചുവരവ് നിഷേധിക്കുന്നു. അവർ ആത്മരൂപത്തിൽ സ്ഥിതി ചെയ്യുന്നു.
ആത്മാവ് എല്ലാ അനുഭവങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്നു. നമ്മൾ ജീവിതകാലത്ത് സ്നേഹിച്ചിരുന്ന, സഹായിച്ചിരുന്ന, എല്ലാവരുടെയും ആദരവുകൾ, ഭൗതികശരീരം വെടിഞ്ഞ ആത്മാവ് അനുഭവിച്ചറിയുന്നു. അതുപോലെതന്നെ, നമ്മളാൽ വേദനിക്കപ്പെട്ടവരുടെയും, വഞ്ചിക്കപ്പെട്ടവരുചെയും അഭിശപ്തമനോവികാരങ്ങൾ ആത്മാവിനെ വ്രണപ്പെടുത്തുന്നു.
'Probe India' മാസിക 1982 ജൂലായ് ലക്കത്തിൽ ഒരു അപൂർവ്വസംഭവം വിവരിച്ചിട്ടുണ്ട്. 'Mysteries unsolved-A Real life story- Living in two Ages'.. "അവിവാഹിതയായ 41 കാരിയായ കുമാരി ഉത്തര ഹൂഡ്ഡാർ,ചില സമയങ്ങളിൽ, കഴിഞ്ഞ നൂറ്റാണ്ടിലെ ഒരുയാഥാസ്ഥിതിക ബംഗാളി വീട്ടമ്മയുടെ ദ്വിതീയ വ്യക്തിത്വം പുറത്തു കാണിക്കുന്നു.ശർദ്ദയുടെ ആത്മാവ് ഉത്തരയുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അവർ ബംഗാളി രീതിയിൽ സാരി ഉടുക്കുന്നു, ബംഗാളി ഭക്തിഗാനങ്ങൾ രചിച്ച് ആലപിക്കുന്നു. മറാഠി, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ മറന്ന് 19-ാം നൂറ്റാണ്ടിലെ പ്രാചീന ബംഗാളിഭാഷ സംസാരിക്കുന്നു. "
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രക്കാരിയായ കൽപ്പന ചാവ്ലയുടെ പുനർജന്മത്തെകുറിച്ച് വാർത്താമാധ്യമങ്ങളിൽ വേണ്ടത്ര വിവരണങ്ങൾ വന്നിട്ടുണ്ട്. അമേരിക്കയുടെ'കൊളംബിയ'എന്ന ബഹിരാകാശപേടകം തകർന്നാണ് അതിലെ സഞ്ചാരിണിയായ കൽപ്പന ചാവ്ള കൊല്ലപ്പെട്ടത്.
ഇവരുടെ മരണത്തിനു രണ്ടുമാസത്തിനു ശേഷം ഉത്തർപ്രദേശിലെ ഖുജ്റയിൽ ഉൾപ്പെട്ട 'നാർമൊഹമ്മദ്പൂർ'ഗ്രാമത്തിൽ രാജ്കുമാർ എന്ന യുവാവിന് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് ഉപാസന എന്നു പേരിടുകയും ചെയ്തു. 2007 ജൂലായിൽ കുട്ടിക്ക് നാലു വയസ്സുളളപ്പോൾ, താൻ കല്പന ചാവ്ളയുടെ പുനർജന്മമാണെന്നു കുട്ടി വെളിപ്പെടുത്തി. ആദ്യമൊക്കെ വെറും തമാശയായി കരുതിയ ഈ സംഭവം ക്രമേണ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരികയും അതോടെ ഇതൊരു പുതിയ വഴിത്തിരിവിൽ എത്തുകയും ചെയ്തു. കൊളംബിയ ബഹിരാകാശപേടകം തകർന്നത് എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കുവാൻ നാസ അധികൃതർക്കു സാധിച്ചിരുന്നില്ല.
വലിയൊരു മഞ്ഞുകട്ട ഭ്രമണപഥത്തിൽ വച്ച്, പേടകത്തിൽ വന്നിടിച്ചതു കൊണ്ടാണ് അതു തകർന്നതെന്നു ഉപാസന കൃത്യമായി ഓർത്തെടുത്ത് പറയുന്നു. പേടകത്തിനുള്ളിൽ വച്ച് തങ്ങൾ അനുഭവിച്ച അവസാനനിമിഷങ്ങളെപറ്റിയും ഈ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ വഴി അമേരിക്കൻ അധികൃതർക്കും വിവരങ്ങൾ അറിയാനിടയായപ്പോഴാണ് അവരും രംഗത്തെത്തിയത്. അതോടെ ഈ സംഭവം ലോകശ്രദ്ധയാകർഷിക്കുകയും ചെയ്തു. (ടൈംസ് ഓഫ് ഇന്ത്യ. ജൂലായ്.. 2007). കൽപ്പന ചൗളയുടെ പുനർജന്മമാണ് ഉപാസനയുടേത് എന്നു ബോധ്യമായ മാതാപിതാക്കൾ, തങ്ങളുടെ കുഞ്ഞിൻെറ നാമധേയം കൽപ്പന ചൗള എന്നാക്കി മാറ്റുകയും ചെയ്തു.
No comments:
Post a Comment