അമൃതവാണി
ഓരോ പ്രാവശ്യം ലൗകികം ജീവിച്ചുകഴിയുമ്പോഴും മനസ്സിനോട് ചോദിക്കണം: ‘മനസ്സേ, ഈ ആനന്ദം എവിടെനിന്ന് വരുന്നതാണ്. ഇതില്‍ക്കൂടി എന്റെ ശക്തി നഷ്ടമാകുന്നതല്ലേയുള്ളൂ.’ മനോനിയന്ത്രണത്തിലൂടെയല്ലാതെ നേടുന്ന സുഖം ശരീരത്തിന്റെ ശക്തിയെ നഷ്ടമാക്കുന്നു. ഭാര്യാഭര്‍തൃബന്ധം കാമ്യതയില്ലാതെ വെറും മാനസിക സ്‌നേഹം മാത്രമായി മാറണം. അങ്ങനെ മനസ്സിനെ പൂര്‍ണമായും പരമാത്മാവില്‍ നിര്‍ത്തത്തക്ക രീതിയില്‍ കര്‍മങ്ങള്‍ ചെയ്ത് നീങ്ങണം.
മക്കളേ, കുട്ടി ഒന്നു മതി: നിര്‍ബന്ധമാണെങ്കില്‍ രണ്ടാകട്ടെ. അതില്‍ കൂടുതല്‍ വേണ്ട. കുട്ടികള്‍ കുറവായിരുന്നാല്‍, അവരെ വേണ്ടവണ്ണം ശ്രദ്ധിച്ച് വളര്‍ത്താന്‍ കഴിയും. കുട്ടികളെ മുലപ്പാല്‍തന്നെ ഊട്ടി വളര്‍ത്താന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാലു കൊടുക്കുമ്പോള്‍ ഈശ്വരനാമം സ്മരിക്കണം. ‘ഭഗവാനേ, ഇവനെ ലോകോപകാരിയാക്കി വളര്‍ത്തിക്കൊണ്ടുവരണേ! ഇത് നിന്റെ കുഞ്ഞാണ്; നിന്റെ ഗുണങ്ങള്‍ ഇവന് നല്‍കണേ’ എന്നിങ്ങനെ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ നല്ല ബുദ്ധിയുണ്ടാകും. അതനുസരിച്ച് വിദ്യാഭ്യാസം ചെയ്യും, ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടും, ഈശ്വരനെ മാത്രം ചിന്തിച്ചാല്‍ മതി.
പുരുഷന്മാര്‍ പരസ്ത്രീകളെ സ്വീകരിക്കുവാന്‍ പാടില്ല. അതുപോലെ, സ്ത്രീകള്‍ പരപുരുഷന്മാരുമായുള്ള സംഗവും വെടിയണം.
പുരുഷന്മാര്‍ പരസ്ത്രീകളെ സ്വീകരിക്കുവാന്‍ പാടില്ല. അതുപോലെ, സ്ത്രീകള്‍ പരപുരുഷന്മാരുമായുള്ള സംഗവും വെടിയണം.
കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാതെ അന്നുതന്നെ പരസ്പരം സംസാരിച്ച് തെറ്റുതിരുത്തണം. സ്‌നേഹിക്കുമ്പോള്‍, തിരികെ സ്‌നേഹിക്കുവാന്‍ ആര്‍ക്കും കഴിയും. അത് ഒരു വലിയ കഴിവല്ല. എന്നാല്‍, തന്നെ ദ്വേഷിക്കുമ്പോഴും തിരിച്ച് സ്‌നേഹം പകരുവാന്‍ കഴിയുന്നുണ്ടോ എന്നു നോക്കണം. അതിന് കഴിയുന്നതാണ് വ്യക്തിയുടെ മഹത്വം. തെറ്റുകളും കുറവുകളും പരസ്പരം ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറായാല്‍ മാത്രമേ കുടുംബത്തില്‍ ശാന്തി നിലനിര്‍ത്തുവാന്‍ സാധിക്കൂ.
അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടത് കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് വളരെ ആവശ്യമാണ്; മറിച്ചൊരു ജീവിതം നയിക്കുന്നവര്‍ക്ക് കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും.
No comments:
Post a Comment