അമൃതവാണി
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നിട്ടും വളര്‍ത്തിയെടുത്ത ദുശ്ശീലം മൂലം, അതുപേക്ഷിക്കുവാന്‍ കഴിയാത്തവരാണ് കൂടുതലും. ഒരു സിഗരറ്റിന്റെ പിടിയില്‍നിന്നുകൂടി മോചനം നേടാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഈശ്വരനെ നേടാന്‍ കഴിയും? പുകവലി പെട്ടെന്ന് ഉപേക്ഷിക്കുവാന്‍ കഴിയാത്തവര്‍, പുകവലിക്കണമെന്ന് തോന്നുന്ന അവസരങ്ങളില്‍, അതിനുപകരം അതിമധുരമോ, ഏലയ്ക്കയോ ചവച്ചുനോക്കണം. വെള്ളം കുടിക്കണം. ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടെങ്കില്‍ കുറച്ചുനാള്‍ക്കുള്ളില്‍ പുകവലി പാടേ ഉപേക്ഷിക്കാന്‍ സാധിക്കും.
കാപ്പിയും ചായയും മറ്റും തല്‍ക്കാലത്തേക്ക് ഒരു ഉണര്‍വ് തരുമെങ്കിലും, അവ ശീലമാക്കുന്നത് ശരീരത്തിന് ദോഷകരമാണ്. കഴിവതും അവ ഉപേക്ഷിക്കുക.
എന്റെ മക്കള്‍ മദ്യം തീര്‍ത്തും ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കണം. മദ്യപാനം നമ്മുടെ ആരോഗ്യത്തേയും മനശ്ശക്തിയെയും പണത്തെയും കുടുംബസമാധാനത്തെയും ഒരുപോലെ തകര്‍ക്കുന്നു. കൂട്ടുകാരെ പ്രീതിപ്പെടുത്താന്‍പോലും മദ്യം ഉപയോഗിക്കരുത്.
എന്റെ മക്കള്‍ മദ്യം തീര്‍ത്തും ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കണം. മദ്യപാനം നമ്മുടെ ആരോഗ്യത്തേയും മനശ്ശക്തിയെയും പണത്തെയും കുടുംബസമാധാനത്തെയും ഒരുപോലെ തകര്‍ക്കുന്നു. കൂട്ടുകാരെ പ്രീതിപ്പെടുത്താന്‍പോലും മദ്യം ഉപയോഗിക്കരുത്.
മക്കള്‍, ലഹരി യാതൊന്നും ഉപയോഗിക്കരുത്. ലോകസേവനം ചെയ്യേണ്ട നിങ്ങള്‍ സിഗരറ്റ് വലിച്ചും മദ്യം കുടിച്ചും ആരോഗ്യം നഷ്ടപ്പെടുത്തരുത്. ഇങ്ങനെ അനാവശ്യ കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം എത്രയോ പ്രയോജനപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം. പുകവലിച്ചു കളയുന്ന കാശുകൊണ്ട്, കാലില്ലാത്തവന് ഒരു കൃത്രിമക്കാല്‍ വാങ്ങി നല്‍കാം. തിമിരം ബാധിച്ചവന് ഓപ്പറേഷനുവേണ്ട ചെലവ് വഹിക്കാം. പോളിയോ ബാധിച്ചവര്‍ക്ക്, വീല്‍ച്ചെയര്‍ വാങ്ങി നല്‍കാം. ഒന്നുമില്ലെങ്കില്‍ ആദ്ധ്യാത്മിക പുസ്തകങ്ങള്‍ വാങ്ങി അടുത്തുള്ള ലൈബ്രറിക്ക് നല്‍കാം.
No comments:
Post a Comment