ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 15, 2017

കുറ്റവും ശിക്ഷയും പ്രതിശിക്ഷയും - അറിവിന്റെ രേഖകള്‍



ആണിമാണ്ഡവ്യന്റെ കഥയാണിത്. മാണ്ഡവ്യന്‍ എന്ന വിദ്വാനായ ബ്രാഹ്മണന്‍ ഒരു പ്രദേശത്ത് തപസ്സനുഷ്ഠിച്ചുവരവേ കുറെ രാജകിങ്കരന്മാര്‍ കുറേ കള്ളന്മരെ ഓടിച്ചുകൊണ്ട് ആ വഴിക്കു വന്നു. മാണ്ഡവ്യന്‍ ഇരുന്നു തപസ്സുചെയ്യുന്നിടത്ത് വന്ന് രാജകിങ്കരന്മാര്‍ നിന്നു. മാണ്ഡവ്യന്‍ കഠിനതപസ്സിലായിരുന്നതുകൊണ്ട് യാതൊന്നും അറിഞ്ഞതില്ല. അവര്‍ കള്ളന്മരെ പിടിച്ചു. രാജസേവകര്‍ ആ വിവരം രാജാവിനെ അറിയിച്ചു. തങ്ങള്‍ ചോദിച്ചിട്ട് ഒന്നും മിണ്ടാതിരുന്ന മാണ്ഡവ്യനും കള്ളന്മാരുടെ കൂട്ടത്തില്‍പെട്ടവനാണെന്ന് അവര്‍ രാജാവിനെ അറിയിച്ചു. എല്ലാവരെയും ശൂലത്തിലിടുവാന്‍ രാജാവ് കല്പിച്ചു.



കള്ളന്മാരോടൊപ്പം മാണ്ഡവ്യനെയും അവര്‍ ശൂലത്തിലിട്ടു. കള്ളന്മാര്‍ എല്ലാരും താമസിയാതെ മരിച്ചു. എന്നാല്‍ മാണ്ഡവ്യന്‍ മരിച്ചില്ല. അനേകം കാലം അങ്ങനെ അദ്ദേഹം മരിക്കാതെ ശൂലത്തില്‍ കിടന്നു. ഒരുനാള്‍ കുറെ മഹര്‍ഷിമാര്‍ പക്ഷികളുടെ രൂപത്തില്‍ മാണ്ഡവ്യന്റെ അടുക്കലെത്തി. അപ്രകാരം സംഭവിച്ചത് തന്റെ കര്‍മ്മദോഷംകൊണ്ടാണെന്നും രാജാവിന് അതില്‍ പങ്കില്ലെന്നും മാണ്ഡവ്യന്‍ അവരോട് പറഞ്ഞു. ഋഷിമാര്‍ രാജാവിനെകണ്ട് കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു. രാജാവ് മാണ്ഡവ്യന്റെ അടുക്കലെത്തി ക്ഷമ ചോദിച്ചുകൊണ്ട് ശൂലം അറുത്ത് അദ്ദേഹത്തെ മോചിപ്പിച്ചു. അതോടെ അദ്ദേഹം ആണിമാണ്ഡവ്യന്‍ എന്നറിയപ്പെട്ടു.



പിന്നീട് മാണ്ഡവ്യന്‍ യമധര്‍മ്മന്റെ അടുത്തെത്തിയിട്ട് തന്നെ വളരെക്കാലം ശൂലത്തിലിട്ടതിന്റെ കാരണമെന്തെന്നു ചോദിച്ചു. കുട്ടിയായിരുന്നപ്പോള്‍ ഈര്‍ക്കില്‍ കൂര്‍പ്പിച്ച് ഈച്ചകളില്‍ കുത്തി അവയെ ഉപദ്രവിക്കുമായിരുന്നു എന്നും അതിനുള്ള ശിക്ഷയായി ശൂലത്തിലിട്ടതാണെന്നും യമധര്‍മ്മന്‍ പറഞ്ഞു. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ ദോഷകരമല്ലാത്തതുകൊണ്ട് അതിന് ശിക്ഷ വിധിച്ചത് ന്യായമല്ല. ഇപ്രകാരം ചെയ്തതിന് ‘നീ ഇനി ഭൂമിയില്‍ പോയി ജനിക്കുക’ എന്ന് മാണ്ഡവ്യന്‍ യമനെ ശപിച്ചു.



കാശിരാജപുത്രിയായ അംബികയില്‍ വ്യാസന് ധൃതരാഷ്ട്രന്‍ പിറന്ന ശേഷം അവള്‍ വിരൂപനായ വ്യാസന്റെ അടുക്കലേക്ക് പോകാന്‍ മടിച്ചിട്ട് സ്വന്തം ശൂദ്രദാസിയെ പറഞ്ഞയച്ചു. ആ ശൂദ്രസ്ത്രീയില്‍ വ്യാസനു പിറന്ന പുത്രനാണ് വിദുരന്‍. മാണ്ഡവ്യശാപമനുസരിച്ച് ഭൂമിയില്‍ പിറന്ന യമന്‍.


കവനമന്ദിരം പങ്കജാക്ഷന്‍




No comments:

Post a Comment